- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ നടിക്കു റേറ്റ് 75,000; കോളേജ് വിദ്യാർത്ഥിനികൾക്കു വൻ ഡിമാൻഡ്; അയൽസംസ്ഥാനത്തു നിന്നു പെൺകുട്ടികൾ എത്തുന്നതു ടെക്കി ജോലിക്കായി; ജോലി പരസ്യം നൽകി റിക്രൂട്ട്മെന്റ്; തലസ്ഥാനത്തു കൊച്ചിയെ വെല്ലുന്ന ഓൺലൈൻ വാണിഭം കൊഴുക്കുന്നു
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് വാണിഭക്കാരുടെ കേന്ദ്രമാകുന്നു. കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ കഥകളെ വെല്ലുന്ന സംഘം തിരുവനന്തപുരത്തും. സ്വന്തമായി വെബ്‌സൈറ്റുകളുണ്ടാക്കി സ്‌കൂൾ വിദ്യാർത്ഥിനികളുടെയും ഐ.ടി ഉദ്യോഗസ്ഥരുടെയും മോഡലുകളുടെയും, കാശമീരി പെൺകുട്ടികളുടെയും വാണിഭ സാധ്യതകാണ് ഇവർ തേടുന്നത്. വീട്ടമ്മവരെയുള
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് വാണിഭക്കാരുടെ കേന്ദ്രമാകുന്നു. കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ കഥകളെ വെല്ലുന്ന സംഘം തിരുവനന്തപുരത്തും. സ്വന്തമായി വെബ്‌സൈറ്റുകളുണ്ടാക്കി സ്‌കൂൾ വിദ്യാർത്ഥിനികളുടെയും ഐ.ടി ഉദ്യോഗസ്ഥരുടെയും മോഡലുകളുടെയും, കാശമീരി പെൺകുട്ടികളുടെയും വാണിഭ സാധ്യതകാണ് ഇവർ തേടുന്നത്. വീട്ടമ്മവരെയുള്ളവരുടെ വീഡിയോ കൈമാറിയാണ് തലസ്ഥാനത്തെ വാണിഭക്കരുടെ പ്രവർത്തനം. സകൂൾ, കോളേജ് വിദ്യാർത്ഥികളെ ചതിയിൽപ്പെടുത്തി പെൺവാണിഭത്തിന് ഉപയോഗിക്കുകയാണെന്ന് സൂചനയുണ്ട്. ഏഴായിരം മുതൽ 25,000രൂപ വരെയാണ് ഈടാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും സീരിയൽ താരങ്ങളുടെയും വീഡിയോകളാണ് പ്രചരണായുധങ്ങൾ.
തിരുവനന്തപുരത്ത് ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്നുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് അന്യ സംസ്ഥാന പെൺകുട്ടികൾ കേരളത്തിലെത്തുന്നത്. ടി.വി സീരിയൽ നടിമാരെ ഉപയോഗിച്ചുള്ള ഇടപാടുകളേറെയും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് എത്തിയാൽ പ്രമുഖ സീരിയൽ നടിമാരെ നൽകാമെന്നാണ് കൊച്ചിയിലെ ഏജന്റുമാർ വാഗ്ദാനം ചെയ്യുന്നത്. 75,000 രൂപയാണ് സീരിയൽ നടിക്കായി ആവശ്യപ്പെട്ടത്. ഏജന്റിന്റെ നമ്പറിലേയ്ക്കു ബന്ധപ്പെടുന്ന ആവശ്യക്കാർക്കു വാട്‌സ് ആപ്പിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണ് രീതി. ഒരു രാത്രി മുഴുവൻ പെൺകുട്ടിയെ വിട്ടുനൽകുന്നതിന് കാൽലക്ഷം രൂപയായിരുന്നു നിരക്ക്.
ഓാപ്പറേഷൻ ബിഗ്ഡാഡി' എന്ന പേരിൽ ക്രൈംബ്രാഞ്ച് നടത്തുന്ന പ്രത്യേകദൗത്യവും റെയ്ഡും വകവയ്ക്കാതെയാണ് തലസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭം കൊഴുക്കുന്നത്. ഇടപാടുറപ്പിച്ച് അഡ്വാൻസ് നൽകിയാൽ പെൺകുട്ടികളുടെ വീഡിയോ വാട്ട്‌സ് ആപ്പിലെത്തും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത പെൺകുട്ടിയുടെ വീഡിയോയെത്തും. വഴുതക്കാട്, പട്ടം, മണക്കാട്, ശ്രീകാര്യം, കരമന, കോവളം, കവടിയാർ എന്നുവേണ്ട നഗരത്തിന്റെ മുക്കിലും മൂലയിലും വരെ ഓൺലൈൻ വാണിഭക്കാരുടെ സേവനമുണ്ട്. പ്രാദേശികമായി കുട്ടികളെ എത്തിക്കാൻ ഇവർക്ക് ഏജന്റുമാരുമുണ്ട്. കൊച്ചിയിലേതുപോലെ എസകോർട്ട് സർവീസ് എന്ന പേരിലാണ് തലസ്ഥാനത്തും ഓൺലൈൻ ഇടപാടുകൾ നടക്കുന്നത്. ഐ.ടി കമ്പനി സിഇഒയുടെ പ്രൈവറ്റ് സെക്രട്ടറി, ഓഫീസ് സ്റ്റാഫ് തുടങ്ങിയ ജോലികളുടെ പരസ്യങ്ങൾ നൽകിയും പെൺകുട്ടികളെ ആകർഷിക്കുന്നുണ്ട്.
