തിരുവനന്തപുരം:സീരിയലാണോ സിനിമയാണോ മികച്ചതെന്ന ചോദ്യം എല്ലായിപ്പോഴും ചില പ്രേക്ഷകരിലെങ്കിലും സജീവമായി നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ ഇതാ ഇപ്പോൾ ഇതിന്റെ പേരിൽ ഒരു സിനിമാ താരവും സീരിയൽ താരവും നേർക്കുനേർ വന്നിരിക്കുകയാണ്. സീരിയലുകൾക്ക് നിലവാരമില്ലെന്നും അവയിൽ സന്ദേശമില്ലെന്നുമുള്‌ല നടി ഗായത്രി സുരേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പരസ്പരം എന്ന സീരിയലിൽ ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഗായത്രി അരുൺ.

സീരിയലുകളെ കളിയാക്കികൊണ്ട് ഗായത്രി സുരേഷ് കാണിക്കുന്നതും,അഭിനയം എന്ന ഒരേ പ്രഫഷനിൽ നിന്നുകൊണ്ട് അതേ രംഗത്തുള്ള മറ്റുള്ളവരെ കളിയാക്കുന്നതും ന്യൂ ജനറേഷൻ കോമാളിത്തനമെന്നാണ് ഗായത്രി അരുൺ അഭിപ്രായപ്പെട്ടത്. നേരത്തെ ചന്ദനമഴ എന്ന സീരിയലിൽ നടി കന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഗായത്രി സുരേഷും സുഹൃത്തുക്കളും കളിയാക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സിനിമയിൽ താരങ്ങൾ അഭിനയിക്കുന്നത്‌പോലെ തന്നെ ആത്മാർഥമായും കഷ്ട്ടപ്പെട്ടും തന്നെയാണ് തങ്ങളും അഭിനയിക്കുന്നതെ്‌നനും ഗായത്രി അരുൺ കൂട്ടിച്ചേർത്തു.വീഡിയോയിലൂടെ കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ, സീരിയലുകളിൽ നല്ല സന്ദേശമില്ല എന്നായിരുന്നു ഗായത്രി സുരേഷിന്റെ മറുപടി. എന്നാൽ എത്ര സിനിമകൾ നല്ല സന്ദേശത്തോടെ എത്തുന്നുണ്ട് എന്ന് ഗായത്രി അരുൺ ചോദിക്കുന്നു.

സിനിമകളിൽ എന്ന പോലെ തന്നെ, ചില സീരിയലുകളിലും നല്ല സന്ദേശങ്ങൾ കൈമാറുന്നുണ്ട് എന്നും സീരിയൽ താരം അഭിപ്രായപ്പെട്ടു. സീരിയൽ ഇഷ്ടമില്ലാത്തവർ ദയവ് ചെയ്ത് അത് ഉപേക്ഷിച്ചേക്കൂ. മറ്റുള്ളവർ ചെയ്യട്ടേ. ഇത് ഞങ്ങളുടെ തൊഴിലാണ് ഇതിനെ അവഹേളിക്കുന്നത് കണ്ട് നിൽക്കാനാകിലെന്നും ഗായത്രി അരുൺ പറഞ്ഞു.

പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഗായത്രി അരുൺ സിനിമയിലേക്ക് ചുവട് മാറുകയാണ്. സർവ്വോപരി പാലക്കാരൻ എന്ന അനൂപ് മേനോൻ ചിത്രത്തിൽ പൊലീസുകാരിയായിട്ട് തന്നെയാണ് ഗായത്രി എത്തുന്നത്.സീരിയലിനെ സിനിമാക്കാർ അവഗണിക്കുന്നു എന്നും കളിയാക്കുന്നു എന്നുമൊക്കെ പൊതുവേ ആരോപണങ്ങളുണ്ട്. എന്നാൽ സീരിയലിൽ നിന്ന് വന്ന് മലയാളത്തിൽ മുൻനിരയിലെത്തിയ സംവിധായകരും അഭിനേത്താക്കളും ഉണ്ടെന്ന കാര്യം മറക്കരുത്.

അതുപോലെ പ്രകത്ഭരതായ പല സിനിമാ താരങ്ങളും സീരിയലിലും അഭിനയിക്കുന്നു. പുതുതലമുറയിൽ പെട്ടവർക്കാണ് സീരിലിനോട് പുച്ഛമെന്നുമാണ് ഈ സംഭവത്തോടുള്ള അഭിനയരംഗത്തുള്ളവരുടെ പൊതുവായ പ്രതികരണം.