- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ അടുത്തെത്തി കഴിഞ്ഞു; എന്നാൽ എവിടെ എത്തണമെന്നാണോ ഞാൻ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ല'; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി സെറീന വില്യംസ്; മികച്ച പരിശീലനം നേടിയതിന് ശേഷം മടങ്ങിയെത്തും
ബ്രിസ്‌ബെയ്ൻ: ടെന്നീസിലെ താര റാണി സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. മികച്ച പരിശീലനത്തിന്റെ അഭാവമാണ് പിന്മാറ്റത്തിന്റെ കാരണമെന്നാണ് താരം പറഞ്ഞത്. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ വിട്ടുനിന്ന സെറീന കഴിഞ്ഞാഴ്ച അബുദാബി ഓപ്പണിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ എവിടെ എത്തണമെന്നാണോ ഞാൻ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ലെന്നായിരുന്നു സെറീന പ്രതികരിച്ചത്. എല്ലാ അർഥത്തിലും തയ്യാറായതിന് ശേഷം മാത്രം കോർട്ടിലേക്ക് പോകു. എനിക്ക് മത്സരിക്കാൻ സാധിക്കും. പക്ഷേ വെറുതെ മത്സരിക്കുകയല്ല എനിക്ക് വേണ്ടത്. മികച്ച കളി പുറത്തെടുക്കാൻ കഴിയണം. അതിന് കുറച്ചു കൂടി സമയം എനിക്ക് ആവശ്യമാണ്. അതെന്നെ നിരാശപ്പെടുത്തുന്നുണ്ട് എങ്കിലും ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്ന് സെറീന വ്യക്തമാക്കുന്നു. ജനുവരി പതിനഞ്ചിനാണ് ഈ വർഷത്തെ ആദ്യ ഗ്രാൻസ്ലാം ചാംപ്യൻഷിപ്പായ ഓസ്‌ട്രേലിയൻ ഓപ്പണിന് തുടക്കം. പരിക്കിനെത്തുർന്ന് പല പ്രമുഖ താരങ്ങളും ടൂർണമെന്റിൽ നിന്നു പിന്മാറിയിരിക
ബ്രിസ്‌ബെയ്ൻ: ടെന്നീസിലെ താര റാണി സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. മികച്ച പരിശീലനത്തിന്റെ അഭാവമാണ് പിന്മാറ്റത്തിന്റെ കാരണമെന്നാണ് താരം പറഞ്ഞത്. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ വിട്ടുനിന്ന സെറീന കഴിഞ്ഞാഴ്ച അബുദാബി ഓപ്പണിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു.
എന്നാൽ എവിടെ എത്തണമെന്നാണോ ഞാൻ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ലെന്നായിരുന്നു സെറീന പ്രതികരിച്ചത്. എല്ലാ അർഥത്തിലും തയ്യാറായതിന് ശേഷം മാത്രം കോർട്ടിലേക്ക് പോകു.
എനിക്ക് മത്സരിക്കാൻ സാധിക്കും. പക്ഷേ വെറുതെ മത്സരിക്കുകയല്ല എനിക്ക് വേണ്ടത്. മികച്ച കളി പുറത്തെടുക്കാൻ കഴിയണം. അതിന് കുറച്ചു കൂടി സമയം എനിക്ക് ആവശ്യമാണ്. അതെന്നെ നിരാശപ്പെടുത്തുന്നുണ്ട് എങ്കിലും ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്ന് സെറീന വ്യക്തമാക്കുന്നു.
ജനുവരി പതിനഞ്ചിനാണ് ഈ വർഷത്തെ ആദ്യ ഗ്രാൻസ്ലാം ചാംപ്യൻഷിപ്പായ ഓസ്‌ട്രേലിയൻ ഓപ്പണിന് തുടക്കം. പരിക്കിനെത്തുർന്ന് പല പ്രമുഖ താരങ്ങളും ടൂർണമെന്റിൽ നിന്നു പിന്മാറിയിരിക്കുകയാണ്. റാഫേൽ നദാൽ, ഗബ്രിനെ മുഗുരുസ, ആൻഡി മുറെ, നിഷികോരി അടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.