- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് വർഷം അടിമയെ പോലെ ജോലി ചെയ്തു; ഗൃഹനാഥൻ തളർന്നു വീണപ്പോൾ മകനെപ്പോലെ ശുശ്രൂഷിച്ചു; ഒടുവിൽ ഗൃഹനാഥൻ മരണപ്പെട്ടതോടെ ശമ്പളം നൽകാതെ ആട്ടിയിറക്കി സമ്പന്ന കുടുംബം; കമ്പനിയിൽ നിന്നും ലഭിക്കേണ്ട തുക കിട്ടിയാൽ ശമ്പളം നൽകാമെന്ന് പറഞ്ഞത് ഡോക്ടറായ ഭാര്യയും മക്കളും; ചെയ്ത ജോലിക്ക് കൂടി അർഹതപ്പെട്ട കൂലി ലഭിക്കാൻ വേണ്ടി ഒടുവിൽ വനിതാ കമ്മീഷനിൽ പരാതി നല്കി വയോധിക
തിരുവനന്തപുരം: ഒൻപത് വർഷം അടിമയെ പോലെ പണിയെടുത്തു. ഗൃഹനാഥൻ തളർന്ന് വീണപ്പോൾ ഒരു മകനെയെന്ന പോലെ ശുശ്രൂഷിച്ചു. ഒടുവിൽ മരണം ആ ഗൃഹനാഥനെ കൂട്ടിക്കൊണ്ടുപോയപ്പോൾ ശമ്പളം പോലും നൽകാതെ ആട്ടിയിറക്കി. പേരൂർക്കട അടുപൂട്ടൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഗ്രേസിയുടെ വാക്കുകളാണിത്. അടുക്കള പണി ചെയ്തും കിടപ്പിലായ ഗൃഹനാഥന്റെ മലമൂത്ര വിസർജ്ജനങ്ങൾ കോരി വൃത്തിയാക്കിയും ചെയ്ത ജോലിയുടെ കൂലി നൽകാതെ ഗ്രേസിയെ വലയ്ക്കുകയാണ് ഒരു സമ്പന്ന കുടുംബം. സംഭവത്തെ പറ്റി ഗ്രേസി പറയുന്നതിങ്ങനെ: ഒൻപത് വർഷമായി ഹിന്ദുസ്ഥാൻ ലാറ്റെക്‌സിൽ ഡെപ്യൂട്ടി മാനേജരായി ജോലിചെയ്തിരുന്ന മോഹനന്റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഒരു മാസം 8000 രൂപ ശമ്പളത്തിനായിരുന്നു ജോലി ചെയ്തിരുന്നത്. എല്ലാ മാസവും കൃത്യമായി ശമ്പളം തന്നിരുന്നതാണ്. ഒരു ദിവസം ക്യാൻസർ ബാധിച്ച് മോഹനൻ കിടപ്പിലായതോടെ പരിചരണം ഉൾപ്പെടെയുള്ള ജോലി ചെയ്യേണ്ടി വന്നു. അങ്ങനെ ഇരിക്കെ മോഹനൻ മരണപ്പെട്ടു. ഈ സമയം ജോലി ചെയ്ത വകയിൽ ഈ വയോധികയ്ക്ക് മൂന്ന് മാസത്തെ ശമ്പളമായ 24,000 നൽകാനുണ്ടായിരുന്നു. ഇയാ
തിരുവനന്തപുരം: ഒൻപത് വർഷം അടിമയെ പോലെ പണിയെടുത്തു. ഗൃഹനാഥൻ തളർന്ന് വീണപ്പോൾ ഒരു മകനെയെന്ന പോലെ ശുശ്രൂഷിച്ചു. ഒടുവിൽ മരണം ആ ഗൃഹനാഥനെ കൂട്ടിക്കൊണ്ടുപോയപ്പോൾ ശമ്പളം പോലും നൽകാതെ ആട്ടിയിറക്കി. പേരൂർക്കട അടുപൂട്ടൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഗ്രേസിയുടെ വാക്കുകളാണിത്. അടുക്കള പണി ചെയ്തും കിടപ്പിലായ ഗൃഹനാഥന്റെ മലമൂത്ര വിസർജ്ജനങ്ങൾ കോരി വൃത്തിയാക്കിയും ചെയ്ത ജോലിയുടെ കൂലി നൽകാതെ ഗ്രേസിയെ വലയ്ക്കുകയാണ് ഒരു സമ്പന്ന കുടുംബം.
