- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പരാതി നൽകിയിട്ട് അഞ്ച് ദിവസം; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും പ്രതിയെ പിടിക്കാതെ പൊലീസ് അനുരഞ്ജന വഴിയിൽ; പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച് ഹമീദലിയുടെ അനുയായികളും; രാജി ആവശ്യപ്പെട്ട് സിപിഎമ്മും യൂത്ത് കോൺഗ്രസും രംഗത്ത്
നിലമ്പൂർ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ഒരു യുവതി പരാതി നൽകിയി 5 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടത്തുള്ള ചോക്കാട് പഞ്ചായത്ത് വൈസ് പ്രഡിഡണ്ടിനെതിരെയാണ് ചോക്കാട് സ്വദേശിയായ യുവതി കാളികാവ് പൊലീസിൽ പരാതി നൽകിയിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 5ാം തിയ്യതി നൽകിയ പരാതിയിൽ ഇതുവരെയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഒരാഴ്ചമുമ്പാണ് ഇയാൾ ചോക്കാട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അന്ന് നാട്ടുകാർ പിടികൂടി ഇയാളെ മരത്തിൽ കെട്ടിയിട്ടിരുന്നെങ്കിലും പൊലീസെത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾ നേരത്തെയും ഇത്തരത്തിൽ നിരവധി സ്ത്രീകളോട് അപമര്യാദയായി പെരുമറിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒളിവിൽപോയ പ്രതിയെ പിടികൂടാൻ ഇതുവരെയും പൊലീസിനായിട്ടില്ല. അതേ സമയം പരാ
നിലമ്പൂർ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ഒരു യുവതി പരാതി നൽകിയി 5 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടത്തുള്ള ചോക്കാട് പഞ്ചായത്ത് വൈസ് പ്രഡിഡണ്ടിനെതിരെയാണ് ചോക്കാട് സ്വദേശിയായ യുവതി കാളികാവ് പൊലീസിൽ പരാതി നൽകിയിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 5ാം തിയ്യതി നൽകിയ പരാതിയിൽ ഇതുവരെയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഒരാഴ്ചമുമ്പാണ് ഇയാൾ ചോക്കാട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
അന്ന് നാട്ടുകാർ പിടികൂടി ഇയാളെ മരത്തിൽ കെട്ടിയിട്ടിരുന്നെങ്കിലും പൊലീസെത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾ നേരത്തെയും ഇത്തരത്തിൽ നിരവധി സ്ത്രീകളോട് അപമര്യാദയായി പെരുമറിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒളിവിൽപോയ പ്രതിയെ പിടികൂടാൻ ഇതുവരെയും പൊലീസിനായിട്ടില്ല. അതേ സമയം പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ മുസ്ലിം ലീഗ് നേതാവായ ഇയാളുടെ അനുയായികളുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു.
അതേ സമയം ലൈംഗികാരോപണം നേരിടുന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ എന്നീ സംഘടനകളും രംഗത്തെത്തി. വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചോക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പീഡന വീരനെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത്് ഭരിക്കുന്ന യുഡിഎഫ് മുന്നണിയും മുസ്ലിം ലീഗും സ്വീകരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
അതേ സമയം പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവിനെ മുന്നണിയിൽ നിന്നും, വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയെങ്കിലും ഹമീദലിക്കെതിരെ നടപടിയെടുക്കാനോ പഞ്ചായത്ത് വൈസ്പ്രഡിണ്ട് സ്ഥാനത്ത് നി്ന്ന് പുറത്താക്കാനോ നേതൃത്വം തയ്യാറായിട്ടില്ല. ചോക്കാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറാണ് മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ചുണ്ടിയന്മൂച്ചി ഹമീദലി.
ഇലക്ഷൻ സമയത്ത് മുന്നണി സംവിധാനമില്ലാതിരുന്ന ചോക്കാട് പഞ്ചായത്തിൽ സ്വതന്ത്രനായാണ് ഹമീദലി മത്സരിച്ചത്. ഇലക്ഷന് ശേഷമാണ് ചോക്കാട് പഞ്ചായത്തിൽ യുഡിഎഫ് മുന്നണി സംവിധാനം നിലവിൽ വന്നത്. പീഡനക്കേസിൽ അന്വേഷണം നേരിടുന്ന ഹമീദലിയുടെ രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേ സമയം ഒളിവിൽപോയ ഹമീദലിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയായിട്ടും പൊലീസിന് ലഭിച്ചിട്ടുമില്ല.