- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടിൽ ആക്രമിച്ച് കയറി ബധിരയും മൂകയുമായ യുവതിയെ അതിക്രൂരമായി ബലാൽസംഗത്തിന് ഇരയാക്കി; വീടിനടുത്തുള്ള ഷെഡിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി അത്യാഹിത വിഭാഗത്തിൽ; ജിഷയുടെ ദുരിതം കേരളത്തെ വിട്ടു മാറുന്നില്ലേ?
തൃശൂർ: പെരുമ്പാവൂരിൽ ജിഷയെന്ന ദളിത് വിദ്യാർത്ഥിനിടെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അമീറുൾ ഇസ്ലാം ഇന്ന് ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ടുയർന്ന വാർത്തകൾ കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പ്രതിയെ പിടിച്ചതോടെ എല്ലാം അവസാനിച്ചുവെന്ന് വിലയിരുത്തുന്നവർക്ക് ഇതേ പുതിയൊരു സംഭവം. കേരളത്തിലെ വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചു. രക്തം വാർന്നു ഗുരുതരാവസ്ഥയിലെത്തിയ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു. നാട്ടികയിൽ അമ്മയോടൊപ്പം താമസിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോൾ യുവതിയെ വീടിനടുത്തുള്ള ഷെഡിൽ രക്തം വാർന്ന് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത
തൃശൂർ: പെരുമ്പാവൂരിൽ ജിഷയെന്ന ദളിത് വിദ്യാർത്ഥിനിടെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അമീറുൾ ഇസ്ലാം ഇന്ന് ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ടുയർന്ന വാർത്തകൾ കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പ്രതിയെ പിടിച്ചതോടെ എല്ലാം അവസാനിച്ചുവെന്ന് വിലയിരുത്തുന്നവർക്ക് ഇതേ പുതിയൊരു സംഭവം. കേരളത്തിലെ വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചു. രക്തം വാർന്നു ഗുരുതരാവസ്ഥയിലെത്തിയ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു.
നാട്ടികയിൽ അമ്മയോടൊപ്പം താമസിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോൾ യുവതിയെ വീടിനടുത്തുള്ള ഷെഡിൽ രക്തം വാർന്ന് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത്തിയത്. 3.15 വരെ യുവതി വീടിനടുത്തെ അങ്കണവാടിയിലുണ്ടായിരുന്നു. ഇതിനുശേഷം വീട്ടിലേക്കു പോയി. വീടിനു സമീപത്തെ ഷെഡിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. യുവതി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിയ നിലയിൽ പുറത്തു കണ്ടെത്തി. അവിടെ കിടന്നിരുന്ന കയറിൽ രക്തത്തിന്റെ അംശങ്ങളും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടു.
യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഒറ്റമുറി വീടിന് പുറത്തെ ഷെഡിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. രഹസ്യഭാഗങ്ങളിൽ ആഴത്തിൽ മുറിവേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അമ്മ ഉടൻ തിരിച്ചെത്തില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാകണം അക്രമത്തിനു മുതിർന്നതെന്നാണു സൂചന. മർദിച്ചതിന്റെ പാടുകളും ഉണ്ടെന്നു പൊലീസ് കണ്ടെത്തി. യുവതി അത്യാഹിത വിഭാഗത്തിലായതിനാൽ കൂടുതൽ തെളിവെടുപ്പു നടത്തിയിട്ടില്ല. രക്തം വാർന്നൊലിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ഷെഡിൽ കിടന്നിരുന്ന യുവതിയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മയാണ് ആദ്യം കണ്ടത്. ആംഗ്യഭാഷയിലുള്ള ആശയവിനിമയത്തിൽ നിന്ന് പാമ്പ് കടിച്ചതാണെന്ന നിഗമനത്തിൽ അമ്മയും നാട്ടുകാരും ചേർന്ന് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഡോക്ടർമാർ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് യുവതി ക്രൂരമായ പീഡനത്തിന് വിധേയമായതായി തെളിഞ്ഞത്.
രഹസ്യഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിൽ നിന്നാണ് രക്തസ്രാവമുണ്ടാകുന്നതെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി. സാധാരണനിലയിൽ ഇത്തരമൊരു മുറിവുണ്ടാകാൻ സാദ്ധ്യതയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം ഏതെങ്കിലും ആയുധം കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പറയാനാകില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. റൂറൽ എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയിൽ നിന്ന് മൊഴിയെടുത്തു. ആംഗ്യഭാഷയായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞില്ല. ഓർമ്മക്കുറവുള്ളതിനാൽ യുവതിയുടെ അമ്മയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ഈ ഭാഗത്തില്ലെന്നും തദ്ദേശീയരായവരെയാണ് സംശയിക്കുന്നതെന്നും എസ്‌പി നിശാന്തിനി പറഞ്ഞു.
വീടിനു പുറത്ത് കിടന്നിരുന്ന സിഗരറ്റ് പായ്ക്കറ്റ് മണത്ത പൊലീസ് നായ വീടിനു സമീപത്തെ അംഗൻവാടിക്കരികിലെത്തി. പിന്നീട് ബീച്ച് റോഡിലൂടെ മുന്നൂറു മീറ്ററോളം സഞ്ചരിച്ച് തിരിച്ചു വന്നു. വീടിനു പിറകിലെ ഷെഡിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. യുവതി ധരിച്ചിരുന്ന നൈറ്റി കീറിപ്പറിച്ച നിലയിലും രക്തം പറ്റിയ നിലയിൽ ഒരു കുട്ടയും സമീപത്തു നിന്ന് കണ്ടെത്തി. ഷെഡിൽ നിന്ന് കണ്ടെടുത്ത കയറിൽ രക്തക്കറയുണ്ട്. പിതാവ് മരിച്ചതോടെ യുവതിയും അമ്മയും തനിച്ചാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് മൂന്നേകാൽ വരെ വീടിനു സമീപത്തെ അംഗൻവാടിയിൽ യുവതി ഉണ്ടായിരുന്നു. അംഗൻ വാടി അടച്ചതോടെ യുവതി വീട്ടിലേക്ക് പോയി. സംഭവം നടക്കുന്നത് മൂന്നേകാലിനും അഞ്ചുമണിക്കും ഇടയിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജില്ലാ റൂറൽ പൊലീസ് മേധാവി പി.നിശാന്തിനി, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി എസ്.ടി.സുരേഷ്‌കുമാർ, വലപ്പാട് സിഐ ആർ.രതീഷ്‌കുമാർ, എസ്‌ഐ പി.ജി.മധു എന്നിവർ സ്ഥലത്തെത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുപ്പ് നടത്തി. പരിസരം നന്നായി അറിയാവുന്ന ആൾതന്നെയാണു പ്രതിയെന്നു പൊലീസ് കരുതുന്നു.