മൂവാറ്റുപുഴ: വാഴക്കുളം കദളിക്കാടുനിന്നും സിനിമാനടിയുൾപ്പെട്ട പെൺവാണിഭസംഘം പിടിയിലായതുമായി ബന്ധപ്പെട്ട പൊലീസ് കേസിന് ആന്റി ക്ലൈമാക്‌സ്. പ്രതിയെന്നു പൊലീസ് വെളിപ്പെടുത്തിയ നടിയെ ഇപ്പോൾ ഇരയാക്കിമാറ്റി. കേസ്സ് പുരോഗമിക്കുന്നത്, തന്നെ കടത്തിക്കൊണ്ടുപോയി വാണിഭസംഘത്തിന് കൈമാറിയെന്ന മലപ്പുറം സ്വദേശിനിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്. പുരുഷന്മാരെ ജയിലിലയച്ചത് ലൈംഗികക്ഷമതാ പരിശോധനക്ക് വിധേയമാക്കിയശേഷം. പീഡനം നടന്നോ എന്ന കാര്യത്തിൽ നടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയിട്ടില്ലെന്നും വെളിപ്പെടുത്തൽ.

വാഴക്കുളം കദളിക്കാട് പെൺവാണിഭവുമായി ബന്ധപ്പെട്ട് ചാർജ് ചെയ്തതായി പറയപ്പെട്ടിരുന്ന പൊലീസ് കേസ്സ് ഇപ്പോൾ പീഡനക്കേസ്സായി പരിണമിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്. പിടിയിലായ മലപ്പുറം സ്വദേശിനിയായ മുസ്ലിം യുവതിയുടെ മൊഴിപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പണം നൽകാമെന്നു പറഞ്ഞ് സൂരജ് എന്നൊരാൾ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് കദളിക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നെന്നാണ് ഇവർ മൊഴി നൽകീയിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ സി ഐ മറുനാടനോട് പറഞ്ഞു.

ഹൈടെക് വാണിഭമാണ് ഇവിടെ നടന്നിരുന്നതെന്നും നടിയായിരുന്നു കേന്ദ്രത്തിലെ മുഖ്യ ആകർഷണകേന്ദ്രമെന്നും ഇവർക്ക് പതിനായിരം രൂപയായിരുന്നു ഫീസെന്നും മറ്റുമായിരുന്നു ആദ്യ ദിവസം പൊലീസ് പുറത്തുവിട്ട വിവരം. ഇത്തരത്തിൽ മാദ്ധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിലെ മാറിയ സാഹചര്യത്തെക്കുറിച്ച് പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുള്ളത്.

14 വയസ്സിൽ താൻ വിവാഹിതയായെന്നും മകൾ വിവാഹിതയാണെന്നും സ്വദേശം മലപ്പുറമാണെന്നും സാമ്പത്തീക പ്രതിസന്ധിയിലായ തന്നെ അവസരം മുതലാക്കിയാണ് സൂരജ് വാണിഭകേന്ദ്രത്തിലെത്തിച്ചതെന്നുമാണ് മൊഴിയിൽ യുവതി വ്യക്തമാക്കിയിട്ടുള്ളത്. നടിയുടെ പേര് കവിത എന്നാണെന്നും വീട് പാലക്കാട് ആണെന്നും മറ്റുമായിരുന്നു ആദ്യം പൊലീസിൽ നിന്നും ലഭ്യമായ വിവരം. സ്‌പെഷ്യൽ ബ്രാഞ്ച് മേൽഘടകങ്ങളിലേക്ക് നൽകിയിട്ടുള്ളതും ഇതേ പേരുവിവരങ്ങൾ തന്നെയാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇത് ആരുടെയോക്കയോ ഭാവനയാണെന്നും ഇക്കാര്യം വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്നുമാണ് മൂവാറ്റുപുഴ സി ഐ യുടെ വെളിപ്പെടുത്തൽ. കേസ്സിലെ പ്രതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവണമെങ്കിൽ പ്രതികളുടെ മൊബൈൽ കോൾ ലിസ്റ്റ് പരിശോധിക്കണം. ഇതിനായി മൊബൈൽ സേവനദാതാക്കൾക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും സി ഐ വ്യക്തമാക്കി.

