- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താനാരാണെന്ന് തനിക്ക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക്...';ക്രൈസ്തവരുടെ അംഗബലം കേരളത്തിൽ 'ആപത്കരമായ' രീതിയിൽ കുറയുന്നു; 'കുന്തരിക്കം വിളിയും' ബ്രോഷറിൽ; അമേരിക്കൻ കുടിയേറ്റവും വിദേശ താമസഭ്രമവും തിരിച്ചടിയായി; ആലഞ്ചേരിയുടെ ആശങ്കകൾ ഇങ്ങനെ
തൃശ്ശൂർ: ക്രൈസ്തവരുടെ അംഗബലം കേരളത്തിൽ 'ആപത്കരമായ' രീതിയിൽ കുറയുന്നു. സിറോ മലബാർ സഭയുടെ കുടുംബകൂട്ടായ്മയിൽ അവതരിപ്പിക്കുന്നതിന് തയ്യാറാക്കിയ 26 പേജുള്ള ബ്രോഷറിലാണ് ഇക്കാര്യം ഉള്ളത്. രാജ്യത്ത് മതാംഗങ്ങളുടെ പ്രാതിനിധ്യം കൂട്ടാൻ മതാംഗങ്ങൾ വിേദശജോലി-താമസഭ്രമം ഒഴിവാക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബകൂട്ടായ്മകൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവർ അമേരിക്കയിലേക്കും മറ്റും കുടിയേറുന്നത് ഗൗരവതരമായ സ്ഥിതിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
സഭയും ക്രൈസ്തവസമൂഹവും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബകൂട്ടായ്മയിൽ ചർച്ചയാക്കുന്നുണ്ട്. രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലത്തിന്റെയും വളർച്ച-തളർച്ചയുടെയും കണക്കും അവതരിപ്പിക്കുന്നു. സഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും നിലനിൽപ്പിനായി അംഗബലം കൂട്ടേണ്ട ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്.
'തേന്മാവിൻ കൊമ്പത്ത്' സിനിമയിലെ നടൻ പപ്പുവിന്റെ 'താനാരാണെന്ന് തനിക്ക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക്...' എന്ന സംഭാഷണത്തോടെയാണ് ബ്രോഷർ ആരംഭിക്കുന്നത്. ഈയിടെ പോപ്പുലർ ഫ്രണ്ടിന്റെ ജാഥയിൽ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടെയാണ് ബ്രോഷർ അവസാനിക്കുന്നത്. മതബോധമില്ലാത്തവരുടെ നിലവിലെ സ്ഥിതി ഹാസ്യാത്മകമായി അവതരിപ്പിക്കാനാണ് തേന്മാവിൻ കൊമ്പത്തിനെ കൊണ്ടു വരുന്നത്.
രാജ്യത്ത് 1901 മുതൽ 2011 വരെ നടന്ന കാനേഷുമാരിയുടെ മതാധിഷ്ഠിത വിവരങ്ങളാണ് തുടക്കത്തിൽ നൽകിയിരിക്കുന്നത്. 1911-ൽ പത്തുവർഷത്തിനിടെ രാജ്യത്ത് ഹിന്ദുക്കൾ 8.77 ശതമാനവും ക്രൈസ്തവർ 23.5 ശതമാനവും മുസ്ലിങ്ങൾ 12.87 ശതമാനവും വളർച്ച നേടി. 1971-ൽ പത്തുവർഷത്തിനിടെ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായിരുന്നു. എന്നാൽ 2011-ൽ പത്തുവർഷത്തിനിടെ ഹിന്ദുക്കളുടെ വളർച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലിങ്ങളുടേത് 12.84 ശതമാനവുമാണെന്ന് ബ്രോഷറിൽ പറയുന്നു.
2001-നെ അപേക്ഷിച്ച് 2011-ൽ കേരളത്തിൽ ഹിന്ദുക്കൾ 1.43 ശതമാനവും ക്രൈസ്തവർ 0.64 ശതമാനവും കുറഞ്ഞെന്നും മുസ്ലിങ്ങൾ 1.86 ശതമാനം കൂടിയെന്നും ബ്രോഷറിലുണ്ട്. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15-ൽ താഴെയും മരണനിരക്ക് എട്ടിനു മുകളിലും നിൽക്കുന്‌പോൾ മുസ്ലിങ്ങളുടെ ജനനനിരക്ക് 24-ഉം മരണനിരക്ക് അഞ്ചും ആണെന്നും പറയുന്നു.
തിരുവല്ല, മല്ലപ്പിള്ളി, േകാഴഞ്ചേരി, ചെങ്ങന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഏറ്റവും കുറവ് ജനനനിരക്കെന്നും തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ജനനനിരക്കെന്നും ബ്രോഷറിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