- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാർത്ഥി പെണ്ണുകേസിൽ പെട്ട് രാഷ്ട്രീയം വിട്ടു; മുൻ പിസിസി അധ്യക്ഷൻ ഭരത് സിങ് സോളങ്കിയും കാമുകിയുമൊത്തുള്ള ദൃശ്യങ്ങൾ മുൻ ഭാര്യ പുറത്തുവിട്ടു; നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് രേഷ്മ പട്ടേൽ
ന്യൂഡൽഹി: ഗുജറാത്തിലെ കോൺഗ്രസുകാർക്ക് കഷ്ടകാലമാണ്. ഈ അടുത്ത കാലത്താണ് പിസിസി വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരത് സിങ് സോളങ്കി പെണ്ണുകേസിൽപ്പെട്ട് രാഷ്ട്രീയത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ലൈംഗിക അപവാദത്തിൽപ്പെട്ടത് ദുർബലമായ കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി.
മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിയുമായിരുന്ന മാധവ് സിങ് സോളങ്കിയുടെ മകനാണ് ഭരത് സിങ് സോളങ്കി. ഇദ്ദേഹവും കാമുകിയുമൊത്തുള്ള വീഡിയോ, ഭാര്യ രേഷ്മ പട്ടേലാണ് പുറത്തുവിട്ടത്. 1999-ലാണ് രേഷ്മയും ഭരത്തും തമ്മിൽ വിവാഹിതരായത്. എന്നാൽ വർഷങ്ങളായി തങ്ങൾ വേർപിരിഞ്ഞ് താമസിക്കുകയാണ്. തന്റെ സ്വത്ത് തട്ടിയെടുക്കാൻ രേഷ്മ ശ്രമങ്ങൾ നടത്തിയിരുന്നു. ഈ മാസം 15-ന് തന്റെ വിവാഹ മോചന ഹർജി കോടതിയിൽ വരികയാണെന്നും ഭരത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം ഒന്നാം തീയതിയാണ് ഭരത് സിങ് സോളങ്കിയും കാമുകിയുമൊത്തുള്ള വീഡിയോ രേഷ്മ പുറത്തുവിടുന്നത്. സോളങ്കിയും ഒരു സ്ത്രീയുമൊത്ത് വീട്ടിലിരിക്കുമ്പോൾ രേഷ്മ പട്ടേൽ അവിടേക്ക് കടന്നുവരികയും സ്ത്രീയെ ആക്രമിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇത്തരത്തിലുള്ള പല വീഡിയോകളും ഈ ദിവസങ്ങളിൽ ഇവർ പുറത്തുവിട്ടിരുന്നു. ഭരത് സിങ് സോളങ്കിയുടെ കാമുകിയെന്നറിയപ്പെടുന്ന സ്ത്രീയെ രേഷ്മ ആക്രമിക്കുന്നതും മുടിയിൽ പിടിച്ചുവലിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാനുണ്ട്.
ഈ വീഡിയോയിൽ കാണുന്ന സ്ത്രീ ആരെന്നതിനെക്കുറിച്ച് ഭരത് സോളങ്കി വ്യക്തമായ മറുപടിയൊന്നും പറഞ്ഞിട്ടില്ല. തന്റെ വിവാഹമോചന കേസിൽ തീരുമാനമുണ്ടായതിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 68-കാരനായ ഭരത് ഇതിനോടകം രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രേഷ്മയിൽ നിന്ന് വിവാഹമോചനം നേടിയാൽ ഇപ്പോഴത്തെ കാമുകിയെ വിവാഹം കഴിക്കുമെന്നാണ് അറിയുന്നത്.
തന്റെ രാഷ്ട്രീയ എതിരാളികളുമായി ചേർന്നാണ് രേഷ്മ ഈ ആക്രമണങ്ങൾ നടത്തുന്നത്. കോൺഗ്രസിനെയും തന്നെയും രാഷ്ട്രീയമായി തകർക്കാനുള്ള എതിരാളികളുടെ കൈയിലെ കോടാലിക്കൈയായി തന്റെ മുൻ ഭാര്യ മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ രാഷ്ട്രീയമായി എതിരിടാൻ ശക്തിയില്ലാത്തവർ ഇത്തരം വ്യക്തികളെ ഉപയോഗിച്ച് രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ഭരത് സിങ് പറഞ്ഞു. ഈ ഘട്ടത്തിൽ തൽക്കാലത്തേക്ക് സാമൂഹ്യ- രാഷ്ട്രീയ രംഗത്തുനിന്നും വിരമിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട ദലിത്-പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്