കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നു പെൺവാണിഭസംഘത്തെ പൊലീസ് പിടികൂടി. മലക്കേക്കടവിലെ ഫ്‌ളാറ്റു കേന്ദ്രീകരിച്ചു ലൈംഗികവ്യാപാരം നടത്തിയ അഞ്ചുപേരാണു പിടിയിലായത്.

ഷാഡോ പൊലീസും ഇൻഫോപാർക്ക് പൊലീസും നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാരി സീനത്ത്, സഹായി തുറവൂർ സ്വദേശി ബിനു, ഇടപാടുകാരായ കാലടി സ്വദേശി ഹരീഷ്, നിലമ്പൂർ സ്വദേശി സിന്ധു, തിരുവനന്തപുരം സ്വദേശി സുജാത എന്നിവർ പിടിയിലായത്. 

ഇവർ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് ക്രിസ്മസിനു മുമ്പാണ്. അതിനു ശേഷം നിരവധി വാഹനങ്ങളും സന്ദർശകരും ഇവിടെ പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു. രഹസ്യ വിവരത്തെത്തുടർന്ന് ഇന്നുച്ചയോടെ പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു.

ഇടപാടുകാരെ കൊണ്ടുവരാൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. സീനത്ത് ഇതിന് മുമ്പും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.