- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഖാദി ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി; യുവതിയുടെ പരാതിക്ക് ജീവൻ വെച്ചത് മറുനാടൻ വാർത്തയെ തുടർന്ന്; ലൈംഗിക അതിക്രമം സംബന്ധിച്ച് ഖാദി ബോർഡ് അന്വേഷണം തുടങ്ങി; പീഡകന് സസ്പെൻഷൻ തന്നെ ലഭിച്ചേക്കും
തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വരും. താത്കാലിക ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് നടപടി വരിക. ഇയാളെ സസ്പെൻഡ് ചെയ്തേക്കും. ലൈംഗിക അതിക്രമം സംബന്ധിച്ച് ഖാദി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഖാദി ബോർഡിലെ ഇന്റേണൽ കമ്മറ്റിയാണ് അന്വേഷണം നടത്തുന്നത്. ഖാദി ബോർഡിലെ താത്കാലിക ജീവനക്കാരിക്ക് നേരെ രണ്ടു തവണ ഗോഡൗൺ മാനേജർ ലൈംഗിക അതിക്രമം നടത്തിയതായി ഇന്നലെ മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. പ്രോജക്ട് മാനേജർക്ക് യുവതി ഈ സംഭവത്തിൽ പരാതി നൽകിയിരുന്നു. മാനേജർ മുകളിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പക്ഷെ ഇടത് യൂണിയൻ നേതാവ് എന്നത് ലൈംഗിക അതിക്രമം നടത്തിയ മാനേജർക്ക് തുണയായി. നടപടി വരാത്തതിന് പിന്നിൽ രാഷ്ട്രീയമായിരുന്നു. ഇപ്പോൾ അന്വേഷണം തുടങ്ങാൻ തന്നെ മറുനാടൻ നൽകിയ വാർത്ത വേണ്ടി വന്നു. ഒട്ടനവധി ആരോപണങ്ങൾ നേരിടുന്ന ഇടത് യൂണിയൻ നേതാവാണ് വിജയൻ. പക്ഷെ ഈ ലൈംഗിക അതിക്രമത്തെ തുടർന്ന് വിജയന്
തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വരും. താത്കാലിക ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് നടപടി വരിക. ഇയാളെ സസ്പെൻഡ് ചെയ്തേക്കും. ലൈംഗിക അതിക്രമം സംബന്ധിച്ച് ഖാദി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഖാദി ബോർഡിലെ ഇന്റേണൽ കമ്മറ്റിയാണ് അന്വേഷണം നടത്തുന്നത്. ഖാദി ബോർഡിലെ താത്കാലിക ജീവനക്കാരിക്ക് നേരെ രണ്ടു തവണ ഗോഡൗൺ മാനേജർ ലൈംഗിക അതിക്രമം നടത്തിയതായി ഇന്നലെ മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.
പ്രോജക്ട് മാനേജർക്ക് യുവതി ഈ സംഭവത്തിൽ പരാതി നൽകിയിരുന്നു. മാനേജർ മുകളിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പക്ഷെ ഇടത് യൂണിയൻ നേതാവ് എന്നത് ലൈംഗിക അതിക്രമം നടത്തിയ മാനേജർക്ക് തുണയായി. നടപടി വരാത്തതിന് പിന്നിൽ രാഷ്ട്രീയമായിരുന്നു. ഇപ്പോൾ അന്വേഷണം തുടങ്ങാൻ തന്നെ മറുനാടൻ നൽകിയ വാർത്ത വേണ്ടി വന്നു. ഒട്ടനവധി ആരോപണങ്ങൾ നേരിടുന്ന ഇടത് യൂണിയൻ നേതാവാണ് വിജയൻ. പക്ഷെ ഈ ലൈംഗിക അതിക്രമത്തെ തുടർന്ന് വിജയന് പിടിവീഴുകയാണ്. ഒരാഴ്ച മുൻപാണ് താത്കാലിക ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്.
