ലണ്ടൻ: വിംബിൾഡൺ കോർട്ടിലെ ഏഴാം കിരീടവുമായി സെറീന വില്യംസ് ടെന്നിസ് ചരിത്രത്തിലെ പുതിയൊരു അധ്യായം കൂടി കുറിച്ചു. കളമൺ കോർട്ടിൽ നേടിയ ഈ വിജയത്തോടെ സെറീന ഇതിഹാസ താരമായ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്ന റെക്കോർഡിനൊപ്പം എത്തി.

വനിതാ സിംഗിൾസ് ഫൈനലിൽ ജർമനിയുടെ ആഞ്ജലിക് കെർബറിനെ നേരിട്ടുള്ള രണ്ടു സെറ്റിൽ വീഴ്‌ത്തിയാണ് (75, 63) ലോക ഒന്നാം നമ്പറുകാരി ലോക ടെന്നിസ് ഓപൺ ഇറയിലെ അതുല്യനേട്ടത്തിനൊപ്പമത്തെിയത്. കഴിഞ്ഞ സീസണിൽ തുടർച്ചയായി മൂന്ന് ഗ്രാൻഡ്സ്ലാമുകൾ നേടി വിംബിൾഡണിലെ മണ്ണിൽ 21 ആം കിരീടമണിഞ്ഞ സെറീന ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റെഫിയുടെ റെക്കോഡിനൊപ്പമത്തെുന്നത്.

ഇതിനിടെ, ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനലിൽ കീഴടങ്ങുകയും ചെയ്തു. അടുത്ത ലക്ഷ്യം, മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡെ്സ്ലാമെന്ന എക്കാലത്തെയും വലിയ റെക്കോഡാണ്.