- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാ. പോൾ തോട്ടക്കാടിനു യാത്രയയപ്പു നൽകി
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഡാളസ് സെന്റ് മേരീസ് പള്ളി വികാരി ഫാ. പോൾ തോട്ടക്കാടിനു പള്ളി മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 27നു യാത്രയയപ്പു നൽകിഅഞ്ചു വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന അച്ചന്റെ മികവുറ്റ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിനു ടോം പുന്നന്റെ ഗാനത
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഡാളസ് സെന്റ് മേരീസ് പള്ളി വികാരി ഫാ. പോൾ തോട്ടക്കാടിനു പള്ളി മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 27നു യാത്രയയപ്പു നൽകി
അഞ്ചു വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന അച്ചന്റെ മികവുറ്റ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിനു ടോം പുന്നന്റെ ഗാനത്തോടെ തുടക്കം കുറിച്ചു. സെക്രട്ടറി ജേക്കബ് സ്‌കറിയ സ്വാഗതം ആശംസിച്ചു.
പാരീഷ് ഹാൾ നിർമ്മാണം തുടങ്ങി പള്ളിയുടെ അടിസ്ഥാന സൗകര്യങ്ങളും വികസനത്തിനും ആരാധനാലയത്തിന്റെ പരിപാലനത്തിനുമായി അച്ചൻ കാണിച്ച ജാഗ്രത ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിൽ അനുഗ്രഹകരമായി തീർന്ന പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളിൽ ഒരു പൊൻതൂവൽകൂടി ചാർത്തി. അച്ചന്റെ നേതൃത്വത്തിൽ നടന്ന പ്രൗഡ ഗംഭീരമായ സിൽവർ ജൂവിലിയുടെ ചരിത്ര നിമിഷങ്ങൾ അവിസ്മരണീയമാണെന്ന് വൈസ് പ്രസിഡന്റ് കെ. ഐ. ജേക്കബ് ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ് കമ്മറ്റിയും അന്ന് ഉപഹാരങ്ങളും പ്ലാക്കും സമർപ്പിച്ചു. സിൽവർ ജൂബിലി കമ്മിറ്റിയിലും പാരീഷ് ഹാൾ നിർമ്മാണ കമ്മിറ്റിയിലും മുൻ നിരയിൽ പ്രവർത്തിച്ച തനിക്ക് അച്ചന്റെ സംഘടനാ പാടവവും അഭിപ്രായ സമന്വയത്തിലൂടെ അംഗങ്ങളെ കോർത്തിണക്കി കൊണ്ടുപോകുന്നതിനുള്ള പ്രത്യേക കഴിവും നേരിട്ട് മനസിലാക്കുവാൻ അവസരങ്ങൾ ലഭിച്ചിട്ടുണെ്ടന്ന് സിൽവർ ജൂബിലി കമ്മിറ്റി കോഓർഡിനേറ്റർ അലക്‌സ് മാത്യൂസ് സൂചിപ്പിച്ചു.
സൺഡേ സ്‌കൂൾ പ്രതിനിധികളായ വിത്സി ഐസക്ക് ജോൺ ആൻഡ്രൂസ്, റിജു വിലിപ്പിൽ (സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്), കുഞ്ഞുമോൾ ജേക്കബ്, രാജമ്മ മാത്യൂസ് (വനിതാ സമാജം) സാജുമോൻ മത്തായി (ക്വയർ), ജെറിൻ സാജുമോൻ, ജെൻസൻ കുര്യാക്കോസ്, ഷിബു കുരുവിള (യൂത്ത് ലീഗ്) എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ച് ആശംസകൾ നേർന്നു.
പള്ളി ഭരണ സമിതിക്കുവേണ്ടി കെ. ഐ. ജേക്കബ് (വൈസ് പ്രസിഡന്റ്) യൽദൊ ജേക്കബ് (ട്രഷറർ), എന്നിവർ പ്ലാക്ക് നൽകി അഭിനന്ദിച്ചു.
പള്ളിയിൽ ഇന്ന് നില നിൽക്കുന്ന സമാധാനവും ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കും ഉന്നമനത്തിനും ആത്മീയ ഉണർവിനുമായി വികാരിയോടൊപ്പം തുടർന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അച്ചൻ മറുപടി പ്രസംഗത്തിൽ ഇടവകാംഗങ്ങളെ ഓർമിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ തന്നോട് കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും താനെന്നും കടപ്പെട്ടിരിക്കുമെന്നും അച്ചൻ സൂചിപ്പിച്ചു. ഫാ. ബിനു തോമസും തദവസരത്തിൽ സന്നിഹിതനായിരുന്നു.



