- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിയയ്ക്ക് പല്ലുകൾ മുളച്ച് തുടങ്ങി; അവൾ നിർത്താതെ കരയുകയാണ്: സെറീനാ മോമിന് സങ്കടം സഹിക്കാനാവുന്നില്ല
ടെന്നീസ് കോർട്ടിലെ പെൺപുലിയാണ് സെറീനാ വില്ല്യംസ്. ലോകം മുഴുവൻ ആരാധകർ. 23ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രനേട്ടം സ്വന്തമാക്കിയ സെറീന അമ്മയായതിന്റെ അങ്കലാപ്പ് ഇനിയും തീരുന്നില്ല. ഒരുപക്ഷേ ഗ്രാൻഡ്സ്ലാം പോലും സെറീനയ്ക്ക് ഇത്രയേറെ കടുപ്പമായിരുന്നിരിക്കില്ല. മകൾ അലക്സിസ് ഒളിംപിയ ഒഹാനിയക്ക് ജന്മം നൽകിയത് മുതൽ എല്ലാ ആശങ്കകളും സന്തോഷങ്ങളും ട്വിറ്ററിൽ പങ്കുവെയ്ക്കുന്നയാളാണ് സെറീന. ഇത്തവണ സെറീനയെ വിഷമിപ്പിച്ചിരിക്കുന്നത് മകൾ ഒളിമ്പിയയ്ക്ക് പല്ലുമുളച്ചതാണ്. ഇതോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞ് ഉറങ്ങുന്നില്ലെന്നും നിർത്താതെ കരയുകയാണെന്നും സെറീന ട്വീറ്റിലൂടെ പറയുന്നു. കുഞ്ഞിനെ സാന്ത്വനിപ്പിക്കാനുള്ള വഴികളാരാഞ്ഞാണ് സെറീന മോമിന്റെ പുതിയ ട്വീറ്റ്. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പടിച്ചപണി പതിനെട്ടും നോക്കിയിട്ടും ഫലപ്രദമായില്ലെന്നും അത് തന്റെ ഹൃദയം തകർക്കുന്നുവെന്നും അവർ പറയുന്നു. 'അമ്മ വന്ന് തന്നെ ചേർത്തുപിടിച്ച് ഉറക്കിയിരുന്നെങ്കിൽ, ഞാൻ വല്ലാത്ത മന:ക്ലേശത്തിലാണ്, സഹായിക്കൂ, ആരെങ്കിലും?' സെറീന ട്വിറ്ററിൽ ക
ടെന്നീസ് കോർട്ടിലെ പെൺപുലിയാണ് സെറീനാ വില്ല്യംസ്. ലോകം മുഴുവൻ ആരാധകർ. 23ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രനേട്ടം സ്വന്തമാക്കിയ സെറീന അമ്മയായതിന്റെ അങ്കലാപ്പ് ഇനിയും തീരുന്നില്ല. ഒരുപക്ഷേ ഗ്രാൻഡ്സ്ലാം പോലും സെറീനയ്ക്ക് ഇത്രയേറെ കടുപ്പമായിരുന്നിരിക്കില്ല.
മകൾ അലക്സിസ് ഒളിംപിയ ഒഹാനിയക്ക് ജന്മം നൽകിയത് മുതൽ എല്ലാ ആശങ്കകളും സന്തോഷങ്ങളും ട്വിറ്ററിൽ പങ്കുവെയ്ക്കുന്നയാളാണ് സെറീന. ഇത്തവണ സെറീനയെ വിഷമിപ്പിച്ചിരിക്കുന്നത് മകൾ ഒളിമ്പിയയ്ക്ക് പല്ലുമുളച്ചതാണ്. ഇതോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞ് ഉറങ്ങുന്നില്ലെന്നും നിർത്താതെ കരയുകയാണെന്നും സെറീന ട്വീറ്റിലൂടെ പറയുന്നു. കുഞ്ഞിനെ സാന്ത്വനിപ്പിക്കാനുള്ള വഴികളാരാഞ്ഞാണ് സെറീന മോമിന്റെ പുതിയ ട്വീറ്റ്.
കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പടിച്ചപണി പതിനെട്ടും നോക്കിയിട്ടും ഫലപ്രദമായില്ലെന്നും അത് തന്റെ ഹൃദയം തകർക്കുന്നുവെന്നും അവർ പറയുന്നു. 'അമ്മ വന്ന് തന്നെ ചേർത്തുപിടിച്ച് ഉറക്കിയിരുന്നെങ്കിൽ, ഞാൻ വല്ലാത്ത മന:ക്ലേശത്തിലാണ്, സഹായിക്കൂ, ആരെങ്കിലും?' സെറീന ട്വിറ്ററിൽ കുറിച്ചു.
Nothing is working. It's breaking my heart. I almost need my mom to come and hold me to sleep cause I'm so stressed. Help? Anyone??
- Serena Williams (@serenawilliams) December 17, 2017
നേരത്തെയും കുഞ്ഞിനൈ കുറിച്ചുള്ള ആവലാതികൾ സെറീന ട്വിറ്ററിൽ ആരാധകർക്ക് മുന്നിൽ പ്രകടിപ്പിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തിട്ടുണ്ട്. മുലയൂട്ടലിനെ കുറിച്ചാണ് സെറീന നേരത്തെ അഭിപ്രായം ആരാഞ്ഞത്. എത്രകാലം നിങ്ങൾ മുലയൂട്ടി. മുലയൂട്ടൽ നിറുത്തുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഞാൻ വികാരഭരിതയാകുന്നത് വിചിത്രമാണോ? തന്നെ പോലുള്ള അമ്മമാരുടെ ഉപദേശവും ആരാഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് സെറീന ട്വീറ്റ് ചെയ്തത്.
സെറീനയുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ട അമ്മമാരെല്ലാം ഉപദേശങ്ങളുമായി സെറീനക്ക് മറുപടി ട്വീറ്റ് നൽകി. അമ്മയെയും കുഞ്ഞിനെയും ആശ്രയിച്ചാണ് മുലയൂട്ടലിന്റെ കാലാവധിയെന്നായിരുന്നു ഭൂരിഭാഗം അമ്മമാരുടെയും മറുപടി.
Fellow moms:
How long did you breastfeed? Is it weird that I get emotional when I even just think about when it's time to stop? pic.twitter.com/YOz4oeIajH
- Serena Williams (@serenawilliams) December 6, 2017