- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത മുത്തിലെ വെളുത്തമുത്ത് വിവാഹിതയായി! സീരിയൽ താരം ശരണ്യ ശശിയെ മിന്നുചാർത്തിയത് ബിനു സേവിയർ; കാൻസറിനെ തോൽപ്പിച്ച ശരന്യ പുതുജീവിതത്തിലേക്ക്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കറുത്ത മുത്ത് സീരിയലിലെ സഹതാരം ശരന് ശിശി ഷാരു വിവാഹിതയായി. നിരവധി സീരിയലുകളിൽ സാന്നിധ്യമായ ശരണ്യ ഇപ്പോൾ കറുത്തമുത്തിലാണ് അഭിനയിക്കുന്നത്. കൊച്ചിയിൽ യുടിവി ഡിസൈനറായി ജോലി നോക്കുന്ന ബിനു സേവിയറാണ് വരൻ. അടുത്ത ബന്ധുമിത്രാധികൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ശരണ്യ വിവാഹിതയായത്. ഒക്ടോബർ 26 നായി
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കറുത്ത മുത്ത് സീരിയലിലെ സഹതാരം ശരന് ശിശി ഷാരു വിവാഹിതയായി. നിരവധി സീരിയലുകളിൽ സാന്നിധ്യമായ ശരണ്യ ഇപ്പോൾ കറുത്തമുത്തിലാണ് അഭിനയിക്കുന്നത്. കൊച്ചിയിൽ യുടിവി ഡിസൈനറായി ജോലി നോക്കുന്ന ബിനു സേവിയറാണ് വരൻ. അടുത്ത ബന്ധുമിത്രാധികൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ശരണ്യ വിവാഹിതയായത്. ഒക്ടോബർ 26 നായിരുന്നു വിവാഹം.
ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹ ഫോട്ടോ ശരണ്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയണ് വിവാഹ വാർത്തയെ കുറിച്ച് അറിയുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ 24 നാണ് ബിനുവിന്റെയും ശരണ്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കണ്ണൂർ സ്വദേശിനിയായ ശരണ്യ സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിന്റെ അനിയത്തിയും വേഷത്തിൽ ശരണ്യ അഭിനയിച്ചിരുന്നു.
2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. കൂടാതെ തെലുങ്കിലും തമിഴിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമാ രംഗത്ത് കൈനോക്കിയെങ്കിലും ശരണ്യയ്ക്ക് അവിടെയും വിജയിക്കാൻ സാധിച്ചില്ല. 'പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല,. തലപ്പാവ്, ബോംബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. ഇതിനിടെ കാൻസർ പിടികൂടിയെങ്കിലും ഇതിനെ അതിജീവിച്ചാണ് ശരണ്യ ജീവിതത്തിലേക്ക് ചുവടുവച്ചത്. ബ്രെയിൻ ട്യൂമറിനെ തുടർന്ന് കുറച്ചുകാലം ചികിത്സയിലായിരുന്നു നടി. എന്നാൽ മനസാന്നിധ്യം കൊണ്ട് ഇതിനെയും അതിജീവിച്ചാണ് ശരണ്യ വീണ്ടും മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നത്. കറുത്തമുത്തിലൂടെ ടിവി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശരണ്യയിപ്പോൾ.