- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിയുടെ നീലച്ചിത്രം നിർമ്മിച്ചു പ്രചരിപ്പിച്ചു; ഭാര്യയെ ലൈംഗിക ചൂഷണം ചെയ്തെന്ന ഭർത്താവിന്റെ പരാതി കളി കാര്യമാക്കി; മൊബൈൽ ഫോൺ കടയുടമ അറസ്റ്റിൽ
പുൽപ്പള്ളി: ആദിവാസി യുവതിയെ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചതായി പരാതി. കേസിൽ പുൽപ്പള്ളി ചാമപ്പാറ സ്വദേശിയായ യുവാവിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാടിച്ചിറയിലെ മൊബൈൽ ഫോൺ കട കേന്ദ്രീകരിച്ച് നീലച്ചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കട ഉടമ നിധീഷി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കമ്പ്യുട്ടറിന്റെ ഹാർഡ് ഡിസ്‌ക്കിൽ അശഌലചിത്രം കണ്ടെത്തിയതായാണ് സൂചന. ആദിവാസി യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഷോപ്പുകൾ വഴി പ്രചരിപ്പിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം ചിത്രത്തിലുള്ളത് പ്രദേശവാസികളിൽ ചിലരാണെന്നും ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് പരാതിപ്പെടാൻ ചെന്നപ്പോൾ പൊലീസ് ദൃശ്യങ്ങൾ നശിപ്പിച്ചതായും ഇയാൾ ആരോപിക്കുന്നു. കോളനിയോട് ചേർന്നു താമസിക്കുന്ന ചിലരാണ് ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരായി നിൽക്കുന്നതെന്നും സൂചനയുണ്ട്.
പുൽപ്പള്ളി: ആദിവാസി യുവതിയെ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചതായി പരാതി. കേസിൽ പുൽപ്പള്ളി ചാമപ്പാറ സ്വദേശിയായ യുവാവിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാടിച്ചിറയിലെ മൊബൈൽ ഫോൺ കട കേന്ദ്രീകരിച്ച് നീലച്ചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കട ഉടമ നിധീഷി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കടയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കമ്പ്യുട്ടറിന്റെ ഹാർഡ് ഡിസ്‌ക്കിൽ അശഌലചിത്രം കണ്ടെത്തിയതായാണ് സൂചന. ആദിവാസി യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഷോപ്പുകൾ വഴി പ്രചരിപ്പിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം ചിത്രത്തിലുള്ളത് പ്രദേശവാസികളിൽ ചിലരാണെന്നും ഭർത്താവ് പറയുന്നു.
ഇതുസംബന്ധിച്ച് പരാതിപ്പെടാൻ ചെന്നപ്പോൾ പൊലീസ് ദൃശ്യങ്ങൾ നശിപ്പിച്ചതായും ഇയാൾ ആരോപിക്കുന്നു. കോളനിയോട് ചേർന്നു താമസിക്കുന്ന ചിലരാണ് ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരായി നിൽക്കുന്നതെന്നും സൂചനയുണ്ട്.