കുവൈത്ത്: മാതൃദേവോ ഭവ: എന്ന ദർശനവുമായി സേവ ദർശൻ കുവൈത്ത് അമ്മമാർക്കായി 'ജനനി - 2018, എന്ന പേരിൽ ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ വെച്ച് ഏകദിനശിൽപശാല സംഘടിപ്പിച്ചു.

ജനനി പ്രോഗ്രാം കൺവീനർ മഞ്ചു പ്രവീണിന്റെ അധ്യക്ഷതയിൽ സേവാഇന്റർനാഷണൽ സംയോജിക കല്യാണി പെഷൊവെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംനിർവഹിച്ച ശിൽപശാലയിൽ 400 ലധികം സ്ത്രീകൾ പങ്കെടുത്തു.രാഷ്ട്രവും മാതൃത്വവും എന്ന വിഷയത്തെ അധികരിച്ചുള്ള ആദ്യ സെഷനിൽ കല്യാണി പെഷൊവെ ഭാരതത്തിന്റെ സ്ത്രീ സങ്കൽപ്പത്തെയും രാഷ്ട്ര ഭാവനയെയുംകുറിച്ച് പ്രഭാഷണം നടത്തി.

പ്രശസ്ത ഗൈനകോളേജ സിസ്റ്റ് ഡോ. സരിത ഹരി മോഡേറെറ്ററായ ഡോക്ടോറോട് ചോദിക്കാംഎന്ന രണ്ടാ സെഷനിൽ കുവൈറ്റിലെ പ്രഗത്ഭ വനിതാ ഡോക്ടർമാരായ ഡോ. അനിതാ ജി നായർ, ഡോ. ഡയാനാ തമ്പി ഇ മ്പൈനസർ, ഡോ. ജസ് ല നസറുൽ ഹക്ക് എന്നിവർ വിവിധ അരോഗ്യസംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി. തുടർന്ന് നടന്ന സ്വയം പ്രതിരോധം എന്നസെഷനിൽ മോളി ദിവ വ്യത്യസ്ത പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് അവബോധം നൽകി.

സമാപന സഭയിൽ ഭാരതീയ സ്ത്രീകളുടെ മഹാത്തായ സംഭാവനകൾ എന്ന വിഷയത്തിൽ കല്യാണി പെഷൊവെ മുഖ്യ ഭാഷണം നടത്തി. സ്ത്രീ ശാക്തികരണം മുഖ്യവിഷയമായി യുള്ള വിവിധ കലാപരിപാടികളാലും സമ്പന്നമായ ജനനി 2018 അമ്മമാർക്ക് വേറിട്ട അനുഭവമായി മാറി.സിന്ധു സുരേന്ദ്രനും സുഷമാ രാജീവും അവതാരകരായ ശിൽപശാലയിൽജോയിന്റ് കൺവീനർമാരായ ദീപ പ്രീയ സ്വാഗതവും , രാജി അജി നന്ദിയും രേഖപെടുത്തി.