ന്റെ എല്ലില്ലാത്ത നാക്കു കൊണ്ട് പല വിവാദങ്ങളിലും ചെന്ന് ചാടിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. താരം നടത്തിയ പരാമർശങ്ങൾക്കൊക്കെ ഒടുവിൽ ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് നടി സെറീനാ വഹാബ്. നാല് വർഷം എന്റെ ഭർത്താവിനൊപ്പം കഴിഞ്ഞവളെ എങ്ങനെയാണ് മകളായ് കാണുക എന്നാണ് സെറീന ചോദിക്കുന്നത്. തന്റെ ഭർത്താവിനൊപ്പം കഴിഞ്ഞവളെ മകളായ് കണ്ടിട്ടില്ലെന്നും അതിനു തനിക്ക് കഴിയില്ലെന്നും സറീന കൂട്ടിച്ചേർത്തു.

കങ്കണ റണൗട്ട് അടുത്തിടെയാണ് ആദിത്യ പഞ്ചോളിക്കും ഭാര്യ സറീനക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്. ആദിത്യ പഞ്ചോളി തന്നെ 16-ാം വയസ്സിൽ പീഡിപ്പിച്ചെന്നും ഈ വിവരം സെറീനയോട് പറഞ്ഞിട്ടും അവർ ഒരു മകളുടെ പരിഗണന പോലും തന്നില്ലെന്നുമാണ് കങ്കണ പറഞ്ഞത്. ഇതിനൊക്കെയാണ് സെറീന ഇപ്പോൾ മറുപടി കൊടുത്തിരിക്കുന്നത്.

പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽന് സറീന വിവാദങ്ങൾക്ക് മറുപടി നൽകിയത്. അടുത്തിടെ ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ബോളിവുഡ് നടനും ഗായകനുമായ ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചുവെന്നും സഹായം തേടി അദ്ദേഹത്തിനെ ഭാര്യ സെറീനയെ സമീപിച്ചെങ്കിലും അവർ ഇതൊന്നും വിശ്വസിച്ചില്ലെന്നും വെളുപ്പെടുത്തിയത്.

'എന്റെ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു നാലര വർഷം കങ്കണ. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഞാൻ മകളെപ്പോലെ കാണുന്നത്? അസാധ്യം! എന്റെ ഭർത്താവ് പീഡിപ്പിച്ചതിനാൽ സഹായമഭ്യർഥിച്ച് എനിക്കരികിൽത്തന്നെ എത്തിയെന്നും പറയുന്നു അവർ. അതെങ്ങനെയാണ് സാധ്യമാവുക?

കങ്കണയെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്റെ ഭർത്താവ് ആവശ്യപ്പെട്ടിട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് ഞാൻ അവരെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചുകൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കിൽ ഞാൻ ഇതിൽ മിണ്ടില്ലായിരുന്നു. ഒരു ആരോപണത്തോടും എനിക്ക് പ്രതികരിക്കാനില്ല. ആദിത്യ ഒരു മോശം മനുഷ്യനാണെങ്കിൽ എന്തിനാണ് അവർ അദ്ദേഹത്തിനൊപ്പം കഴിഞ്ഞത്?'-സറീന ചോദിക്കുന്നു.

സറീനയുടെ മറുപടിയോട് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അവരുടെ സഹോദരി സറീനക്ക് മറുപടിയുമായ് രംഗത്തെത്തിയിട്ടുണ്ട്. 2005 ലാണ് കങ്കണയും ആദിത്യ പഞ്ചോളിയും പരിചയപ്പെടുന്നത് 2007ൽ ആദിത്യ പഞ്ചോളിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നതായും പറയുന്നു. ഇക്കാര്യം പലതവണ കങ്കണ സറീനയോട് പറഞ്ഞതായും എന്നാൽ സറീന ഈ ചൂഷണങ്ങൾക്കെല്ലാം കൂട്ടുനിന്നു എന്നും രംഗോലി പറയുന്നു. പൊലീസിൽ പരാതിപ്പെടുന്നതിനെ ഇവർ എതിർത്തതായും രംഗോലി ആരോപിക്കുന്നു.