വിഹിത ബന്ധം പിടിക്കാൻ ഭർത്താവൊരുക്കിയ കെണിയിൽ വീണ് ഭാര്യയും കാമുകനും. ഹോട്ടലിൽ ലൈംഗികബന്ധതത്തിലേർപ്പെട്ടുകൊണ്ടിരിക്കെ, യുവതിയും യുവാവും കുടുങ്ങിപ്പോയി. വേദനകൊണ്ട് പുളഞ്ഞ യുവതിയെയും യുവാവിനെയും ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയത് ഒരു ഉന്തുവണ്ടിയിൽ. തെരുവിലൂടെ പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള യാത്രയ്ക്ക് നൂറുകണക്കിന് കാഴ്ചക്കാരുമുണ്ടായിരുന്നു.

കെനിയയിലാണ് സംഭവം നടന്നത്. എവിടെയാണെന്നോ എന്നാണെന്നോ വ്യക്തമല്ല. ഭാര്യയുടെ മുഖം പുതപ്പുകൊണ്ട് മറച്ചിരിക്കുകയാണ്. ഇരുവരെയും പുതപ്പുകൊണ്ട് മൂടിയിരുന്നു. എക്‌സ്‌പ്ലോർ-ഇൻ എന്ന ഹോട്ടലിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കെയാണ് ഇരുവരും കുടുങ്ങിയത്. വേദനകൊണ്ട് പുളഞ്ഞ യുവതി സഹായത്തിനായി അഭ്യർത്ഥിച്ചു. ഹോട്ടലിലുണ്ടായിരുന്നവരൊക്കെ ചേർന്നാണ് ഇരുവരെയും കിടക്കുന്ന അതേ രൂപത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചത്.

അവിഹിത ബന്ധം പുലർത്തുന്ന ഭാര്യമാരെ കുടുക്കാൻ ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തു ഭാര്യയുടെ രഹസ്യാവയവത്തിൽ ഭർത്താവ് പുരട്ടിയിരുന്നുവെന്നാണ് കരുതുന്നത്. യോനി പെട്ടന്ന് ചുരുങ്ങുന്ന വജൈനിസ്മസ് എന്ന ശാരീരികാവസ്ഥയാണ് യുവതിക്കുണ്ടായതെന്നും കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ആന്തരിക പേശികൾ പെട്ടെന്ന് സങ്കോചിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അണുബാധമൂലവും മാനസിക പ്രശ്‌നങ്ങൾ മൂലവും ഇത് സംഭവിക്കാം.

ആഫ്രിക്കയിൽ ഭർത്താക്കന്മാർ, അവിഹിത ബന്ധമുള്ള ഭാര്യമാരെ കുടുക്കാൻ ചില പ്രത്യേക രീതികൾ ഉപയോഗിക്കാറുണ്ട്. മാഗൺ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇവിടെ അതാകാം സംഭവിച്ചിരിക്കുകയെന്നും റിപ്പോർട്ടുണ്ട്.