ഗോഡൗൺ മാനേജരുടെ കയ്യിൽ നിന്നും കരഞ്ഞു വിളിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതെ ഒടുവിൽ കുതറിയോടിയാണ് രണ്ടു തവണയും ഈ സ്ത്രീ രക്ഷപ്പെട്ടത്. യുവതി പരാതി നൽകിയിട്ടും പരാതി പരിഗണിക്കാൻ ഇതേവരെ ഖാദി ബോർഡ് തയ്യാറായിരുന്നില്ല. വാർത്ത വന്നതിനെ തുടർന്നാണ് ഇപ്പോൾ ഖാദി ബോർഡ് നടപടിക്ക് നീക്കം തുടങ്ങിയത്. ഗുരുതരമായ ആരോപണം ഉയർന്നിട്ടും ഇയാൾ ഇതേ ലാവണത്തിൽ തുടരുന്നത് സിപിഎം യൂണിയന്റെ പിൻബലത്തിലാണ് എന്ന് ആരോപണം ഉയർന്നിരുന്നു. ഖാദി ബോർഡിലെ സിപിഎം യൂണിയന്റെ നേതാവായതിനാലാണ് വിജയനെതിരെ നടപടിയെടുക്കാൻ ഖാദി ബോർഡ് തയ്യാറാകാത്തത് എന്നാണു ആരോപണം ഉയരുന്നത്.
ഖാദി ബോർഡിന് ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കുകയും തുടർന്ന് പരാതി പൊലീസിന് കൈമാറുകയുമാണ് ഖാദി ബോർഡ് ചെയ്യേണ്ടത്. പക്ഷെ പരാതിയുടെ കാര്യത്തിൽ കുറ്റകരമായ മൗനമാണ് ഖാദി ബോർഡ് പിന്തുടർന്നത്. യുവതിയുടെ 'അമ്മ ഖാദി ബോർഡിലെ ജീവനക്കാരിയാണ്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ 'അമ്മ മകളെകൊണ്ടാണ് ജോലികൾ ചെയ്യിക്കുന്നത്. ഈ മകൾക്ക് നേരെയാണ്‌ലൈം ഗിക അതിക്രമം നടത്തിയത്. രണ്ടു തവണയാണ് മകളെ മാനേജർ കയറിപ്പിടിച്ചത്. എതിർത്താൽ അമ്മയേയും മകളെയും ഒരുമിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിടും എന്ന് പറഞ്ഞായിരുന്നു കയറിപ്പിടിക്കൽ.
അതിക്രമം രൂക്ഷമായതോടെയാണ് യുവതി ഖാദി ബോർഡ് അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഒരു നടപടിയും ഇതുവരെ വന്നില്ല. ഗോഡൗൺ മാനേജരായ വിജയനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അഴിമതിയാരോപണങ്ങളും, മറ്റു ആരോപണങ്ങളും ഓഫീസിൽ എത്താത്ത പ്രശ്‌നങ്ങളും ഇയാൾക്ക് നേരെ മുൻപും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. യുവതി ഖാദി ബോർഡിൽ അതിക്രമത്തിന്നിരയായിട്ടും നടപടി വരാത്തതിൽ ഖാദി ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. പക്ഷെ സിപിഎം യൂണിയനെ പേടിച്ച് ഇവർ മിണ്ടാതിരിക്കുകയാണ്. ഖാദി ബോർഡിന്റെ തലപ്പത്ത് ഒരു വനിതയാണ്.
കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ ശോഭനാ ജോർജ് ആണ് ഖാദി ബോർഡ് ഉപാധ്യക്ഷ. എന്നിട്ടു പോലും ഒരു യുവതി നൽകിയ സ്ത്രീ പീഡന പരാതിയിൽ ഖാദി ബോർഡ് നടപടിക്ക് മടിക്കുകയാണ്. വനിതാ ഉപാധ്യക്ഷ തലപ്പത്ത് ഇരിക്കുന്ന ഖാദി ബോർഡിൽ പോലും വനിതകൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നാണ് ഖാദി ജീവനക്കാർ ആരോപിക്കുന്നത്.