- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം കെണിയിൽ പെടുത്തി 20കാരിയെ സെക്സ് റാക്കറ്റിന് കൈമാറി; പെൺകുട്ടി 181 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു; വനിതാ കമ്മീഷന്റെ ഇടപെട്ട് പെൺകുട്ടിയെ രക്ഷപെടുത്തി
ന്യൂഡൽഹി: വനിതാ കമ്മീഷന്റെ ഇടപെടലോടെ സെക്സ് റാക്കറ്റിൽ പെട്ട പെൺകുട്ടിയെ രക്ഷപെടുത്തി. ഉയർനന പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്തു കൊണ്ടുവന്ന ശേഷം സെക്സ് റാക്കറ്റിന് കൈമാറിയ 20കാരി പെൺകുട്ടിയെ ഡൽഹി വനിതാ കമ്മീഷനാണ് രക്ഷപെടുത്തിയത്. പെൺകുട്ടി കമ്മീഷന്റെ 181 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
പഴയ ഒരു പരിചയക്കാരൻ ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം തന്നെ സെക്സ് റാക്കറ്റിന് കൈമാറിയതായി പെൺകുട്ടി കമ്മീഷനെ അറിയിക്കുകയായിരുന്നു. എളുപ്പത്തിൽ കൂടുതൽ കാശ് ഉണ്ടാക്കാം എന്ന് വ്യാമോഹിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടു വന്നതെന്ന് കമ്മീഷൻ പറഞ്ഞു. പഴയ ഒരു പരിചയക്കാരൻ ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം തന്നെ സെക്സ് റാക്കറ്റിന് കൈമാറിയതായി പെൺകുട്ടി കമ്മീഷനെ അറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് 25നാണ് പെൺകുട്ടിയെ രോഹിണിയിലെ സെക്ടർ 6ലെ വീട്ടിലെത്തിച്ചത്. ഇവിടെ എത്തിച്ചശേഷം തന്നെ ഇയാൾ വേശ്യവൃത്തിക്ക്നിർബന്ധിച്ചതായാണ് പെൺകുട്ടി പറഞ്ഞത്. ഒരാൾക്ക് 1000 രൂപവെച്ച് വീട്ടിലെത്തുന്നവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്.എന്നാൽ ഇതിന് വിസമ്മതിച്ചതോടെ തന്നെ മർദിച്ചതായും പൂട്ടിയിട്ടതായും പെൺകുട്ടി കമ്മീഷനോട് പറഞ്ഞു.
പെൺകുട്ടിയുടെ പരാതി ലഭിച്ചതോടെയാണ് ഡൽഹി വനിത കമ്മീഷൻ മേധാവി സ്വാതി മാലിവാൽ, മറ്റൊരംഗമായ കിരൺ നേഗി എന്നിവർ പൊലീസിനൊപ്പം പെൺകുട്ടി നൽകിയ അഡ്രസിൽ എത്തിയത്. മൂന്ന് സ്ത്രീകളും ചില പുരുഷന്മാരും ഇവിടെ ഉണ്ടായിരുന്നു. പ്രധാന പ്രതി ഇവിടെ ഉണ്ടായിരുന്നെങ്കിലും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ ഇയാളുടെ പങ്കാളിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. പരാതി നൽകിയ പെൺകുട്ടിയെയും ഇവിടെ നിന്ന് രക്ഷപ്പെടുത്തി. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.