- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദികനു തൊട്ടടുത്ത പദവിയിലെത്തി സീറോ മലബാർ സഭയിൽ ചരിത്രം കുറിച്ചതു നാലു മക്കളുടെ പിതാവായ യുകെ മലയാളി; ജോയ്സ് ഡീക്കനാകുന്നത് ബിസിനസ് ഉപേക്ഷിച്ച് ആത്മീയ വഴിയിൽ എത്തിയപ്പോൾ
ലണ്ടൻ: സീറോ മലബാർ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി അൽമായന് സ്ഥിരമായി ഡീക്കൻ പദവി നൽകിയപ്പോൾ അത് ലഭിക്കാൻ ഭാഗ്യം ലഭിച്ചത് ലണ്ടനിൽ താമസിക്കുന്ന മലയാളിക്ക്. സ്റ്റുഡന്റ് വിസയിൽ ഇരുപത് വർഷം മുമ്പ് ലണ്ടനിൽ എത്തുകയും സ്വന്തമായി ഒരു കോളേജ് വരെ നടത്തുകയും ചെയ്ത തൊടുപുഴ സ്വദേശിയായ ജോയ്‌സ് പള്ളിക്കമ്യാലിൽ ആണ് സീറോ മലബാർ സഭയുടെ ആദ്യത്തെ അൽമായൻ ഡീക്കനായി മാറിയത്. ഇന്നലെ കൊച്ചിയിലെ സീറോ മലബാർ സഭ ആസ്ഥാനത്ത് നടന്ന ഈ അപൂർവ്വമായ ചരിത്ര മുഹൂർത്തത്തിന് മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. സഭാ ശുശ്രൂഷകളിൽ വൈദികർക്കു തൊട്ടുതാഴെയുള്ള പദവിയാണു സ്ഥിരം ഡീക്കൻ എന്നത്. വിവാഹിതരായ അൽമായർക്കാണ് ഇതു നൽകുന്നത്. ഉദയംപേരൂർ സുനഹദോസാണ് കേരളത്തിലെ സിറിയൻ കത്തോലിക്കർക്ക് ഡീക്കൻ പദവി നൽകുന്നത്. വൈദികന്റെ പദവിയുടെ തൊട്ടടുത്ത പദവിയാണ് ഡീക്കന്റേത്. പ്രാഥമികമായി ഉജ്ജെയിൻ രൂപതയ്ക്കുവേണ്ടിയാണു ഡീക്കൻ പട്ടം സ്വീകരിച്ചതെങ്കിലും 20 വർഷമായി ലണ്ടനിൽ താമസിക്കുന്ന ജോയ്സിനെ ഇംഗ്ലണ്ടിലെ സഭാശുശ്രൂഷയ
ലണ്ടൻ: സീറോ മലബാർ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി അൽമായന് സ്ഥിരമായി ഡീക്കൻ പദവി നൽകിയപ്പോൾ അത് ലഭിക്കാൻ ഭാഗ്യം ലഭിച്ചത് ലണ്ടനിൽ താമസിക്കുന്ന മലയാളിക്ക്. സ്റ്റുഡന്റ് വിസയിൽ ഇരുപത് വർഷം മുമ്പ് ലണ്ടനിൽ എത്തുകയും സ്വന്തമായി ഒരു കോളേജ് വരെ നടത്തുകയും ചെയ്ത തൊടുപുഴ സ്വദേശിയായ ജോയ്‌സ് പള്ളിക്കമ്യാലിൽ ആണ് സീറോ മലബാർ സഭയുടെ ആദ്യത്തെ അൽമായൻ ഡീക്കനായി മാറിയത്.
