- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ കുഞ്ഞിന്റെ ചിത്രവും പേരും പുറത്തുവിട്ടു; അലക്സിസ് ഒളിംപിയൻ ഒഹാനിയൻ ജൂനിയർ എന്ന കുഞ്ഞിന്റെ പേരിന്റെ അർഥവും സെറീന ആരാധകർക്കായി പങ്ക്വെക്കുന്നു
ന്യൂയോർക്ക്: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ടെന്നീസ് ഇതിഹാസം സെറീന വില്യംസ് തന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. കുഞ്ഞ് ജനിച്ച രണ്ടാഴ്ചയ്ക്കു ശേഷമാണു ചിത്രം ആരാധകരുമായി സെറീന പങ്കുവച്ചത്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. ചിത്രം മാത്രമല്ല ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നറിഞ്ഞതു മുതലുള്ള എല്ലാ നല്ലനിമിഷങ്ങളും കോർത്തിണക്കിയുള്ള സുന്ദരമായൊരു വിഡിയോയും സെറീനയും പങ്കാളിയായ അലക്‌സീസ് ഒഹാനിയനും പങ്കുവെച്ചു. സെറീന ആരാധകർക്ക് ഏറെ കാത്തിരിപ്പിനുശേഷം നൽകിയ സന്തോഷ വാർത്തയുടെ ആഹ്ലാദത്തിലാണ് ആരാധകർ. സെറീനക്കും കുഞ്ഞിനുമപ്പുറം കുഞ്ഞിന്റെ പേരാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'അലക്സിസ് ഒളിംപിയൻ ഒഹാനിയൻ ജൂനിയർ' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിന്റെ അർത്ഥവും നൽകിയാണ് ടെന്നീസ് താരം തന്റെ രാജകുമാരിയെ ആരാധകർക്ക് കാട്ടിത്തരുന്നത്. അലക്‌സിസ് എന്നാൽ രക്ഷകൻ. ഒളിംപിയ, ഒളിംപസ് പർവതത്തെയും ഒളിംപിക്‌സിനെയും ഓർമിപ്പിക്കുന്നു. ഒഹാനിയൻ പിതാവിന്റെ പേരുമാണ്. ഒരുപാടു
ന്യൂയോർക്ക്: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ടെന്നീസ് ഇതിഹാസം സെറീന വില്യംസ് തന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. കുഞ്ഞ് ജനിച്ച രണ്ടാഴ്ചയ്ക്കു ശേഷമാണു ചിത്രം ആരാധകരുമായി സെറീന പങ്കുവച്ചത്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.
ചിത്രം മാത്രമല്ല ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നറിഞ്ഞതു മുതലുള്ള എല്ലാ നല്ലനിമിഷങ്ങളും കോർത്തിണക്കിയുള്ള സുന്ദരമായൊരു വിഡിയോയും സെറീനയും പങ്കാളിയായ അലക്‌സീസ് ഒഹാനിയനും പങ്കുവെച്ചു. സെറീന ആരാധകർക്ക് ഏറെ കാത്തിരിപ്പിനുശേഷം നൽകിയ സന്തോഷ വാർത്തയുടെ ആഹ്ലാദത്തിലാണ് ആരാധകർ.
സെറീനക്കും കുഞ്ഞിനുമപ്പുറം കുഞ്ഞിന്റെ പേരാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'അലക്സിസ് ഒളിംപിയൻ ഒഹാനിയൻ ജൂനിയർ' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിന്റെ അർത്ഥവും നൽകിയാണ് ടെന്നീസ് താരം തന്റെ രാജകുമാരിയെ ആരാധകർക്ക് കാട്ടിത്തരുന്നത്. അലക്‌സിസ് എന്നാൽ രക്ഷകൻ. ഒളിംപിയ, ഒളിംപസ് പർവതത്തെയും ഒളിംപിക്‌സിനെയും ഓർമിപ്പിക്കുന്നു. ഒഹാനിയൻ പിതാവിന്റെ പേരുമാണ്.
ഒരുപാടു സങ്കീർണ്ണതകൾക്കൊടുവിലാണ് ഞങ്ങൾക്കിവളെ കിട്ടിയതെന്നു പറഞ്ഞുകൊണ്ടാണ് സെറീന കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്ക്‌വെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിലിൽ മാസത്തിൽ സ്‌നാപ് ചാറ്റിൽ മഞ്ഞനിറത്തിലുള്ള വൺ പീസ് നീന്തൽവസ്ത്രം ധരിച്ചു നിൽക്കുന്ന തന്റെ സെൽഫി ചിത്രം '20 വീക്‌സ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തതോടെയാണ് സെറീന ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
രണ്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് സെറീന, തന്റെ 23ാം ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. ലോകത്തിൽ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാ താരമായ സെറീന സാമൂഹിക വാർത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് 2016 ഡിസംബറിലാണ്.