- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയായ +2 വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ആറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയോ കൊലപാതകമോയെന്ന് വ്യക്തതയില്ലാതെ നാട്ടുകാർ: പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ടിവി സീരിയൽ നടിയായ +2 വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും പെൺകുട്ടി അഭിനയിച്ചിട്ടുണ്ട്. കരമന- മരുതൂർക്കടവ് പാലത്തിനു സമീപം കരമനയാറ്റിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ട
തിരുവനന്തപുരം: ടിവി സീരിയൽ നടിയായ +2 വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും പെൺകുട്ടി അഭിനയിച്ചിട്ടുണ്ട്. കരമന- മരുതൂർക്കടവ് പാലത്തിനു സമീപം കരമനയാറ്റിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി- സുമ ദമ്പതികളുടെ മകളുമായ ശിൽപ (19) ആണു മരിച്ചത്. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. സീരിയിൽ -സിനിമാ മോഹം കൊണ്ടു നടന്ന വ്യക്തിയായിരുന്നു ശിൽപ്പ. പെൺകുട്ടിയുടെ മരണത്തിൽ പലവിധത്തിലുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ചില ടിവി സീരിയലുകളിൽ ശിൽപ അഭിനയിച്ചിട്ടുണ്ട്.
ശിൽപയും കൂട്ടുകാരിയും രണ്ടു യുവാക്കൾക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഈ പരിപാടിയിൽ വച്ച് നടന്ന സംഭവങ്ങളെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടുകൊടുത്തു.