- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ 16 ന്
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ് മത്സരങ്ങളും അവസാനിച്ചു. ടെക്‌നോപാർക്കിലെ 50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 64 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി പുറത്തെടുത്ത 8 ടീമുകൾ ക്വർട്ടർ ഫൈനലിന് യോഗ്യത നേടി. ഇൻഫോസിസ് ബ്ലാക്സ് ( Infosys Blacks), യു എസ് ടി ഗ്ലോബൽ റെഡ്സ് (UST Global Reds), ഐ ബി എസ് ( IBS) , ക്രീസ് ടെക്‌നോളോജിസ് (Creace technologies) , ടാറ്റാഎൽക്‌സി ( Tataelxsi) , എൻവെസ്‌റ്‌നെറ്റ് (Envestnet), ഇൻഫോസിസ് വൈറ്റ്‌സ് ( Infosys Whites) , യു എസ് ടി ഗ്ലോബൽ ബ്ലൂസ് ( UST Blobal Blues) എന്നീ ടീമുകൾ ആണ് ക്വർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുക. ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ 16ന് ഉച്ചയ്ക്ക് 02:30 നു ആരംഭിക്കു
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ് 2016' ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ് മത്സരങ്ങളും അവസാനിച്ചു. ടെക്‌നോപാർക്കിലെ 50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 64 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി പുറത്തെടുത്ത 8 ടീമുകൾ ക്വർട്ടർ ഫൈനലിന് യോഗ്യത നേടി.
ഇൻഫോസിസ് ബ്ലാക്സ് ( Infosys Blacks), യു എസ് ടി ഗ്ലോബൽ റെഡ്സ് (UST Global Reds), ഐ ബി എസ് ( IBS) , ക്രീസ് ടെക്‌നോളോജിസ് (Creace technologies) , ടാറ്റാഎൽക്‌സി ( Tataelxsi) , എൻവെസ്‌റ്‌നെറ്റ് (Envestnet), ഇൻഫോസിസ് വൈറ്റ്‌സ് ( Infosys Whites) , യു എസ് ടി ഗ്ലോബൽ ബ്ലൂസ് ( UST Blobal Blues) എന്നീ ടീമുകൾ ആണ് ക്വർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുക.
ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ടെക്‌നോപാർക്കിൽ തന്നെയുള്ള ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ 16ന് ഉച്ചയ്ക്ക് 02:30 നു ആരംഭിക്കും.
Infosys Blacks Vs Envestnet - 02:30pm on 16th July, Saturday
UST Reds Vs UST Blues - 03:30pm on 16th July, Saturday
Tataelxsi Vs Crease Technologies - 04:30pm on 16th July, Saturday
IBS Vs Infosys Whites - 05:30pm on 16th July, Saturday
സെമി ഫൈനൽ മത്സരങ്ങൾ 19 ജൂലൈ, ചൊവാഴ്‌ച്ചയും ഫൈനൽ മത്സരം 21 ജൂലൈ വ്യാഴാഴ്ചയും നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങളും ഉണ്ടാകും.
എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഫുട്‌ബോൾ സ്‌നേഹികളെയും ക്വാർട്ടർ , സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9947 787 841 (രജിത്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.