- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുക ഉയർന്ന് തീപിടിച്ചപ്പോൾ കെടുത്താൻ ഉപകരണങ്ങളില്ല; ബോട്ടോ വള്ളമോ ഇല്ലാതെ അഗ്നിശമനസേന കാഴ്ചക്കാരായി നോക്കി നിന്നത് ഒരുമണിക്കൂർ; പുന്നമടക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ സ്കോട്ടിഷ് ദമ്പതികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും സുരക്ഷാവീഴ്ചയ്ക്ക് മറുപടിയില്ലാതെ അധികൃതർ
ആലപ്പുഴ: കഴിഞ്ഞ രാത്രിയിൽ വിദേശ ദമ്പതികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് കത്തിയമർന്നത് ജനറേറ്ററിലെ ഷോർട്ട് സർക്ക്യൂട്ട് മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. തീ പടരുന്നതിന് മുൻപ് യാത്രക്കാരെ മറ്റൊരു വള്ളത്തിൽ കയറ്റി അക്കരയക്ക് എത്തിച്ചതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. ഇന്നലെ വൈകുന്നേരമാണ് സ്‌ക്കോട്ട്ലൻഡുകാരായ പീറ്റർ റാട്സണും ഭാര്യ എലീനയും ഹൗസ് ബോട്ടിൽ പുന്നമടക്കായലിൽ ചുറ്റിക്കറങ്ങിയത്. രാത്രി ഏറെ വൈകിയതിനാൽ കരുവാറ്റക്ക് സമീപം ലീഡിങ് ചാനലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ഹൗസ് ബോട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റിൽ നിന്നും തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ജീവനക്കാർ ദമ്പതികളെ മറ്റൊരു വള്ളത്തിൽ കയറ്റി കരയിലേക്ക് വിട്ടു. ഹരിപ്പാട്ടു നിന്നും അഗ്നിരക്ഷാ സേന എത്തിയെങ്കിലും അപകടം നടന്ന ഭാഗത്ത് എത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. ഹൗസ് ബോട്ട് കിടന്നിരുന്ന സ്ഥ
ആലപ്പുഴ: കഴിഞ്ഞ രാത്രിയിൽ വിദേശ ദമ്പതികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് കത്തിയമർന്നത് ജനറേറ്ററിലെ ഷോർട്ട് സർക്ക്യൂട്ട് മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. തീ പടരുന്നതിന് മുൻപ് യാത്രക്കാരെ മറ്റൊരു വള്ളത്തിൽ കയറ്റി അക്കരയക്ക് എത്തിച്ചതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്.
ഇന്നലെ വൈകുന്നേരമാണ് സ്‌ക്കോട്ട്ലൻഡുകാരായ പീറ്റർ റാട്സണും ഭാര്യ എലീനയും ഹൗസ് ബോട്ടിൽ പുന്നമടക്കായലിൽ ചുറ്റിക്കറങ്ങിയത്. രാത്രി ഏറെ വൈകിയതിനാൽ കരുവാറ്റക്ക് സമീപം ലീഡിങ് ചാനലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ഹൗസ് ബോട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റിൽ നിന്നും തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ജീവനക്കാർ ദമ്പതികളെ മറ്റൊരു വള്ളത്തിൽ കയറ്റി കരയിലേക്ക് വിട്ടു.
ഹരിപ്പാട്ടു നിന്നും അഗ്നിരക്ഷാ സേന എത്തിയെങ്കിലും അപകടം നടന്ന ഭാഗത്ത് എത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. ഹൗസ് ബോട്ട് കിടന്നിരുന്ന സ്ഥലത്ത് എത്തണമെങ്കിൽ രണ്ടു കിലോമീറ്റർ വള്ളത്തിൽ സഞ്ചരിക്കണമായിരുന്നു. അഗ്നിരക്ഷാ സേനയ്ക്കു ബോട്ടോ വള്ളമോ ഇല്ലാത്തതിനാൽ ഒരു മണിക്കൂറോളം സമയം കരയിൽ കാഴ്ചക്കാരായി നോക്കിനിൽക്കേണ്ടി വന്നു. അപ്പോഴേക്കും അടുക്കള ഭാഗത്തേക്കു തീ പടർന്നു പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതോടെ ഹൗസ് ബോട്ടിന്റെ എല്ലാ ഭാഗങ്ങളിലും തീ പടർന്നു.
നിസഹായരായി നോക്കി നിന്ന ഫയർഫോഴ്സുകാർക്ക് ഒടുവിൽ നാട്ടുകാർ വള്ളം സംഘടിപ്പിച്ച് നൽകുകയായിരുന്നു. വള്ളത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണു തീ കെടുത്തിയത്. ഏകദേശം നാൽപത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഹരിപ്പാട് പൊലീസ് കേസെടുത്തു. കായലിന് നടുവിൽ നങ്കൂരമിട്ടു കിടന്നതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശ ദമ്പതികൾ സുരക്ഷിതരായി ഇരിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. തീ അണയ്ക്കാനുള്ള യാതൊരു ഉപകരണവും ഇതിലുണ്ടായിരുന്നില്ല. ഹൗസ് ബോട്ടുകളിൽ ഫയർ എസ്റ്റിങ്ഗ്യൂഷറുകൾ വേണമെന്നാണ് നിയമം. എന്നാൽ ഇത്തരം ഉപകരണങ്ങളൊന്നും തന്നെ ബോട്ടിലില്ലാത്തതിനാൽ ബോട്ടുടമയ്ക്കെതിരെ കേസെടുക്കാൻ ഫയർഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്.