- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പൊലീസ്; പെൺകുട്ടിയെ വലയിലാക്കിയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ 'പോക്‌സോ' നിയമപ്രകാരം അറസ്റ്റ് ചെയ്തു.ശാസ്തവട്ടം ശാസ്താ നഗർ ബ്ലോക്ക് നമ്പർ -39ൽ ഷെറിൻ എസ്.എസ്. (24), ശാസ്തവട്ടം കടേഷ് ഭവനിൽ കുക്കു എന്ന റോബിൻരാജ് (25), ശാസ്തവട്ടം ബി.എസ് ഭവനിൽ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബർ ൈക്രം പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷെറിൻ തുടർന്ന് ഫോണിൽ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെൺകുട്ടിയുടെ നഗ്‌നഫോട്ടോ നിർബന്ധിച്ച് വാങ്ങി മൊബൈൽ ഫോൺ വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.
ഇതുസംബന്ധിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പെൻൈഡ്രവുകൾ എന്നിവ കണ്ടെത്തി.തിരുവനന്തപുരം അഡീഷനൽ സെഷൻസ് (പോക്‌സോ കോടതി) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് ഡെസ്ക്