റോസ് എസകോർട്ടസ് എന്ന പേരിൽ വഴുതക്കാട്ടുള്ള ഏജൻസിയുടെ സേവനം 24മണിക്കൂറും ലഭ്യമാണ്. 7000 രൂപയ്ക്കു മുതൽ പെൺകുട്ടികളെ ഇടപാടുകാർക്ക് നൽകുന്നുണ്ടെന്ന് റോസ് എസ്‌കോർട്ട്‌സിന്റെ വെബ്‌സൈറ്റിലുണ്ട്. ഇവരുടെ അടുത്തെത്താനുള്ള ഗൂഗിൾ മാപ്പ് സഹിതമുള്ളതാണ് വെബ്‌സൈറ്റ്. ലൊക്കാന്റോ എന്ന സേവനദാതാക്കളിലൂടെ ഇരുന്നൂറിലേറെ ഓൺലൈൻ പെൺവാണിഭ സൈറ്റുകളാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നത്. പേഴ്‌സണൽ സർവീസസ് എന്നപേരിലുള്ള വെബ്‌സൈറ്റുകളിൽ കോളേജ് വിദ്യാർത്ഥിനികളാണ് മുഖ്യ ആകർഷണം. പെൺകുട്ടികളുടെ നിറവും ഉയരവും മുതൽ വിദ്യാഭ്യാസയോഗ്യതകൾ വരെ ഇടപാടുകാർക്ക് അയച്ചുകൊടുക്കുന്നുണ്ട്. സകൂൾ കുട്ടികളടക്കം തങ്ങളുടെ കൈവശമുണ്ടെന്നാണ് ഓൺലൈൻ ഇടപാടുകാർ അവകാശപ്പെടുന്നത്. ചെറിയ പെൺകുട്ടികളുടെ പ്രായം തിരിച്ചറിയാൻ ആധാർ കാർഡും റെഡിയാണ്.
കോവളത്തെത്തുന്ന വിദേശവിനോദ സഞ്ചാരികൾക്കായി പ്രത്യേകപാക്കേജ് അവതരിപ്പിക്കുന്ന വെബ്‌സൈറ്റുകളും തിരുവനന്തപുരത്തുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വീട്ടമ്മമാർ മുതൽ പ്രൊഫഷണലുകളുടെ വരെ സേവനം ഓഫർ ചെയ്യുന്ന വെബസൈറ്റുകൾ പെൺവാണിഭം മാത്രമല്ല നടത്തുന്നത്. സ്ത്രീകൾക്കും സ്വവർഗ പ്രേമികൾക്കുമായി പുരുഷന്മാരെയും ആവശ്യത്തിന് ലഭ്യമാക്കിയിരുന്നു. ഇതിനും പണം നൽകണം. പെൺകുട്ടികളുടെ പ്രായം, സൗന്ദര്യം, ശരീരപ്രകൃതി, പ്രതിഫലം എന്നിവ വിശദമാക്കുന്ന വെബ്‌സൈറ്റുകളിൽ ഹോട്ടലിലോ വീട്ടിലോ എവിടെയാണെങ്കിലും പെൺകുട്ടികളെ എത്തിക്കുമെന്നും വാഗ്ദാനംചെയ്യുന്നു.
ഫോൺനമ്പരിലോ ഇ മെയിലിലോ ബന്ധപ്പെട്ട് കരാറുറപ്പിക്കുന്ന ഏജന്റുമാർ മുൻകൂറായി പണം പറ്റിയശേഷം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി. ഏജന്റുമാർ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമയയ്‌ക്കേണ്ടത്. നഗരത്തിലെ ആഡംബരഫ്‌ലാറ്റുകളിൽ കാശമീർ, ബംഗാൾ, കർണാടക എന്നിവിടങ്ങളിൽനിന്ന് പെൺകുട്ടികളെ എത്തിച്ചും വാണിഭം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വർമ്മ എസ്‌കോർട്ട്‌സ് എന്നപേരിൽ ഓൺലൈൻ വാണിഭം നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷണനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയതിരുന്നു.