- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൽപ്പരകക്ഷിയെന്ന നിലയിൽ പൊലീസുകാർ ഫോൺ വിളിച്ചു; ചതിവ് മനസ്സിലാകാതെ വാണിഭ സ്ഥലം കാണിച്ചു കൊടുത്ത് ജയേഷും ബാബുവും; കലൂരിൽ പിടിവീണത് ദമ്പതികൾ നടത്തിപോന്ന ഹൈടെക് ഇടപാടു കേന്ദ്രത്തിന്; ജയകുമാറിനും സുമിക്കും വലവരിച്ച് പൊലീസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭസംഘത്തിന് അന്തർ സംസ്ഥാന ബന്ധമെന്ന് പൊലീസ്. ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകി പെൺ വാണിഭം നടത്തിയിരുന്ന സംഘമാണ് കുടുങ്ങിയത്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. സുമിയാണ് ബാംഗ്ലൂരിൽ നിന്ന സ്ത്രീകളെ എത്തിക്കുന്നത്. ഇവരെ പിടികൂടാനായി പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഏലൂർ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പിൽ ജയേഷ്(37), തൊടുപുഴ ചിറ്റൂർ സ്വദേശി ബാബു(35), തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി സുനീർ(35), ബാംഗ്ലൂർ, തൃശ്ശൂർ സ്വേദിശിനികളായ രണ്ട് സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജയേഷാണ് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകി ആവശ്യക്കാരെ വിളിച്ചു വരുത്തുന്നത്. ഇവരെ പിന്നീട് ബാബുവിന്റെ പ്രത്യേക വാഹനത്തിൽ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കും. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ വി വിജയനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഹൈടെക് പെൺവാണിഭ സംഘം പൊലീസ
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭസംഘത്തിന് അന്തർ സംസ്ഥാന ബന്ധമെന്ന് പൊലീസ്. ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകി പെൺ വാണിഭം നടത്തിയിരുന്ന സംഘമാണ് കുടുങ്ങിയത്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. സുമിയാണ് ബാംഗ്ലൂരിൽ നിന്ന സ്ത്രീകളെ എത്തിക്കുന്നത്. ഇവരെ പിടികൂടാനായി പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
ഏലൂർ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പിൽ ജയേഷ്(37), തൊടുപുഴ ചിറ്റൂർ സ്വദേശി ബാബു(35), തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി സുനീർ(35), ബാംഗ്ലൂർ, തൃശ്ശൂർ സ്വേദിശിനികളായ രണ്ട് സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജയേഷാണ് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകി ആവശ്യക്കാരെ വിളിച്ചു വരുത്തുന്നത്. ഇവരെ പിന്നീട് ബാബുവിന്റെ പ്രത്യേക വാഹനത്തിൽ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കും. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ വി വിജയനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഹൈടെക് പെൺവാണിഭ സംഘം പൊലീസ് വലയിലാകുന്നത്. ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് സംഘത്തിന്റെ കള്ളക്കളികൾ കണ്ടെത്തിയത്. ജയേഷിന്റെ പേരിൽ മുമ്പും കളമശേരി പൊലീസ് സ്റ്റേഷനിൽ പെൺവാണിഭക്കേസുണ്ട്.
ഓൺലൈൻ പെൺവാണിഭത്തിനെതിരായി നടത്തിവരുന്ന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വെബസൈറ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന വെബ്സൈറ്റിൽ കണ്ട നമ്പറിലേക്ക് ഇടപാടുകാരെന്ന വ്യാജേന പൊലീസ് വിളിക്കുകയായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെട്ട് തത്പരകക്ഷിയെന്ന പേരിൽ സംസാരിച്ചു. തുടർന്ന് ജയേഷ് ആവശ്യപ്പെട്ട സ്ഥലത്തെത്തുകയും ജയേഷും ബാബുവും എത്തിയ അവരുടെ വാഹനത്തിൽ കലൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന പൊലീസ് സംഘം ഉടനെത്തി പ്രതികളെ പിടികൂടുകയായിരുന്നു. താത്പര്യമുള്ളവർക്കു ബന്ധപ്പെടാനായി ജയേഷിന്റെ ഫോൺ നമ്പറായിരുന്നു കൊടുത്തിരുന്നത്.
ആവശ്യക്കാരെ പിന്നീട് കലൂർ, പാലാരിവട്ടം, സ്റ്റേഡിയം പരിസരം എന്നീ സ്ഥലങ്ങളിൽ ഫോണിൽ വിളിച്ചുവരുത്തും. ഇടപാടുകൾക്കുശേഷം ഇവരുടെ വാഹനത്തിൽ തന്നെ അവരെ തിരിച്ച് കൂട്ടിയ ഇടത്തുതന്നെ എത്തിക്കും. കേന്ദ്രത്തിന്റെ നടത്തിപ്പ്, ഇടപാടുകാരെ ബന്ധപ്പെട്ട് കേന്ദ്രത്തിൽ എത്തിക്കൽ എന്നീ കാര്യങ്ങൾ ചെയതിരുന്നത് ജയേഷും ബാബും ചേർന്നായിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയത് ജയകുമാറും ഭാര്യ സുമിയുമാണ്.
സുമിയും ജയകുമാറും മുമ്പും പെൺവാണിഭക്കേസുകളിൽ പ്രതികളായിട്ടുണ്ട്. മരട്, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്നു പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നു സ്ത്രീകളെ എത്തിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. ഇത്തരത്തിൽ കൂട്ടികൊണ്ടു വരുന്ന സ്ത്രീകളെ രണ്ടാഴ്‌ച്ച വരെ ഇവർ വാടകയ്ക്ക് എടുക്കുന്ന വീട്ടിൽ താമസിപ്പിച്ച് വാണിഭം നടത്തും. കിട്ടുന്ന തുകയുടെ പകുതി കമ്മീഷനായി നടത്തിപ്പുകാർ എടുക്കുകയും ബാക്കി തുക സ്ത്രീകൾക്കു നൽകുന്നതായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ ഇവിടെ വരുന്ന സ്ത്രീകളിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണ് കൂടുതൽ സ്ത്രീകളെ ഇവർ വാണിഭത്തിനായി എത്തിക്കുന്നത്. അതു ചെയ്തിരുന്നത് സുമിയായിരുന്നു. ബംഗളൂരുവിൽനിന്നും മറ്റു സ്ഥലങ്ങളിലും നിന്നുമാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. രണ്ടു മാസത്തിൽ കൂടുതൽ ഇവർ ഒരു സ്ഥലത്ത് താമസിക്കാറില്ല. വീട്ടിലേക്ക് ആളുകൾ വന്നു പോകുന്നത് പതിവായാൽ നാട്ടുകാർ സംശയിക്കുന്നതിനാലാണ് വീടുകൾ മാറിക്കൊണ്ടിരിക്കുന്നത്. ഈ സംഘത്തെയാണ് അതീവ സൂക്ഷ്മതയോടെയുള്ള നീക്കത്തിലൂടെ പൊലീസ് പിടികൂടയത്.