കൊല്ലം: ഇരവിപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭ സംഘം അറസ്റ്റിൽ. കൊല്ലം മയ്യനാട് പാമ്പിന്മുക്കിൽ റിട്ടയേർഡ് ഡി.വൈ.എസ്‌പിയുടെ ഭാര്യാ സഹോദരൻ സുനിലിന്റെ നേതൃത്വത്തിൽ പെൺവാണിഭം.

ഇരവിപുരം പൊലീസിന് ലഭിച്ച ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ പങ്കജാക്ഷന്റെ നിർദ്ദേശമനുസരിച്ചു എസ്സ് .ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഫോൺ വഴി ബന്ധപ്പെടുന്ന ഇടപാടുകാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകുളെ തോൽപ്പിക്കും വിധം സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഫോണിലൂടെ ബന്ധപ്പെടുന്ന ഇടപാടുകാരൻ ആവശ്യപ്പെടുന്ന സ്ത്രീകളുടെ പ്രായത്തിനനുസരിച്ചാണ് റേറ്റ് ഉറപ്പിക്കുക.

റേറ്റ് ഉറപ്പിച്ചു കഴിഞ്ഞാൽ ഇടപാടുകാരെ സംഘാംഗങ്ങൾ അവരുടെ വണ്ടികളിലാണ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നത്. കസ്റ്റമേഴ്‌സിനെ സന്തോഷിപ്പിക്കാനായി മിനി ബാറും, അശ്ലീല വീഡിയോകൾ കാണുവാനുമുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. പൊലീസ് പരിശോധനയിൽ അശ്ലീല വീഡിയോകളുടെ വൻ ശേഖരങ്ങളും,ഗർഭനിരോധന ഉറകളും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിൽ വർക്കല പനയറയിൽ ലീലാഭവനിൽ ലീല (43), മയ്യനാട് അനിൽ നിവാസിൽ സുനിൽ(49), അയൂർ ഷീജാ വിലാസത്തിൽ അനുപമ(30), കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ പങ്കജാക്ഷന്റെ നിർദ്ദേശപ്രകാരം എസ്സ്.ഐ മുഹമ്മദ് ഷാഫി,എ.എസ്സ്.ഐ മാരായ ജോയി ആൽബർട്ട്,പൂക്കുഞ്ഞ് സിവിൽ പൊലീസ് ഓഫീസർ റോജി, വനിതാ സിവിൽ പൊലീസ് ഓഫീസർ ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.