പെൺവാണിഭം നടക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കദളിക്കാട്ടെ വീട്ടിലെത്തിയതെന്നും അവിടെ ചെല്ലുമ്പോൾ പിടിയിലായവർ കുറ്റകൃത്യത്ത്യൽ ഏർപ്പെട്ടിരുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സംഭവം സംബന്ധിച്ച് വാഴക്കുളം എസ് ഐ പങ്കുവച്ച വിവരം. പ്രതികളെ പിടികൂടിയ ശേഷം കേസ്സ് അന്വേഷണം സി ഐ ക്ക് കൈമാറിയെന്നും കൂടുതൽ വിവരങ്ങളറിയാൻ സി ഐയുമായി ബന്ധപ്പെടണമെന്നുമായിരുന്നു എസ് ഐ യുടെ നിർദ്ദേശം.

സി ഐ യുടെയും എസ് ഐയുടെയും വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേട് കേസ്സിൽ തിരിമറി നടന്നു എന്നതിന്റെ സൂചനയാണെന്നും ഉന്നത സ്വാധീനത്താൽ കേസ്സ് മാറിമറിയാൻ സാദ്ധ്യതയുണ്ടെന്നുള്ള പ്രചാരണം ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തലുകളെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ. തൊടുപുഴക്ക് സമീപം കദളിക്കാടു നിന്നും ചലച്ചിത്ര-സീരിയൽ നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭസംഘം പൊലീസിന്റെ പിടിയിലായി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. വീരപുത്രൻ, വണ്ടർഫുൾ ജേർണി, സിഗ്‌നൽ എന്നീ സിനിമകളിലും എതാനും സീരിയലുകളിലും അഭിനയിച്ച, പാലക്കാട് സ്ഥിരതാമസമാക്കിയ അമലയും ഇടപാടുകാരുമാണ് കസ്റ്റഡിയിലുള്ളതെന്ന പൊലീസ് പുറത്തുവിട്ട വിവരം വൻ വാർത്താ പ്രാധാന്യവും നേടി.

തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരൻ തെക്കുംഭാഗം സ്വദേശി മോഹനൻ എിവരെയാണ്് പൊലീസ് സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്. മോഹനന്റെ ഭാര്യ സന്ധ്യയും കേസിലെ പ്രതിയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചലിലാണ് സംഘം വലയിലായത്. പിടിയിലായവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികളുൾപ്പെടെ നൂറിൽപ്പരം യുവതികളുടെ പേരും ഫോൺ നമ്പറുകളും ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ഉണ്ടെന്നാണ് പൊലീസ് നൽകിയ വിവരം. തെക്കേമലയിൽ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭമെന്നും ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നമുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം നൽകിയതെന്നുമാണ് പൊലീസ് സാക്ഷ്യം.

തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം ഓപ്പറേഷൻ നടത്തിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്. ഓൺലൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരുന്നു പ്രവർത്തനമെന്നായിരുന്ന പൊലീസിന്റെ ആദ്യ നിലപാട്. സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. ഇടനിലക്കാരന്റെ കൈയിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം ഇവിടുത്തെ ഇടപാടുകാരായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതാണ് പൊലീസ് ഒറ്രടയിക്ക് വിഴങ്ങുന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയിൽനിന്ന് 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.

ഉന്തരേന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള പെൺകുട്ടികൾ വന്നുപോയതിന്റെ വിവരങ്ങളടങ്ങിയ രജിസ്റ്ററും ഇവരിൽനിന്ന് പിടിച്ചെടുത്തു. 2000 മുതൽ 25,000 വരെയാണ് ഇടപാടുകാരിൽനിന്ന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തേ മൂവാറ്റുപുഴ വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവർ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാർക്ക് സംശയം തോന്നുമ്പോൾ വീട് മാറുകയായിരുന്നു പതിവ്. ഈ വാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം ഉന്നത ഇടപെടലിലൂടെ അട്ടിമറിക്കപ്പെടുകയാണ്.