- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ ഇടിഞ്ഞു വീഴാറായ വീട്ടിൽ ഏഴംഗ കുടുംബം നയിച്ചത് നരക തുല്യമായ ജീവിതം; ഒറ്റമുറി വീട്ടിൽ 38 വർഷം കഴിച്ചു കൂട്ടിയ ദമ്പതികൾക്കും അഞ്ചു മക്കൾക്കും ഇനി പ്രതീക്ഷയുടെ പുതുവെളിച്ചം; പാസ്‌പോർട്ട് നൽകാൻ സഹായിച്ചത് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്; കഴിഞ്ഞത് ദുരിതങ്ങളുടെ ഭൂതകാലമാണെന്നും ഇനി ആദ്യം മുതൽ തുടങ്ങണമെന്നും മൂത്ത മകൾ അശ്വതി
ദുബായ്: കഴിഞ്ഞു പോയ ദുരിത കാലത്തിൽ നിന്നും പ്രതീക്ഷയുടെ പുത്തൻ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ദുബായിലെ ഈ മലയാളി കുടുംബം. ഷാർജയിലെ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന വീട്ടിൽ നരക ജീവിതം നയിച്ച ഭൂതകാലത്തിന്റെ വേദന ഇന്നും ഇവരുടെ കണ്ണുകളിൽ നിന്നും പോയിട്ടില്ല. മലയാളിയായ മധുസൂദനനും ഭാര്യയും ശ്രീലങ്കൻ സ്വദേശിയുമായ രോഹിണിയും നാലു പെൺമക്കളും ഒരാൺകുട്ടിയും ഉൾപ്പടെയുള്ള കുടുംബം ഷാർജയിൽ 38 വർഷമായി കുടുങ്ങിയ അവസ്ഥയിലായിരുന്നു. പട്ടിണി മാത്രമാണ് ഇവർക്ക് ആകെ തുണയുണ്ടായിരുന്നത്. 21 മുതൽ 29 വയസ് വരെ പ്രായമുള്ള മക്കൾ എങ്ങനെ കഴിഞ്ഞുവെന്ന് ഓർക്കുമ്പോൾ തന്നെ ഇവരുടെ കണ്ണു നിറയും. വേണ്ടത്ര രേഖകളൊന്നുമില്ലാതെയാണ് ഇവർ ഏറെ നാൾ കഴിഞ്ഞത്. 1979ൽ വർക്കറായാണ് മധുസൂദനൻ ഷാർജയിലെത്തുന്നത്. 1988ൽ രോഹിണിയെ വിവാഹം കഴിച്ചു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുകയും ഇദ്ദേഹം നിമയവിരുദ്ധമായാണ് ഇവിടെ കഴിയുന്നതെന്നും പ്രചരിക്കപ്പെട്ടതോടെയാണ് ഈ കുടുംബത്തിന് പ്രതിസന്ധി തുടങ്ങുന്നത്. 1989ൽ കുഞ്ഞുണ്ടായ സ
ദുബായ്: കഴിഞ്ഞു പോയ ദുരിത കാലത്തിൽ നിന്നും പ്രതീക്ഷയുടെ പുത്തൻ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ദുബായിലെ ഈ മലയാളി കുടുംബം. ഷാർജയിലെ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന വീട്ടിൽ നരക ജീവിതം നയിച്ച ഭൂതകാലത്തിന്റെ വേദന ഇന്നും ഇവരുടെ കണ്ണുകളിൽ നിന്നും പോയിട്ടില്ല. മലയാളിയായ മധുസൂദനനും ഭാര്യയും ശ്രീലങ്കൻ സ്വദേശിയുമായ രോഹിണിയും നാലു പെൺമക്കളും ഒരാൺകുട്ടിയും ഉൾപ്പടെയുള്ള കുടുംബം ഷാർജയിൽ 38 വർഷമായി കുടുങ്ങിയ അവസ്ഥയിലായിരുന്നു. പട്ടിണി മാത്രമാണ് ഇവർക്ക് ആകെ തുണയുണ്ടായിരുന്നത്. 21 മുതൽ 29 വയസ് വരെ പ്രായമുള്ള മക്കൾ എങ്ങനെ കഴിഞ്ഞുവെന്ന് ഓർക്കുമ്പോൾ തന്നെ ഇവരുടെ കണ്ണു നിറയും.
