- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിമാരുടെ പോരാട്ടത്തിൽ സെറീന പൊരുതി ജയിച്ചു; കലണ്ടർ ഗ്രാൻസ്ലാം നേട്ടത്തിലേക്ക് ഇനി രണ്ടു ചുവടുകൾ മാത്രം
ന്യൂയോർക്ക്: സ്റ്റെഫിഗ്രാഫിനുശേഷം കലണ്ടർവർഷം നാലു ഗ്രാൻസ്ലാം കിരീടവും നേടുന്ന സുവർണതാരമെന്ന നേട്ടത്തിലേക്ക് സെറീന വില്യംസ് കുതിക്കുന്നു. യുഎസ് ഓപ്പണിൽ സഹോദരിമാർ മുഖാമുഖം വന്ന ക്വാർട്ടറിൽ വീനസ് വില്യംസിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ച് സെറീന സെമിയിലെത്തി. ബുധനാഴ്ച യു.എസ് ഓപണിൽ സഹോദരി വീനസ് വില്യംസിനെതിരായ മത്സരം
ന്യൂയോർക്ക്: സ്റ്റെഫിഗ്രാഫിനുശേഷം കലണ്ടർവർഷം നാലു ഗ്രാൻസ്ലാം കിരീടവും നേടുന്ന സുവർണതാരമെന്ന നേട്ടത്തിലേക്ക് സെറീന വില്യംസ് കുതിക്കുന്നു. യുഎസ് ഓപ്പണിൽ സഹോദരിമാർ മുഖാമുഖം വന്ന ക്വാർട്ടറിൽ വീനസ് വില്യംസിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ച് സെറീന സെമിയിലെത്തി.
ബുധനാഴ്ച യു.എസ് ഓപണിൽ സഹോദരി വീനസ് വില്യംസിനെതിരായ മത്സരം ജയിച്ചതോടെയാണ് സെറീന ചരിത്ര നേട്ടത്തിലേക്ക് അടുത്തെ ത്തിയത്. 62, 16, 63 എന്ന സ്‌കോറിനാണ് സെറീന മൂത്ത സഹോദരിക്കെതിരെ വിജയം നേടിയത്. ഇരുവരും തമ്മിലുള്ള 27ാമത്തെ മത്സരമാണിത്. ഇതിൽ 16 തവണ സെറീനയും 11 തവണ വീനസും ജയിച്ചു.
കഴിഞ്ഞ മൂന്ന് സീസണിലും ചാംപ്യനായിരുന്ന സെറീനയ്ക്ക് ഇതോടെ കലണ്ടർ ഗ്രാൻസ്ലാം എന്ന നേട്ടത്തിന് രണ്ട് ചുവടുകൾ കൂടിയാണ് ബാക്കിയുള്ളത്. ഒരു കലണ്ടർ വർഷത്തിൽ നാല് ഗ്രാൻസ്ലാം കിരീടങ്ങളും നേടി കരിയറിലെ ആദ്യ കലണ്ടർ ഗ്രാൻസ്ലാം നേടിയാൽ അതും സെറീനയുടെ വലിയൊരു നേട്ടമാകും. 1988ൽ ജർമൻതാരം സ്റ്റെഫി ഗ്രാഫ് ഒരു കലണ്ടർ വർഷത്തിലെ നാലു ഗ്രാൻഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയശേഷം മറ്റാർക്കും ആ നേട്ടം ആവർത്തിക്കാനായിട്ടില്ല. സ്റ്റെഫിയുടെ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താനും ഇതിലൂടെ സെറീനയ്ക്ക് കഴിയും.
യു.എസ് താരമായ മാഡിസൺ കീസിനെ തോൽപ്പിച്ചാണ് 33കാരിയായ സെറീന സെമിയിൽ എത്തിയത്. എസ്‌തോണിയൻ താരത്തെ തോൽപ്പിച്ചായിരുന്നു വീനസിന്റെ സെമി പ്രവേശം. 1999 മുതൽ ആറു തവണയാണ് സെറീന യു.എസ്. ഓപ്പൺ ചാമ്പ്യനായത്. ഈ വർഷം നടന്ന 50 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണു സെറീന തോറ്റത്. 2011 ലാണ് സെറീന യു.എസ്. ഓപ്പണിൽ അവസാനം തോൽക്കുന്നത്.