അറ്റ്‌ലാന്റ: അറ്റ്‌ലന്റാ മാർത്തോമ ഇടവകയിൽ നിന്നും കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന റെവ. പി. എസ് തോമസ് അച്ഛനും സഹധർമ്മിണി കുസുമം തോമസിനും  അറ്റ്‌ലന്റായിലുള്ള വിവിധ െ്രെകസ്തവ വിഭാഗങ്ങളുടെ വൈദീകസംഘം സമുചിതമായ യാത്രയയപ്പ് നല്കി.

ഫാ.ജോർജ്ജ് ദാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെക്രട്ടറി ഫാ.സാം രാജു, ഫാ മാത്യു കോശി, റെവ സ്‌കറിയ വർഗീസ്, ഫാ ജോൺസൺ പുഞ്ചക്കോണം എന്നിവർ ആശംസകൾ അർപ്പിച്ചു