- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവം കഴിഞ്ഞിട്ട് എട്ടുമാസം.... വയസ്സ് 36... ദേ, സെറീന വില്യംസ് വീണ്ടും വിജയത്തിലേക്ക് മടങ്ങിവന്നു; കാൽപാദം മുതൽ കഴുത്തുവരെ ഒട്ടിപ്പിടിക്കുന്ന കറുത്ത ഒറ്റവസ്ത്രമണിഞ്ഞ് ഫ്രഞ്ച് ഓപ്പണിൽ സെറീനയുടെ അസാധാരണ വിജയത്തുടക്കം
സെറീന വില്യംസ് ലോക കായിക വേദിയിലെ ഇതിഹാസ തുല്യയായ താരങ്ങളിലൊരാളാണ്. വനിതാ ടെന്നീസിനെ മാറ്റിമറിച്ച ഈ അമേരിക്കൻ താരം പ്രസവത്തിനുശേഷം ഗ്രാൻഡ് സ്ലാം മത്സരരംഗത്തേക്ക് തിരിച്ചുവരാനെടുത്തത് വെറും എട്ടുമാസം മാത്രം. ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാനെത്തിയ അവർ, ആദ്യ റൗണ്ടിൽ ക്രിസ്റ്റിന പ്ലിസ്‌കോവയെ 7-6, 6-4ന് പരാജയപ്പെടുത്തുമ്പോൾ അത് മറ്റൊരു ചരിത്രമായി. 36-ാം വയസ്സിലും എതിരില്ലാതെ കുതിക്കുകയാണ് സെറീനയെന്ന കരുത്ത്. കളിമികവുപോലെ ശ്രദ്ധേയമാണ് സെറീനയുടെ കളിക്കളത്തിലെ വസ്ത്രധാരണവും. തിരിച്ചുവരവ് ആഘോഷിക്കുന്ന സെറീന ഇക്കുറി കാൽപ്പാദംമുതൽ കഴുത്തുവരെ ഒട്ടിപ്പിടിച്ചുകിടക്കുന്ന കറുത്ത ഒറ്റ സ്യൂട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കറുത്ത സ്യൂട്ടിന് കുറുകെ വയറിന് മുകളിലായി പിങ്ക് നിറത്തിലുള്ള വെയ്റ്റ്സ്റ്റ് ബാൻഡുമുണ്ട്. ഫ്രഞ്ച് ഓപ്പണിൽ അവർ മത്സരിക്കാനിറങ്ങിയപ്പോൾ അത് ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്കും വിരുന്നായി മാറി. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്കുടമയായ സെറീന, തന്റെ പ്രതാപകാലത്തെ മികവിന് ചേർന്ന പ്രകടനത്തിലേക്ക് എത്തിയിട്ടില
സെറീന വില്യംസ് ലോക കായിക വേദിയിലെ ഇതിഹാസ തുല്യയായ താരങ്ങളിലൊരാളാണ്. വനിതാ ടെന്നീസിനെ മാറ്റിമറിച്ച ഈ അമേരിക്കൻ താരം പ്രസവത്തിനുശേഷം ഗ്രാൻഡ് സ്ലാം മത്സരരംഗത്തേക്ക് തിരിച്ചുവരാനെടുത്തത് വെറും എട്ടുമാസം മാത്രം. ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാനെത്തിയ അവർ, ആദ്യ റൗണ്ടിൽ ക്രിസ്റ്റിന പ്ലിസ്‌കോവയെ 7-6, 6-4ന് പരാജയപ്പെടുത്തുമ്പോൾ അത് മറ്റൊരു ചരിത്രമായി. 36-ാം വയസ്സിലും എതിരില്ലാതെ കുതിക്കുകയാണ് സെറീനയെന്ന കരുത്ത്.
കളിമികവുപോലെ ശ്രദ്ധേയമാണ് സെറീനയുടെ കളിക്കളത്തിലെ വസ്ത്രധാരണവും. തിരിച്ചുവരവ് ആഘോഷിക്കുന്ന സെറീന ഇക്കുറി കാൽപ്പാദംമുതൽ കഴുത്തുവരെ ഒട്ടിപ്പിടിച്ചുകിടക്കുന്ന കറുത്ത ഒറ്റ സ്യൂട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കറുത്ത സ്യൂട്ടിന് കുറുകെ വയറിന് മുകളിലായി പിങ്ക് നിറത്തിലുള്ള വെയ്റ്റ്സ്റ്റ് ബാൻഡുമുണ്ട്. ഫ്രഞ്ച് ഓപ്പണിൽ അവർ മത്സരിക്കാനിറങ്ങിയപ്പോൾ അത് ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്കും വിരുന്നായി മാറി.
23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്കുടമയായ സെറീന, തന്റെ പ്രതാപകാലത്തെ മികവിന് ചേർന്ന പ്രകടനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ഫോമിലേക്ക് തിരിച്ചുവരാൻ അധികം താമസിക്കില്ലെന്ന വ്യക്തമാക്കുന്ന പ്രകടനമാണ് പ്ലിസ്‌കോവയ്‌ക്കെതിരെ പുറത്തെടുത്തത്. ഫ്രഞ്ച് ഓപ്പണിനായി ആഴ്ചകൾ നീണ്ട പരിശീലനത്തിലായിരുന്നു സെറീന.
സെപ്റ്റംബർ ഒന്നിനാണ് സെറീന അമ്മയായത്. അലക്‌സിസ് ഒളിംപിയയെ പ്രസവിച്ചശേഷമുള്ള സെറീനയുടെ ആദ്യ പ്രധാന ടൂർണമെന്റുകൂടിയാണ് ഫ്രഞ്ച് ഓപ്പൺ. ഇവിടെ തനിക്ക് കിരീടം നേടാനായില്ലെങ്കിലും വരുന്ന വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആകുമ്പോഴേക്കും പൂർണമായ ഫോമിലേക്ക് തിരിച്ചെത്താനാകുമെന്ന് സെറീന വിശ്വസിക്കുന്നു. രണ്ടുവർഷമായി കളിമൺ കോർട്ടിൽ കളിച്ചിട്ടില്ലാത്ത തനിക്ക് ലോക 70-ാം നമ്പർ താരമായ പ്ലിസ്‌കോവയ്‌ക്കെതിരെ തെല്ല് കഷ്ടപ്പെടേണ്ടിവന്നെങ്കിലും പ്രകടനത്തിൽ സംതൃപ്തയാണെന്ന് സെറീന പറഞ്ഞു. ലോക ആറാം നമ്പർ താരം കരോളിന പ്ലിസ്‌കോവയുടെ ഇരട്ടസഹോദരിയാണ് ക്രിസ്റ്റിന.
കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനുശേഷം സെറീന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കളിച്ചിരുന്നില്ല. അതിനുശേഷം ഇന്ത്യൻവെൽസിൽ രണ്ടുമത്സരങ്ങളും മയാമി ഓപ്പണിൽ ഒരു മത്സരവും മാത്രമാണ് കളിച്ചത്. റോം, മാഡ്രിഡ് എന്നീ മാസ്‌റ്റേഴ്‌സ് ടൂർണമെന്റുകളിൽനിന്ന് വിട്ടുനിന്ന സെറീന, ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുകയായിരുന്നു. കോച്ച് പാട്രിക് മൗറാറ്റോഗ്ലൂവിന്റെ സ്വന്തം കളിമൺ കോർട്ടിൽ ഇതിനുള്ള പരിസീലനത്തിലായിരുന്നു.