- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്‌ബറും ജോഷിയുടെ മകനും പെൺകുട്ടികളെ വിദേശത്തേക്കും കടത്തി; മനുഷ്യക്കടത്തിൽ കേസെടുക്കാൻ പൊലീസ്; സെക്‌സ് റാക്കറ്റിൽ അറബികളും?
തിരുവനന്തപുരം: ഓൺലൈൻ ലൈംഗികവ്യാപാരത്തിന്റെ മറവിൽ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയിരുന്നുവെന്ന് പൊലീസ്. നെടുമ്പാശേരി വഴിയായിരുന്നു അക്‌ബറും അച്ചായനെന്നു വിളിക്കുന്ന ജോഷിയുടെ മകൻ ജോയ്‌സിയും ചേർന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നത്. പെൺവാണിഭ സംഘത്തിനു പ്രധാനമായും പെൺകുട്ടികളെ എത്തിച്ചിരുന്നതു ജോഷി ആണെന്നാണു പ
തിരുവനന്തപുരം: ഓൺലൈൻ ലൈംഗികവ്യാപാരത്തിന്റെ മറവിൽ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയിരുന്നുവെന്ന് പൊലീസ്. നെടുമ്പാശേരി വഴിയായിരുന്നു അക്‌ബറും അച്ചായനെന്നു വിളിക്കുന്ന ജോഷിയുടെ മകൻ ജോയ്‌സിയും ചേർന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നത്.
പെൺവാണിഭ സംഘത്തിനു പ്രധാനമായും പെൺകുട്ടികളെ എത്തിച്ചിരുന്നതു ജോഷി ആണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. വരാപ്പുഴ, പറവൂർ ഉൾപ്പെടെ പന്ത്രണ്ടു പെൺവാണിഭപീഡനക്കേസുകളിൽ ജോഷി പ്രതിയാണെന്നും പൊലീസ് പറയുന്നു. ജോഷിയേയും മകൻ ജോയ്‌സിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് പെൺവാണിഭത്തിലെ കൂടുതൽ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത്. വിദേശത്തേക്ക് ആളെ കടത്തിയിൽ പ്രത്യേകം കേസ് എടുക്കുന്നത് പൊലീസിന്റെ പരിഗണനയിൽ ഉണ്ട്. ഗൾഫിൽ പോയ സ്ത്രീകളെ കണ്ടെത്താനും ശ്രമിക്കും.
അഞ്ച് സ്ത്രീകളെയാണ് ഗൾഫിലേക്ക് കടത്തിയത്. രണ്ടുമാസം മുൻപ് നെടുമ്പാശേരി വിമാനത്താവളം വഴിയായിരുന്നു ഇത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഇതിനായി അഭിമുഖം നടത്തിയെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. രണ്ടുമാസം മുൻപാണ് കേരളത്തിൽ നിന്ന് അവസാനമായി ദുബായ്, ബഹ്‌റൈൻ, ഖത്തർ എന്നിവടങ്ങളിലേക്ക് യുവതികളെ കടത്തിയത്. നെടുമ്പാശേരി വഴിയായിരുന്നു അക്‌ബറും അച്ചായനെന്നു വിളിക്കുന്ന ജോഷിയുടെ മകൻ ജോയ്‌സിയും ചേർന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നത്.
വിദേശത്തെ സെക്‌സ് റാക്കറ്റുകളുമായി ചേർന്നായിരുന്നു ഇത്തരത്തിൽ സ്ത്രീകളെ കടത്തിയിരുന്നത്. അറബിമാരുൾപ്പടെയുള്ളവർ ഇത്തരം ശൃംഖലകളുടെ ഭാഗമാണ്. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് ഇവരെ ഗൾഫിലേക്ക് കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യ കണ്ണിയെന്നു പൊലീസ് കരുതുന്ന അച്ചായൻ എന്ന ജോഷിയെ പൊലീസ് ഇനിയും വിശദമായി ചോദ്യം ചെയ്യും. കിസ് ഓഫ് ലൗ പ്രവർത്തകരെ ഇതിന്റെ കണ്ണിയാക്കിയത് എങ്ങനെയെന്നും അന്വേഷിക്കും.
ചേർത്തലയ്ക്കടുത്തു ജോഷിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നിരീക്ഷിച്ചാണ് അറസ്റ്റ് ഉണ്ടായതെന്നാണു സൂചന. ജോഷിയുടെ മകൻ ജോയ്‌സിനെയും സുഹൃത്ത് അനൂപിനെയും കൊച്ചിയിലെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്നു പൊലീസ് പിടികൂടിയിട്ടുണ്ട്.