കൊല്ലം: ബാലതാരത്തെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ ഇടപെടലുകൾ സജീവം .പ്രധാന ഫോർമുലയായി പെൺകുട്ടിയുടെ മാതാവിന് പത്തു ലക്ഷവും, വീടും എന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് കേസൊതുക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചനകൾ. 

അതേസമയം, പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതി മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായി. കൊല്ലം സ്വദേശിനിയായ രേഷ്മയാണ് പിടിയിലായത്. തൃപ്പൂണിത്തുറയിൽ വ്യാപാരിയെ നഗ്‌നചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്ത കേസിലാണ് അറസ്റ്റ്.

കേസിൽ തൂപ്പൂണിത്തുറ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ യുവതിയാണ് കൊല്ലത്ത് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പൊലീസിന് കൈമാറി. ഇവർ സീരിയൽ താരമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പൊലീസ് അത് നിഷേധിച്ചു. മാസങ്ങൾക്ക് മുമ്പാണ് കൊല്ലത്ത് പോളയത്തോട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബാലതാരത്തെ പീഡിപ്പിച്ചത്.

അതേസമയം കേസിൽ നിന്ന് രക്ഷപ്പെടാൻ ഇനി പിടികിട്ടാനുള്ള പ്രതികളുടെ കുടുംബക്കാരാണ് ഒത്തുതീർപ്പു വ്യവസ്ഥയുമായി രംഗത്തെത്തിയത്. കൊല്ലത്തെ ഒരു ജൂവലറി ഉടമയുടെ ചെറുമകനെയും വസ്ത്രവ്യാപാര മുതലാളിയുടെ മകനെയും രക്ഷിക്കാനായാണ് ചരടുവലികൾ നടക്കുന്നത്. ഒത്തു തീർപ്പു നടക്കുന്നത് വരെ പ്രതികളെ പിടുകൂടില്ല എന്ന രഹസ്യ അജണ്ടയുമായി പൊലീസ് നീങ്ങുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പ്രതികൾക്ക് ഇങ്ങനെയൊരു ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

ചില സീരിയൽ-ഡോക്യൂമെന്ററികളിൽ അഭിനയിച്ചു വന്ന പെൺകുട്ടിക്ക് പ്രമുഖ നടൻ അഭിനയിക്കുന്ന സിനിമയിൽ അവസരം വാങ്ങി തരാമെന്നു ബാല നടിയുടെ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചാണ്. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. സീരിയൽ രംഗത്തും, ഇവന്റ് മാനേജ്മെന്റ് രംഗത്തും പ്രവർത്തിക്കുന്ന രണ്ടു പെൺകുട്ടികൾ ആണ് ഇതിനായി ചരടുവലിച്ചത്.

കൂട്ടുകാരിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുന്നതിനായി രേഷ്മയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയതെന്ന് അവർ പൊലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. താരത്തെ പീഡിപ്പിച്ച സി.പി.എം നേതാവിന്റെ മകനായ ഫൈസലിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

എട്ടുമാസം മുമ്പ് പിറന്നാൾ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. രണ്ടു പെൺകുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെൺകുട്ടി നല്കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്ന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെണ്കുട്ടിയെ കൊണ്ടുവന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ് ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം.

സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ പെൺകുട്ടിയെ പ്രതികൾ പറഞ്ഞ കൊല്ലത്തെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചത്. അവിടെ ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരിൽ രണ്ടു പേർ പെൺകുട്ടിയെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴിനൽകി. പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു പോയ പ്രതികളിൽ ഒരാളായ രേഷ്മയാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്. രേഷ്മ സിനിമ-ബിസിനസ് രംഗത്തുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുൻപും അറസ്റ്റിലായിട്ടുള്ളതാണ്.

മാസങ്ങൾക്ക് മുമ്പെ നടന്ന സംഭവത്തെ കുറിച്ച് വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതാവിന്റെ മകനായ കുളപ്പാടം സ്വദേശി ഫൈസലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഫൈസലിനെ ചാനലിലെ ക്യാമറമാന്മാർക്കു മുൻപിൽ നിർത്താതെ കോടതിയിൽ കൊണ്ടുപോകാൻ ഗുണ്ടകളുടെ അകമ്പടിയോടെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊതുജങ്ങളെ ഭീതിയിൽ ആക്കി, മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി തുണി ഉപയോഗിച്ചു ഫൈസലിന്റെ മുഖം മറച്ചാണ് ഗുണ്ടകൾ ഫൈസലിനെ ചാനൽ ക്യാമറാമാന്മാരിൽ നിന്നും രക്ഷപ്പെടുത്തിയത്. അവർ തന്നെയാണ് ഫൈസലിനെ പൊലീസ് ജീപ്പിൽ കയറ്റിയതും.