ഇന്നലെ കൊച്ചിയിലെ സീറോ മലബാർ സഭ ആസ്ഥാനത്ത് നടന്ന ഈ അപൂർവ്വമായ ചരിത്ര മുഹൂർത്തത്തിന് മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. സഭാ ശുശ്രൂഷകളിൽ വൈദികർക്കു തൊട്ടുതാഴെയുള്ള പദവിയാണു സ്ഥിരം ഡീക്കൻ എന്നത്. വിവാഹിതരായ അൽമായർക്കാണ് ഇതു നൽകുന്നത്.
ഉദയംപേരൂർ സുനഹദോസാണ് കേരളത്തിലെ സിറിയൻ കത്തോലിക്കർക്ക് ഡീക്കൻ പദവി നൽകുന്നത്. വൈദികന്റെ പദവിയുടെ തൊട്ടടുത്ത പദവിയാണ് ഡീക്കന്റേത്. പ്രാഥമികമായി ഉജ്ജെയിൻ രൂപതയ്ക്കുവേണ്ടിയാണു ഡീക്കൻ പട്ടം സ്വീകരിച്ചതെങ്കിലും 20 വർഷമായി ലണ്ടനിൽ താമസിക്കുന്ന ജോയ്സിനെ ഇംഗ്ലണ്ടിലെ സഭാശുശ്രൂഷയ്ക്കു നിയോഗിക്കുന്നതു സംബന്ധിച്ചു മാർ ആലഞ്ചേരിയും മാർ വടക്കേലും ചേർന്നു തീരുമാനമെടുക്കും. വിവാഹിതരായ അൽമായർക്കു ഡീക്കൻ പട്ടം നൽകാൻ 2002ൽ സീറോ മലബാർ സിനഡ് തീരുമാനിച്ചതിന്റെ ഫലമായാണു ജോയ്സ് ജയിംസ് ആ പദവിയിലെത്തിയത്.
രാമപുരം മാർ അഗസ്തീനോസ് കോളജിൽനിന്നു കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയശേഷം ലണ്ടനിലെത്തിയ ജോയ്സ് എംബിഎ ബിരുദധാരിയായി. തുടർന്ന് അവിടെ ലണ്ടൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയായിരുന്നു. ഈ സ്ഥാപനം ഡീക്കൻ ആവുന്നതിന് മുന്നോടിയായി ജോയ്‌സ് വിട്ടിരുന്നു.
ലണ്ടനിലെ ഡീക്കന്മാർക്കൊപ്പം സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ ഒരുവർഷം സെമിനാരി പഠനവും ജോയ്‌സ് നടത്തി. പിന്നെ രണ്ടു വർഷത്തെ അടിസ്ഥാനബിരുദം. തുടർന്നു ദൈവശാസ്ത്രം ഉൾപ്പെടുന്ന മാസ്റ്റേഴ്സ് ബിരുദത്തിനുവേണ്ടി രണ്ടു വർഷം. സ്ഥിരം ഡീക്കൻ പദവി ലഭിച്ചശേഷമുള്ള ഒരു വർഷംകൂടി പഠനം തുടരും. അതിനായി ഡീക്കൻ 12നു ലണ്ടനിലേക്കു മടങ്ങും. ജോയിസ് ജെയിംസ് മദ്ബഹയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവർ പ്രാർത്ഥനയോടെ തിരുക്കർമ്മങ്ങളിൽ പങ്കാളിയായി.
ജോയ്സ് ജയിംസിന്റെ ഡീക്കൻ പദവി സിറോ മലബാർ സഭയ്ക്ക് അനുഗ്രഹമാണെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പ്രവാസി മേഖലകളിലും മിഷൻ രൂപതകളിലും സ്ഥിരം ഡീക്കന്മാരുണ്ടാകുന്നതു സഭയ്ക്കു വലിയ സഹായമാകും. കൂടുതൽ ഡീക്കന്മാരുണ്ടാകുന്നതിനെക്കുറിച്ചു രൂപതാധ്യക്ഷന്മാർ ആലോചിക്കണമെന്നും കർദിനാൾ പറഞ്ഞു.