സംഭവത്തെ പറ്റി ഗ്രേസി പറയുന്നതിങ്ങനെ: ഒൻപത് വർഷമായി ഹിന്ദുസ്ഥാൻ ലാറ്റെക്‌സിൽ ഡെപ്യൂട്ടി മാനേജരായി ജോലിചെയ്തിരുന്ന മോഹനന്റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഒരു മാസം 8000 രൂപ ശമ്പളത്തിനായിരുന്നു ജോലി ചെയ്തിരുന്നത്. എല്ലാ മാസവും കൃത്യമായി ശമ്പളം തന്നിരുന്നതാണ്. ഒരു ദിവസം ക്യാൻസർ ബാധിച്ച് മോഹനൻ കിടപ്പിലായതോടെ പരിചരണം ഉൾപ്പെടെയുള്ള ജോലി ചെയ്യേണ്ടി വന്നു.
അങ്ങനെ ഇരിക്കെ മോഹനൻ മരണപ്പെട്ടു. ഈ സമയം ജോലി ചെയ്ത വകയിൽ ഈ വയോധികയ്ക്ക് മൂന്ന് മാസത്തെ ശമ്പളമായ 24,000 നൽകാനുണ്ടായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും മരണശേഷം കമ്പനിയിൽ നിന്നും ലഭിക്കേണ്ട തുക കിട്ടിയാൽ ഉടൻ ശമ്പളം നൽകാമെന്ന് അറിയിച്ച് വയോധികയെ പറഞ്ഞു വിടുകയാണുണ്ടായത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് ശമ്പളം നൽകിയില്ല. മോഹനന്റെ ഭാര്യ ശോഭന റെയിൽവേ ആശുപത്രി പേട്ടയിലെ ഡോക്ടറാണ്. ഇവരുടെ മുക്കടയിലെ വീട്ടിലെത്തി ശമ്പളം ചോദിച്ചു. എന്നാൽ അവർ ശമ്പളം തരാൻ ഞങ്ങളുടെ കൈയിൽ പണമില്ലെന്നും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ് ആട്ടിയിറക്കുകയാണുണ്ടായത്. മാസങ്ങൾ പിന്നിട്ടിട്ടും തനിക്ക് കിട്ടാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് ഇപ്പോൾ ഗ്രേസി വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്.
ഗ്രേസി പരിചരിച്ചിരുന്ന മോഹനന് വിവിധ സ്ഥലങ്ങളിലായി ഫ്‌ളാറ്റുകൾ ഉണ്ട്. കൂടാതെ മക്കളൊക്കെ നല്ല നിലയിലാണ്. ഉയർന്ന ശമ്പളമുള്ള ഒരു ഡോക്ടറായിട്ട് പോലും വയോധികയ്ക്ക് ശമ്പളം നൽകാൻ ഇനിയും ശോഭ തയ്യാറാകുന്നില്ല. ഏറെ പ്രാരാബ്ദങ്ങളുള്ള വീടാണ് ഗ്രേസിയുടെത്. ഏകമകൻ ഓട്ടോ ഡ്രൈവറാണെങ്കിലും ഇയാൾ മദ്യപാനം മൂലം രോഗാവസ്ഥയിലാണുള്ളത്. ഗ്രേസി ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ടായിരുന്നു വീട് പുലർന്ന് പോയിരുന്നത്. ഇപ്പോൾ സർക്കാരിൽ നിന്നും ലഭിച്ച വീട് വച്ച വകയിൽ കുറച്ചു കടം കൂടിയുണ്ട്.
ജോലി ചെയ്ത വകയിൽ കിട്ടേണ്ട തുക ലഭിച്ചിരുന്നെങ്കിൽ കടം കുറച്ചെങ്കിലും കൊടുക്കാൻ പറ്റുമായിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയ ശേഷം മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോഴാണ് ഗ്രേസി തന്റെ ദുരിത കഥ പറഞ്ഞത്. പേട്ട റെയിൽവേ ആശുപത്രിയിലെ ഡോക്ടർ ശോഭ ഈ വാർത്ത കണ്ടിട്ടെങ്കിലും അവർക്ക് കൊടുക്കാനുള്ള ശമ്പളം നൽകുമെന്ന പ്രതീക്ഷയാണ് ഗ്രേസിക്കും മറുനാടൻ മലയാളിക്കും ഉള്ളത്.