- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 18 നു ആരംഭിക്കും
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷൻ 18 നു ആരംഭിക്കും. ടെക്‌നോപാർക്കിലെ 56 കമ്പനികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 74 മത്സരങ്ങൾ ഉണ്ടായിരിക്കും. നോകൗട്ട് സ്റ്റേജ് 1, നോകൗട്ട് സ്റ്റേജ് 2, പ്രീക്വാട്ടെർ ലീഗ്, ക്വാട്ടെർ, സെമി ഫൈനൽ, ഫൈനൽ എന്നീ വിവിധ ഘട്ടങ്ങളായി ആണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂൺ 10 നു പ്രസിദ്ധീകരിച്ചു. ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും. മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷൻ 18 നു ആരംഭിക്കും.
ടെക്‌നോപാർക്കിലെ 56 കമ്പനികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 74 മത്സരങ്ങൾ ഉണ്ടായിരിക്കും. നോകൗട്ട് സ്റ്റേജ് 1, നോകൗട്ട് സ്റ്റേജ് 2, പ്രീക്വാട്ടെർ ലീഗ്, ക്വാട്ടെർ, സെമി ഫൈനൽ, ഫൈനൽ എന്നീ വിവിധ ഘട്ടങ്ങളായി ആണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂൺ 10 നു പ്രസിദ്ധീകരിച്ചു.
ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും.
മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ച പ്രതിധ്വനി സെവൻസ് ആദ്യ സീസണിൽ ഇൻഫോസിസ് ചാമ്പ്യന്മാരും യു എസ് ടി ഗ്ലോബൽ റണ്ണേർ അപ്പുംആയിരുന്നു
ടെക്‌നോപാർക്കിലെ 42 കമ്പനികൾ മാറ്റുരച്ച ആദ്യ എഡിഷനിൽ 'പ്രതിധ്വനി സെവൻസ് 2015-ൽ 64 കളികളിൽ നിന്നായി 111 വ്യത്യസ്ത സ്‌കോറർമാർ 252 ഗോളുകളാണ്അടിച്ചുകൂട്ടിയത്.
എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഫുട്‌ബോൾ സ്‌നേഹികളെയും ജൂൺ 18 മുതൽ ഒരു മാസക്കാലം ശനി, ഞായർ ദിവസങ്ങളിൽ ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9947 787 841 (രജിത്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.