- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന ശേഷം കപ്യാർ ജോണി ഓടി രക്ഷപ്പെട്ടത് വനത്തിലേക്ക്; കാടു കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന തിരച്ചിൽ നടത്തുന്നു; കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ ജോണി കയ്യിൽ കരുതിയ കത്തിയെടുത്ത് അച്ചനെ കുത്തി; രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് വിശ്വാസി സമൂഹം
കൊച്ചി: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികനെ കുത്തി കൊന്ന ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ ഊർജിതമാക്കി. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് ഇന്ന് കുത്തേറ്റു മരിച്ചത്. 52 വയസ്സായിരുന്നു വൈദികന്. കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങൾ കപ്യാർക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്. പള്ളിയിൽ വെച്ചുള്ള മദ്യപാനത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. തന്റെ ജോലി കളയാൻ കാരണക്കാരനായ വൈദികൻ എന്ന നിലയിൽ അച്ചനോട് കടുത്ത വ്യക്തി വൈരാഗ്യം കപ്യാർ ജോണിക്കുണ്ടായിരുന്നു. ഇന്ന് 12 മണിയോടെ പെരുന്നാൾ അടുക്കയാണെന്നും ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്നും പറഞ്ഞ് ജോണി സേവ്യർ അച്ചന്റെ അടുക്കൽ എത്തുകയായിരുന്നു. അച്ചന
കൊച്ചി: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികനെ കുത്തി കൊന്ന ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ ഊർജിതമാക്കി. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് ഇന്ന് കുത്തേറ്റു മരിച്ചത്. 52 വയസ്സായിരുന്നു വൈദികന്.
കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങൾ കപ്യാർക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്. പള്ളിയിൽ വെച്ചുള്ള മദ്യപാനത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
തന്റെ ജോലി കളയാൻ കാരണക്കാരനായ വൈദികൻ എന്ന നിലയിൽ അച്ചനോട് കടുത്ത വ്യക്തി വൈരാഗ്യം കപ്യാർ ജോണിക്കുണ്ടായിരുന്നു. ഇന്ന് 12 മണിയോടെ പെരുന്നാൾ അടുക്കയാണെന്നും ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്നും പറഞ്ഞ് ജോണി സേവ്യർ അച്ചന്റെ അടുക്കൽ എത്തുകയായിരുന്നു. അച്ചനെ ഭീഷണിപ്പെടുത്തി ആയാലും ജോലിയിൽ കയറാമെന്ന ധാരണയോടെയാണ് ഇയാൾ എത്തിയത്.
ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഇതേക്കുറിച്ച് സൂചിപ്പിച്ചതോടെ അച്ചൻ പറ്റില്ലെന്ന് തീർത്തുപറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നു. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കുത്തേറ്റ് വീണ ഫാ.സേവ്യാറിനെ ഓടിക്കൂടിയവർക്ക് പെട്ടന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. അരമണിക്കർ നേരെ ഇതിനായി എടുത്തതും മരണത്തിന് കാരണമായതാണ് വിവരം. ലോകത്തെമ്പാടുമുള്ള മലയാൡകൾ അറിയുന്ന തീർത്ഥാടന കേന്ദ്രമായതിനാൽ ഇവിടെ നടന്ന കൊലപാതകം വിശ്വാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് ബിഷബ് മാർ ജേക്കബ് മനത്തോടത്തിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അച്ചൻ. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.