ന്താരാഷ്്ട്ര യോഗാദിനാഘോഷത്തിനു മുന്നോടിയായി സേവാദർശൻ കുവൈറ്റ്‌ലാപ, ലോയാക്ക്, യൊഗേരാസ് എന്നീ കുവൈറ്റിലെ സാംസ്‌കാരിക സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് കുവൈറ്റ് യോഗ മീറ്റ് 2018 സംഘടിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി ജീവസാഗർ, ലോയാക് ഫൗണ്ടർ ചെയർപേഴ്സണും മാനേജിഗം ്ഡയറക്ടറുമായ ഫറ അൽ സക്കാഫ്,മാതാഅമൃതാനന്ദമയി മഠം ബ്രഹ്മചാരി അമിത്, സേവാദർശൻ പ്രസിഡന്റ് സഞ്ജുരാജ്,യോഗമീറ്റ് കൺവീനർ ദിവാകർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് സിറ്റിയിൽ നടന്ന മുഴുദിന പരിപാടിയിൽ ബ്രഹ്മചാരി അമിത്ജിയുടെ നേതൃത്വത്തിൽ യോഗ, മെഡിറ്റേഷൻ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ശിൽപശാലയും നടന്നു.തുടർന്ന് അന്താരാഷ്്ട്ര കോമൺ യോഗാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള യോഗ പ്രദർശനത്തിൽ മുതിർന്നവരും കുട്ടികളും പങ്കെടുത്തിരുന്നു.

സ്വദേശി-വിദേശി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ കുവൈറ്റിലെ കലാകാരന്മാർ യോഗാട്രാൻസ്, ഉപകരണ സംഗീത ജുഗൽബന്ധി എന്നിവയും അരങ്ങേറി.

തലാബത്, ആർട് ഓഫ് ലിവിങ്, അമ്മ കുവൈറ്റ്, സഹജ്മാർഗ്, പ്രോജക്ട് 5 മൈൽസ് എന്നിവർ സജീവ ഭാഗവാക്കായിരുന്ന പരിപാടിയിൽ യോഗമീറ്റ് കോർഡിനേറ്റർ ഡോ.രൂപേഷ് കൃതജ്ഞത രേഖപ്പെടുത്തി.