- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റിദ്ധരിപ്പിച്ച് ഓട്ടോയിൽ കയറ്റി; പിന്നെ പീഡനവും മോഷണവും; വീടിന് മുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു; ആറാം ക്ലാസുകാരിയായ മദ്രസ വിദ്യാർത്ഥിനിയുടെ തട്ടിക്കൊണ്ടു പോകലിൽ ദുരൂഹതയോ?
മലപ്പുറം: മദ്രസാ വിദ്യാർത്ഥിനിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരപീഡനം. മദ്രസ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാലുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചത്. ശേഷം ആഭരണങ്ങൾ കവർന്ന് പെൺകുട്ടിയെ വീട്ടിനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെയാണ് മദ്രസയുടെ പഠനസമ
മലപ്പുറം: മദ്രസാ വിദ്യാർത്ഥിനിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരപീഡനം. മദ്രസ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാലുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചത്. ശേഷം ആഭരണങ്ങൾ കവർന്ന് പെൺകുട്ടിയെ വീട്ടിനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെയാണ് മദ്രസയുടെ പഠനസമയം. രാവിലെയാണ് അധിക മദ്രസകളുടെയും പ്രവർത്തനസമയമെങ്കിലും കൂടുതൽ ക്ലാസുകളുള്ള ഇടങ്ങളിൽ രാത്രിസമയങ്ങളിലും ക്ലാസ് നടക്കാറുണ്ട്. എന്നാൽ പതിവുപോലെ രാത്രിയിലെ മദ്രസാ ക്ലാസിലെത്തി മടങ്ങുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഓട്ടോ ഡ്രൈവറുടെ മർദനത്തിനും പീഡനത്തിനും ഇരയായത്.
വെട്ടം വാക്കാട് ബദറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിനിയെയാണ് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറിനു ശേഷം വീട്ടുപടിക്കൽ ഉപേക്ഷിച്ചത്. സമയം അതിക്രമിച്ചിട്ടും മകളെ കാണാതായ വീട്ടുകാർക്കു പരിഭ്രാന്തമായ നിമിഷങ്ങളായിരുന്നു ഒന്നര മണിക്കൂർ. വീട്ടുകാർ സഹാപാഠികളോടും മദ്രസാധ്യാപകരോടും തിരക്കിയെങ്കിലും ക്ലാസ് വിട്ട ശേഷം എന്തു സംഭവിച്ചെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. രാത്രി ഒമ്പതിന് മദ്രസ വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയുമായെത്തിയ ആൾ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് പറഞ്ഞുവിട്ടതാണെന്ന വ്യാജേനയായിരുന്നു നിർബന്ധപൂർവം വണ്ടിയിലേക്ക് കയറ്റിയത്. വീട്ടുകാർ വിട്ടതാകാമെന്നു കരുതി പെൺകുട്ടി വണ്ടിയിൽ കയറാൻ തയ്യാറാവുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ വീടിനു സമീപത്തേക്ക് ഓട്ടോറിക്ഷയുമായി പോയെങ്കിലും വീടിനു മുന്നിൽ ഇറക്കാതെ വണ്ടി മറ്റൊരിടത്തേക്ക് വിടുകയായിരുന്നു. വീട്ടുകാർ മറ്റൊരു സ്ഥലത്താണെന്നും അവിടേക്കാണ് കൊണ്ടുപോകേണ്ടതന്നും പറഞ്ഞ് വീണ്ടും പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വണ്ടി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. തുടർന്ന് വാക്കാട്‌നിന്നും താനൂർ ഭാഗത്തേക്ക് പെൺകുട്ടിയുമായി ഇയാൾ കിലോമീറ്ററുകൾ പോയി. പിന്നീട് അവിടെ നിന്നും മടങ്ങി പെൺകുട്ടിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പറവണ്ണ അരിക്കാഞ്ചിറ എന്ന പ്രദേശത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവരുകയുമായിരുന്നു.
പെൺകുട്ടിയുടെ മുഖത്തടിച്ചതായും ദേഹോപദ്രവം ഏൽപ്പിച്ചതായും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി ഒന്നര മണിക്കൂർ കഴിഞ്ഞ് പെൺകുട്ടിയെ വീട്ടുപടിക്കൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. തിരൂർ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയിരുന്നു. ഇതിൽ പെൺകുട്ടിയുടെ മറുപടിയിൽ സംശയം തോന്നിയ പൊലീസ് വൈദ്യപരിശോധനക്കായി നിർദ്ദേശിച്ചു. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുമ്പായി പിതാവിന്റെ ഫോണിലേക്ക് ഭീഷണിപ്പെടുത്തിയുള്ള അജ്ഞാത ഫോൺ കോൾ വന്നിരുന്നത്രെ. സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിസര പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ എന്താണ് ഇയാളുടെ ലക്ഷ്യമെന്നോ മറ്റാരെങ്കിലും സഹായത്തിന് ഉണ്ടായതായോ വ്യക്തമല്ല. പ്രതിക്കുവേണ്ടി തിരൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം അന്വേഷണം ഊർജിതമാക്കി.