കുവൈത്ത്: പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി അംഗവും സജ്ജീവ പ്രവർത്തകനുമായ മുഹമ്മദ് കുനിയിലിന് ഐ.ഐ.സി അബൂഹലീഫ യൂനിറ്റും കേന്ദ്ര കമ്മിറ്റിയും യാത്രയയപ്പ് നൽകി. സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശാദുലി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, അബ്ദുൽ അസീസ് സലഫി, പി.വി അബ്ദുൽ വഹാബ്, ഫിൽസർ കോഴിക്കോട്, സലീം മാസ്റ്റർ, ഹാരിസ് മങ്കട, താജുദ്ദീൻ നന്തി, കോയ കോഴിക്കോട്, സകരിയ്യ പാലക്കാട്, അബ്ദുല്ലത്തീഫ് പേക്കാടൻ, നാസർ മൗലവി മുട്ടിൽ എന്നിവർ സംസാരിച്ചു. 

മുഹമ്മദിനുള്ള ഉപഹാരം മൊഹിയുദ്ധീൻ മൗലവി കാന്തപുരം നൽകി.