വേണ്ടത്ര രേഖകളൊന്നുമില്ലാതെയാണ് ഇവർ ഏറെ നാൾ കഴിഞ്ഞത്. 1979ൽ വർക്കറായാണ് മധുസൂദനൻ ഷാർജയിലെത്തുന്നത്. 1988ൽ രോഹിണിയെ വിവാഹം കഴിച്ചു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുകയും ഇദ്ദേഹം നിമയവിരുദ്ധമായാണ് ഇവിടെ കഴിയുന്നതെന്നും പ്രചരിക്കപ്പെട്ടതോടെയാണ് ഈ കുടുംബത്തിന് പ്രതിസന്ധി തുടങ്ങുന്നത്. 1989ൽ കുഞ്ഞുണ്ടായ സമയത്ത് ഇദ്ദേഹത്തിന് രണ്ടാമത് ജോലി ലഭിച്ചെങ്കിലും അതും വൈകാതെ നഷ്ടപ്പെട്ടു. ഇതിനാൽ തന്നെ കുടുംബാംഗങ്ങളിൽ ആർക്കും പാസ്‌പോർട്ടിനും അപേക്ഷ നൽകാൻ സാധിച്ചില്ല.
ഭാര്യ രോഹിണി കുറച്ച് നാൾ സ്റ്റുഡിയോയിൽ സെയിൽസിൽ ജോലി നോക്കിയിരുന്നെങ്കിലും അതും അധിക നാൾ നീണ്ടു നിന്നില്ല. മൂത്ത മകളൊഴിച്ച് ബാക്കി മക്കളുടെ പാസ്‌പോർട്ട് ലഭിക്കുന്നതിനായി ഇവിടെയുള്ള ഇന്ത്യൻ കൂട്ടായ്മകളുടെ സഹായവും ഇവർ തേടി.
അധ്വാനിച്ചു ജീവിക്കേണ്ട ജീവിതത്തിന്റെ നല്ല പാതി ഇവർക്ക് ആ വീട്ടിൽ തന്നെ തീർക്കേണ്ടി വന്നു. ദീർഘ വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ദുബായിയിലെ സുമനസുകളുടേയും മാധ്യമങ്ങളുടേയും സമയോചിതമായ ഇടപെടൽ ഇരുളിലടയ്ക്കപ്പെട്ട ആ കുടുംബത്തിന് പുതിയൊരു മേൽവിലാസം നൽകുകയാണ്.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ആ ഏഴംഗ കുടുംബത്തിന് പാസ്‌പോർട്ട് അനുവദിച്ച് ഉത്തരവായി.തങ്ങളെ ഉള്ളറിഞ്ഞ് സഹായിച്ചവർക്ക് നന്ദി പറയുമ്പോഴും മക്കൾക്കൊരു ജോലി തരപ്പെടും വരെ പിടിച്ചു നിൽക്കാനുള്ള കഷ്ടപാടിലാണിവർ. അകമഴിഞ്ഞ് സഹായിച്ചവർ തന്നെ തങ്ങളെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കടന്നു പോയത് ദുരിതങ്ങളുടെ ഭൂതകാലം, ഇനിയെല്ലാം ആദ്യം മുതൽ തുടങ്ങണമെന്ന് കുടുംബത്തിലെ മൂത്തമകൾ അശ്വതി പറയുന്നു. പുറത്തിറങ്ങിയ ശേഷം എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവരുടെ വാക്കുകൾ. പൊലീസിനെ പേടിക്കാതെ ഇനിയുള്ള നാളുകൾ സ്വസ്ഥതയോടെ ജീവിക്കാമെന്നാണ് കുടുംബത്തിലെ ഏക ആൺതരിയും പറയുന്നത്.