ബ്രിട്ടനിലെ വീട്ടിൽ യുവതിയും കാമുകനും ചേർന്നൊരുക്കിയ സെക്‌സ് പാർട്ടിക്കിടെ വംശീയാധിക്ഷേപം ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സറേയിലെ പടുകൂറ്റൻ ബംഗ്ലാവിൽ സുമ്മർലിൻ ഫാർക്വുഹാഴ്‌സണും 21-കാരനായ കാമുകനും ജമൈക്കൻ റെഗ്ഗെ ഗായകനുമായ ജാസൺ വൈറ്റും ചേർന്നാണ് സെക്‌സ് പാർട്ടി സംഘടിപ്പിച്ചത്.

400-ഓളം പേരാണ് ഈ സ്വകാര്യ വിരുന്നിനെത്തിയിരുന്നത്. ഇതിനിടെ വംശീയ വിദ്വേഷം കലർന്ന ഭാഷയിൽ സംസാരമുണ്ടാവുകയും അതേത്തുടർന്നു നടന്ന വെടിവെപ്പിൽ 34-കാരനായ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു. യാർഡി എന്നുവിളിക്കുന്ന ഗുണ്ടാസംഘത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഫീമെയ്ൽ ബോസ് എന്ന് സ്വയം അവകാശപ്പെടുന്ന സുമ്മർലിൻ തന്റെ വീട്ടിൽ മുമ്പും സമാനമായ വിരുന്നുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സുമ്മർലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവരുടെ പാർട്ടി ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങളും വിവരങ്ങളുമാണുള്ളത്.

ബിഗ് മാൻഷൻ പൂൾ പാർട്ടി പാർട്ട് 3 ആയിരുന്നു ഇത്തവണത്തേത്. 15 പൗണ്ടായിരുന്നു വിരുന്നിൽ പങ്കെടുക്കാൻ മുടക്കേണ്ടിയിന്നത്. 2014 മുതൽക്ക് പ്രതിമാസം 5000 പൗണ്ട് വാടക നൽകിയാണ് ഈ ബംഗ്ലാവ് സുമ്മർലിൻ നിലനിർത്തുന്നത്. സ്വന്തം മകന്റെ ജനനത്തോടെയാണ് സുമ്മർലിന്റെ ജീവിതം ഇങ്ങനെയായതെന്ന് പറയുന്നു.

സെറിബ്രൽ പാൾസിയുമായുമായാണ് സുമ്മർലിന്റെ മകൻ ജനിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിക്ക് തലച്ചോറിന് ക്ഷതം സംഭവിക്കാനിടയാക്കിയത്. ഇതേത്തുടർന്ന് നോർത്ത് ലണ്ടനിലെ വിറ്റിങ്ടൺ ആശുപത്രി സുമ്മർലിന് 31 ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നൽകിയിരുന്നു.

എട്ടുവയസ്സുള്ള മകനും അഞ്ചുവയസ്സുകാരി മകളുമൊത്താണ് സുമ്മർലിൻ ഇവിടെ താമസിക്കുന്നത്. വിരുന്നുകൾ സംഘടിപ്പിച്ചാണ് സുമ്മർലിനും ജാസൺ വൈറ്റും ഇവിടെ കഴിയുന്നത്. സാധാരണ ഗതിയിൽ മദ്യമാണ് വിരുന്നുകളിലെ പ്രധാന വിഭാവമെങ്കിലും ഇത്തവണ നടന്നത് സെക്‌സ് പാർട്ടിയായിരുന്നു എന്ന് അയൽക്കാർ പറയുന്നു.

കൊലപാതകം നടക്കുമ്പോൾ താനവിടെ ഉണ്ടായിരുന്നില്ലെന്നാണ് സുമ്മർലിൻ പറയുന്നത്. വിരുന്നിനിടെയുണ്ടായ തർക്കം പെട്ടെന്ന് വെടിവെപ്പിലേക്ക് നീങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ആളുകൾ തലങ്ങുംവിലങ്ങും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.