- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിൽ വാണിഭവും ബ്ലാക്മെയ്ലിങും തകൃതി; ലാബിൽനിന്നു ശേഖരിക്കുന്ന രക്തം കിടക്കയിലൊഴിക്കുകയോ തുപ്പുകയോ ചെയ്ത് പെൺകുട്ടി അവശത കാട്ടും; പിന്നെ ഭീഷണി, മർദ്ദനം, പണം പിടുങ്ങൽ
പാലക്കാട്: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റും ബ്ലാക്ക് മെയിലിങും തകൃതിയാവുന്നു. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായ മൂന്നംഗസംഘത്തിൽനിന്നു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കർണാടകയിൽനിന്നും ബംഗാളിൽനിന്നുമുള്ള 19 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ എത്തിച്ചാണ് ഇവിടെ വാണിഭം
പാലക്കാട്: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റും ബ്ലാക്ക് മെയിലിങും തകൃതിയാവുന്നു. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായ മൂന്നംഗസംഘത്തിൽനിന്നു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കർണാടകയിൽനിന്നും ബംഗാളിൽനിന്നുമുള്ള 19 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ എത്തിച്ചാണ് ഇവിടെ വാണിഭം നടത്തുന്നത്. ഒരു രാത്രി ഇവർക്കൊപ്പം കഴിയാൻ നൽകേണ്ടത് 20,000 വരെ രൂപ. എന്നാൽ പെൺകുട്ടിക്ക് മടങ്ങുമ്പോൾ ലഭിക്കുക 3000 മുതൽ 5000 രൂപവരെ മാത്രം. ബാക്കി മുഴുവൻ വീതിച്ചെടുക്കുന്ന ഇടനിലക്കാരായ കണ്ണികൾ ലക്ഷങ്ങളുടെ ബ്ലാക്ക് മെയിലിങ് തട്ടിപ്പുകളും നടത്തുന്നു.
കൊണ്ടോട്ടി ചെമ്മലപ്പറമ്പ് തുറയ്ക്കൽ നസീമ മൻസിലിൽ നിസാർ എന്ന നിസാർ ബാബു(33), എടപ്പാൾ ആനക്കര റോഡ് ചേകന്നൂർ വട്ടംകുളം മുതുമുറ്റത്ത് ബഷീർ എന്ന മുത്തു(39), ബഷീറിന്റെ ഭാര്യ പട്ടാമ്പി കൈപ്പുറം തിരുവേഗപ്പുറ പറയരുകുണ്ടിൽ ഫൗസിയ(31) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ എത്തിച്ച് വിതരണം നടത്തുന്നതാണ് സംഘത്തിന്റെ പ്രധാന ജോലി.
സാധാരണ വാണിഭത്തിനു പുറമെ ബ്ലാക്ക് മെയിലിങും സംഘം പതിവാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. സ്ത്രീകളെ ആവശ്യപ്പെടുന്നവരുടെ സ്ഥിതി പരിഗണിച്ചാണ് ബ്ലാക്ക് മെയിലിങ് തട്ടിപ്പ് നടത്തുന്നത്. ബ്ലാക്ക് മെയിലിങ് നടത്താൻ തീരുമാനിച്ചാൽ ആവശ്യക്കാരന് സമീപം എത്തുംമുമ്പേ ലാബിൽ നിന്നും ശേഖരിക്കുന്ന രക്തം പെൺകുട്ടിവശം നൽകും. ആവശ്യക്കാരൻ ബന്ധപ്പെട്ടശേഷം കുട്ടി രക്തം വായിലാക്കി തുപ്പുകയോ കിടക്കയിൽ ഒഴിക്കുകയോ ചെയ്യും. തുടർന്ന് അവശത അഭിനയിച്ച് കിടക്കുന്ന കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കൾ ചമഞ്ഞ് സംഘാംഗങ്ങളെത്തും. ആവശ്യക്കാരനെ മർദിക്കുകയും പൊലീസിലും ചാനലുകളിലും അറിയിക്കണമെന്ന് ആവർത്തിക്കുകയും ചെയ്യും.
ഇതോടെ മാനക്കേട് ഓർത്ത് മിക്കവരും സംഘത്തിനോട് ഒത്തുതീർപ്പിന് തയ്യാറാവും. ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെടുക. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിയിൽ നിന്നും പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നൽകാനില്ലാത്തതിനാൽ അയാളുടെ പേരിലുള്ള 15 സെന്റ് സ്ഥലം സ്വന്തമാക്കി. ഇയാളുടെ പരാതി പ്രകാരം നടത്തിയ അനേ്വഷണത്തിലാണ് സംഘം പിടിയിലായത്. കോഴിക്കോട്ട് സമാനമായ കേസ് ഇവർക്കെതിരെ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും സംഘത്തിലുൾപ്പെട്ട രണ്ടു സ്ത്രീകളെ കൂടി പിടികൂടാനുണ്ട്.
പിടിയിലായവർ സമാനമായ പത്തോളം തട്ടിപ്പുകൾ നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ നിസാർ ബാബു രണ്ടുവർഷം മുമ്പ് സമാനമായ കേസിൽ പിടിയിലായിരുന്നു. തുടർന്ന് നാടുവിട്ട ഇയാൾക്ക് ഇപ്പോൾ തിരുവനന്തപുരത്ത് ഫ്‌ളാറ്റ് ഉൾപ്പെടെ വൻ സൗകര്യങ്ങളുണ്ട്. 15 സെന്റ് സ്ഥലം തട്ടിച്ച സംഭവത്തിൽ മാത്രം അഞ്ചുലക്ഷം രൂപയാണ് നിസാർബാബു സ്വന്തമാക്കിയത്.
ബംഗളൂരുവിൽനിന്നുള്ള പെൺകുട്ടികൾ കോഴിക്കോട് വഴിയാണ് എത്തുക. സംഘത്തിലുൾപ്പെട്ട ഇടനിലക്കാർ കുട്ടികളെ ആവശ്യക്കാരന് സമീപം എത്തിക്കും. കാറിൽ പെൺകുട്ടിയെ കൊണ്ടുപോകുമ്പോൾ സംശയം തോന്നാതിരിക്കാൻ അമ്മയോ ചേച്ചിയോ ചമഞ്ഞും ബന്ധുവോ ജ്യേഷ്ഠനോ ചമഞ്ഞും ആളുണ്ടാവും. വീടുകളിലും ലോഡ്ജുകളിലും എത്തിച്ച് ഉപയോഗം കഴിഞ്ഞാൽ പിറ്റേന്നു രാവിലെ തന്നെ തിരിച്ച് ബസിൽ യാത്രയാക്കും.
ആവശ്യക്കാർക്ക് ഏതുതരം പെൺകുട്ടികളെയും എത്തിച്ചുതരുമെന്നാണ് വാഗ്ദാനം. പെൺകുട്ടികളുടെ ആൽബവും ഇവരുടെ കൈവശമുണ്ട്. ഇടപാടുകൾ മുഴുവൻ പറഞ്ഞുറപ്പിക്കുന്നത് മൊബൈൽ ഫോണിലൂടെയാണ്.