സിഡ്‌നി: മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുകയും ഒപ്പം താമസിച്ചിരുന്ന രണ്ടു സ്ത്രീകളുടെ മരണത്തിന് ഉത്തരവാദി എന്ന് കോടതി കണ്ടെത്തുകയും ചെയ്ത ഡോ. സുരേഷ് നായരെ മലേഷ്യയിലേയ്ക്ക് ഡീപോട്ട് ചെയ്തു.

നാല് വർഷം ജയിൽശിക്ഷ വിധിച്ചിരുന്ന ഡോക്ടറുടെ ജയിൽ ശിക്ഷ അവസാനിച്ച സാഹചര്യത്തിലാണ് മലേഷ്യൻ പൗരനായ ഡോക്ടറെ തിരിച്ചയച്ചത്. ഓസ്‌ട്രേലിയയിലെ പ്രമുഖ ന്യൂറോ സർജനായ ഡോ. സുരേഷ് ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ കൂട്ടാളികളായ വിക്‌ടോറിയ, സുവെലൻ ഡൊമിംഗസ് സുവാപ എന്നിവർക്കു കോക്കെയ്ൻ നൽകിയിരുന്നുവെന്നും അതിന്റെ അമിതോപയോഗം മൂലമായിരുന്നു മരണന്നെും കോടതി കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്‌ച്ച ഇയാളെ മലേഷ്യയില്ക്ക് തിരിച്ചയച്ചതായി എമിഗ്രഷൻ മിനിസ്റ്റർ സ്‌കോട്ട് മോറിസൺ അറിയിച്ചു. 23 കാരിയായ എസ്‌കോർട്ട വിക്ടോറിയ മാക്ലന്റയർ എന്നിവരെ 2009 ഫെബ്രുവരിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സിഡ്‌നിയിൽ താമസക്കാരനായ ഡോ. സുരേഷ് നായർ 2002 മുതൽ മയക്കുമരുന്നുപയോഗിച്ച് തുടങ്ങുകയും ക്രമേണ മയക്കുമരുന്നിനടിമ ആവുകയുമായിരുന്നു. മനുഷ്യന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ട ഡോക്ടർ അതിന് തുനിയാതെ അവർക്ക് മാരകമായ മയക്കുമരുന്ന് നൽകിയത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വഭാവത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈ 30 ന് സുരേഷിന്റെ റസിഡൻസ് വിസ റദ്ദാക്കിയതായും മന്ത്രി മോറിസൺ അറിയിച്ചു. സ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഡോ സുരേഷ് കഴിഞ്ഞ ജൂലൈ 31 നാണ് മോചിതനായത്. അതിന് ശേഷം വില്ലാവുഡ് അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

മയക്കുമരുന്നും കുത്തഴിഞ്ഞ ജീവിതവുമായി കഴിഞ്ഞിരുന്ന ഡോക്ടർ ബ്രോത്തലിലും എസ്‌കോർട്ട് സ്ത്രീകൾക്കുമായി പതിനായിരങ്ങൾ ആണ് ഓരോ മാസവും ചെലവഴിച്ചിരുന്നത്. പത്താമത്തെ വയസിൽ ഓസ്‌ട്രേലിയയിൽ എത്തിയ ഡോ .സുരേഷ്, സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് മെഡിക്കൽ ബിരുദം നേടിയത്. എല്ലാ തലത്തിലും ഒന്നാമതെത്തിയിരുന്ന പ്രതിഭാധനനായ ഡോക്ടർ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതിനു ശേഷവും ആശുപത്രികളിൽ അതിസങ്കീർണമായ സർജറികൾ ചെയ്തിരുന്നതായി ആരോപണം ഉണ്ട്.