ബ്രിട്ടനിൽ സിറ്റി സോന എന്ന പേരിൽ മസാജ് പാർലർ നടത്തുന്ന അമ്മയും മകളുമാണ് 53 കാരിയായ കാത്തും 28 കാരിയായ ജെന്നിയും. മസാജ് പാർലറെന്ന പേരിൽ ഇവരിവിടെ ലൈംഗികവ്യാപാരമാണ് നടത്തുന്നത്. തങ്ങളുടെ അടുത്ത് സെക്സ് തേടിയെത്തുന്ന പുരുഷന്മാർ പലരും വിചിത്ര സ്വഭാവക്കാരാണെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. ദിവസം 15 പുരുഷന്മാർക്കെങ്കിലും കിടക്ക വിരിക്കുന്നതിന്റെ വെളിച്ചത്തിൽ അവർ വിചിത്രമായ അനുഭവങ്ങളാണ് പങ്ക് വച്ചിരിക്കുന്നത്. ചിലർക്ക് കസ്റ്റാർഡുണ്ടാക്കുന്ന വലിയ പാത്രത്തിൽ കിടന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാണ് താൽപര്യമെന്നവർ വെളിപ്പെടുത്തുന്നു. ചിലർക്കാകട്ടെ നാപ്പികൾ മാറ്റുന്നതിലായിരിക്കും ലൈംഗികബന്ധത്തിനിടെ താൽപര്യമേറെയെന്നും അവർ പറയുന്നു.

2015ൽ ചിത്രീകരിച്ചിരുന്ന എ വെരി ബ്രിട്ടീഷ് ബോത്തൽ എന്ന ഡോക്യുമെന്ററി തങ്ങളുടെ സ്ഥാപനത്തിൽ വച്ച് ചിത്രീകരിക്കാൻ അനുവാദം നൽകിയെന്നതിന്റെ പേരിലും ഈ അമ്മയും മകളും ശ്രദ്ധ നേടിയിരുന്നു. തങ്ങൾ പണത്തിന് വേണ്ടിയാണീ ജോലി ചെയ്യുന്നതെന്ന് ഈ സ്ഥാപനത്തിലെ ലൈംഗിക തൊഴിലാളികൾ ഈ ഡോക്യുമെന്ററിലിയൂടെ വെളിപ്പെടുത്തിയിരുന്നു.തന്റെയടുത്ത് വരുന്ന ചില പുരുഷന്മാർ അവരുടെ അമ്മമാരുടെ നിക്കറുകൾ ധരിച്ചെത്താറുണ്ടെന്നാണ് ഇവിടുത്തെ 40കാരിയായ ലൈംഗിക തൊഴിലാളി ലാസെ പറയുന്നത്. താൻ എപ്പോഴും സെക്സ് ആസ്വദിക്കുന്നുവെന്നും ലൈംഗിക തൊഴിലിനോട് കുറ്റബോധം തോന്നുന്നില്ലെന്നും ഇവിടുത്തെ മറ്റൊരു സ്റ്റാഫായ 22കാരി എല്ലി പ്രതികരിക്കുന്നു.

15 വർഷം മുമ്പ് ഭർത്താവിൽ നിന്നും വേർപിരിഞ്ഞ ലാസെയ്ക്ക് തന്റെ വീടും ജോലിയും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ പണത്തിന് വേണ്ടിയാണ് അവർ മസാജ് പാർലറിൽ ജോലി ചെയ്യുന്നത്. ചിലപ്പോൾ താൻ ഈ ജോലി ആസ്വദിക്കാറുണ്ടെന്നും എന്നാൽ ചിലപ്പോൾ തനിക്ക് രാത്രി വീട്ടിലേക്ക് പോയി ടിവി കണ്ടിരിക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നാറുണ്ടെന്നും ഇവർ പറയുന്നു.ഇവരുടെ സഹപ്രവർത്തകയാണ് 31 കാരിയായ ജോ. ചില ദിവസങ്ങളിൽ ജോ 15 പേർക്കൊപ്പം ശയിക്കാറുണ്ട്. അമ്മയെപ്പോലെ നാപ്പികൾ മാറ്റിക്കൊടുക്കാൻ ചില ക്ലൈന്റുകൾ തന്നോടാവശ്യപ്പെടാറുണ്ടെന്നും ചിലർക്ക് കസ്റ്റാർഡിനെ സെക്ഷ്വൽ ലൂബ്രിക്കന്റായി ഉപയോഗിക്കാനിഷ്ടമാണെന്നും ജോ വെളിപ്പെടുത്തുന്നു.ഇവിടെ ജോലി ചെയ്യുന്ന 22കാരിയായ എല്ലി അഡ്വർടൈസിങ് എക്സിക്യൂട്ടീവെന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഈ ലൈംഗിക തൊഴിലിന് ഇറങ്ങിയിരിക്കുന്നത്. ഇവരെല്ലാം സ്വന്തം നിലയിൽ കോൺഡം കരുതുന്നവരും ക്ലൈന്റുകളെ ധരിപ്പിക്കുന്നവരുമാണ്. ഇതിന് പുറമെ ലൂബും ബേബി വൈപ്പ്സും ഇവർ കൈയിൽ കരുതുന്നുണ്ട്.

ചിലർ അസാധാരണമായി പെരുമാറാറുണ്ടെന്ന് എല്ലിയും പറയുന്നു.ചിലർക്ക് താൻ ഒപ്പം സിഗററ്റ് വലിക്കുന്നത് ഇഷ്ടമാണെന്നും മറ്റ് ചിലർക്ക് ഒപ്പം പിസ കഴിക്കുന്നതാണ് പ്രിയമെന്നും എല്ലി വെളിപ്പെടുത്തുന്നു. ചിലർ തന്റെ വയറിന്റെ അളവെടുക്കാറുമുണ്ട്.നഴ്സിങ് ഡിഗ്രിക്ക് പഠിക്കാനായി പണം സ്വരൂപിക്കാൻ ഈ തൊഴിലിന് ഇറങ്ങിയ ലില്ലിയെന്ന പുതിയ ലൈംഗിക തൊഴിലാളിയും ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആളുകൾ എന്ത് ചിന്തിക്കുന്നുവെന്നത് തനിക്ക് പ്രശ്നമില്ലെന്നും ഈ യുവതി പ്രതികരിക്കുന്നു. തന്റെ ജീവിത്തതിന് വേണ്ടി ഫിനാൻസ് ചെയ്യുന്ന സ്വതന്ത്രയായ ബിസിനസ് ചെയ്യുന്ന സ്ത്രീയായിട്ടാണ് താൻ സ്വയം കണക്കാക്കുന്നതെന്നും ലില്ലി പറയുന്നു.ഈ പാർലറിൽ വിവിധ പ്രായത്തിലുള്ള 14 സ്ത്രീകളാണ് ജോലി ചെയ്യുന്നത്.ഷെഫീൽഡ് സിറ്റികൗൺസിലിൽ നിന്നുള്ള ഒരു എന്റർടെയിന്മെന്റ് ലൈസൻസിന്റെ പുറത്താണീ പാർലർ 1985 മുതൽ പ്രവർത്തിക്കുന്നത്.ബ്രിട്ടനിൽ വേശ്യാവൃത്തി നിയമാനുസൃതമാണെങ്കിലും വേശ്യാലയങ്ങൾ നടത്തുന്നതിന് നിയമപിന്തുണയില്ല. കാത്തും ജെന്നിയും ഒരു മൊബൈൽ വേശ്യാലയം യാഥാർത്ഥ്യമാക്കുന്നതിന് പദ്ധതിയിടുന്നുണ്ട്.