കൊച്ചി: ചേരാനല്ലൂരിൽ സുഹൃത്തിന്റെ 16 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഷിബു സിനിമ സീരിയൽ ഷൂട്ടിങ്ങിനായി ക്യാമറകൾ വാടകയ്ക്ക് നൽകുന്ന വ്യക്തി. പിടിയിലായ പ്രതിക്കു സിനിമ ഡാൻസ് ആര്ട്ടിസ്റ്റികളുമായി ബന്ധമുണ്ടെന്ന് സൂചന. ഇയാൾ ക്യാമറ അസിറ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.

ഷിബുവിന്റെ അടുത്ത സുഹൃത്തിന്റെ 16 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്താറുള്ള ഷിബു പലപ്പോഴായി ബാലികയുടെ രഹസ്യ ഭാഗങ്ങളിൽ തൊടുകയും, ഷിബുവിന്റെ ലൈഗികാവയവങ്ങളിൽ സ്പർശിക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് കുട്ടി തയാറാവാതെ വന്നപ്പോൾ ബാത്റൂമിൽ കുളിക്കുന്ന വീഡിയോ തന്റെ മൊബൈലിലുണ്ട് എന്ന് ഭീഷണിപ്പെടുത്തി. അത് ഇന്റർനെറ്റിൽ അടക്കം പ്രദർശിപ്പിക്കും എന്നും ഷിബു പറഞ്ഞു.

ഇതേ വീഡിയോ ആണെന്ന് പറഞ്ഞുകൊണ്ട് ഷിബുവിന്റെ മൊബൈലിലുള്ള ഒരു വീഡിയോ ക്ലിപ്പും ദൂരത്തു നിന്ന് കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് ബാലികയുടെ വീഡിയോ അല്ലെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. പിന്നീടും ഇത് പറഞ്ഞു കുട്ടിയെ പലതവണ ഷിബു വീട്ടിൽ വരുമ്പോൾ ഭീഷണി പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ പോകുകയായിരുന്ന കുട്ടിയെ വഴിയിൽ വച്ച് ഷിബുവിന്റെ ഇന്നോവയിൽ കയറ്റാൻ ശ്രമിച്ചു, പക്ഷെ കുട്ടി അതിനു കൂട്ടാക്കിയില്ല. കൂടെ വരില്ല എന്ന് പറഞ്ഞ ബാലികയുടെ വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്നു പറഞ്ഞു ഷിബു അവിടെ വച്ചും കുട്ടിയെ ഭീഷണിപ്പെടുത്തി.

തുടർന്നു നിരന്തരമായ ഷിബുവിന്റ ഭീഷണികൾ സഹിക്കാൻ ആവാതെ നടന്ന കാര്യങ്ങൾ കുട്ടി അമ്മയോട് പറയുകയായിരുന്നു. തൃപ്പുണിത്തറ വനിതാ സെല്ലിൽ എത്തിയ കുട്ടിയുടെ അമ്മ എസ്ഐക്കു മൊഴി നല്കിയത്തിന്റെ അടിസ്ഥാനത്തിൽ ഈ മൊഴി ചേരാനെല്ലൂർ പൊലീസിന് അയച്ചുകൊടുക്കയും തുടർന്നു പ്രതിയെ കഴിഞ്ഞ ദിവസം ചേരാനെല്ലൂർ പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. തന്നെക്കുറിച്ച് പരാതി ഉണ്ടെന്നു എവിടെനിന്നോ മണത്തറിഞ്ഞ ഷിബു ക്യമറ ഉൾപ്പെടെയുള്ള സാധങ്ങളുമായി രക്ഷപെടാൻ ഒരുങ്ങുമ്പോഴാണ് മഫ്തിയിലുള്ള പൊലീസ് ഷിബുവിനെ പിടികൂടുന്നത്.

ഇയാൾ പല സിനിമ സീരിയൽ ലൊക്കേഷനിലും ക്യാമറ അസിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുണ്ട് എന്നും കേൾക്കുന്നു. പെട്ടന്നാണ് ഷിബുവിന്റെ കൈയിൽ കുറെ പണം വന്നു ചേർന്നത്. ഇയാൾ ഇന്നോവ കാർ വാങ്ങിയതും ഈ അടുത്തിടെയാണ്. സിനിമയിൽ ജോലി ചെയ്യുന്ന വനിത ഡാൻസ് ആർട്ടിസ്റ്റുകളുമായി ഇയാൾക്ക് നല്ല ബന്ധമുള്ളതായും ഇതുമായി ബന്ധപെട്ടു ചില ഇടപാടുകൾ ഇയാൾക്കുള്ളതായും പൊലീസ് സംശയിക്കുന്നു. ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ മുഴുവൻ അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി ചേരാനെല്ലൂർ എസ്ഐ വിപിൻ ദാസ് മറുനാടനോട് പ്രതികരിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തത്.