കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പരപ്പനങ്ങാടി സ്വദേശി കെ.പി മുസ്തഫ ഒട്ടുമ്മലിന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ യാത്രയയപ്പ് നൽകി. പത്ത് വർഷമായി കുവൈത്ത് പ്രവാസികൾക്കിടയിൽ  ദഅ്‌വ രംഗത്തും ജീവ കാരുണ്യ മേഖലയിലും സജ്ജീവ സാന്നിദ്ധ്യമായിരുന്നു മുസ്തഫ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹസ്സാവിയ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ദഅ്‌വ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു അദ്ദേഹം. കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് എഞ്ചി. അൻവർ സാദത്തും ശാഖയുടെ ഉപഹാരം ചെയർമാൻ എം ടി മുഹമ്മദും നൽകി.

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, അബ്ദുൽ ജലീൽ മാമാങ്കര, അബ്ദുൽ അസീസ് സലഫി, എഞ്ചി. ഉമ്മർ കുട്ടി, സയ്യിദ് അബ്ദുറഹിമാൻ, വി.എ. മൊയ്തുണ്ണി, ശിഹാബ് കൊടുങ്ങല്ലൂർ, യൂ.പി മുഹമ്മദ് ആമിർ എന്നിവർ സംസാരിച്ചു.