വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് സ്ത്രീ ലംബടൻ മാരുടെ രാജാവോ..? സ്ത്രീ വിഷയത്തിൽ അദ്ദേഹം അഗ്രഗണ്യനാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ നടത്തുന്ന ട്രംപിന്റെ റെക്കോർഡിങ് ഇപ്പോൾ വാഷിങ്ടൺ പോസ്റ്റായിരുന്നു പുറത്തു വിട്ടത്. വിവാഹിതമായ ഒരു സ്ത്രീയെ താൻ വശീകരിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും ട്രംപ് ഇതിൽ വിവരിക്കുന്നുണ്ടായിരുന്നു.

ട്രംപിന്റെ വീഡിയോ വാഷിങ്ടൺ പോസ്റ്റ് പുറത്താക്കിയതിനെ തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. കഷമ ചോദിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. വിവാഹിതയായ സ്ത്രീയുമായി താൻ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതായും ട്രംപ് തന്നെ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. താൻ സ്ത്രീകളെക്കുറിച്ച് മോശം പ്രയോഗങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ വളരെകാലം മുൻപത്തേതാണെന്നും തന്നെ അറിയുന്നവർക്ക് അറിയാം താൻ എത്തരക്കാരനാണെന്നും ട്രംപ് വിഡിയോയിൽ പറയുന്നുണ്ട്.

അതേസമയം ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ട്രംപ് ദുരുദ്ദേശത്തോടെ തങ്ങളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായും അനുവാദമില്ലാതെ ചുംബിച്ചതായും ആരോപിച്ച് രംഗത്തെത്തിയ സ്ത്രീകളെക്കുറിച്ച് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

30 വർഷങ്ങൾക്കു മുമ്പ് വിമാന യാത്രക്കിടയിൽ ശരീരഭാഗങ്ങളിൽ അനുവാദമില്ലാതെ കയറിപ്പിടിച്ചതായും ലൈംഗിക ചേഷ്ടകൾക്ക് നിർബന്ധിച്ചതായുമാണ് ഇപ്പോൾ 74 വയസുള്ള ജെസീക്ക ലീഡ്‌സ് എന്ന സ്ത്രീ വെളിപ്പെടുത്തിയത്. ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ തന്റെ അടുത്ത സീറ്റിലിരുന്ന ട്രംപ് തന്റെ വസ്ത്രത്തിനിടയിൽക്കൂടി ശരീരത്തിൽ സ്പർശിച്ചുവെന്നാണ് ജസീക്കയുടെ ആരോപണം. ട്രംപിന്റെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ താൻ വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയെന്നും അവർ പറയുന്നു. ട്രംപിനെ നീരാളിയെന്നാണ് ജസീക്ക വിശേഷിപ്പിക്കുന്നത്. നിമിഷത്തിനുള്ളിൽ അയാളുടെ കൈകൾ എല്ലായിടത്തുമെത്തി. അതൊരു ആക്രമണമായിരുന്നു. ജസീക്ക പറഞ്ഞു.

2005ൽ റെയ്ച്ചൽ ക്രൂക്ക്‌സ് എന്ന സ്ത്രീയെ ഒരു ലിഫ്റ്റിൽ വച്ച് ചുംബിച്ചതായാണ് മറ്റൊരു ആരോപണം. അന്ന് 22 വയസുണ്ടായിരുന്ന റെയ്ച്ചൽ മാൻഹാട്ടനിലെ ട്രംപ് ടവറിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ റിസപ്ഷനിസ്റ്റായിരുന്നു. ലിഫ്റ്റിൽ വച്ച് ട്രംപിനെ കണ്ട് പരിചയപ്പെട്ട റെയ്ച്ചലിനെ ട്രംപ് ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് റെയ്ച്ചലിന്റെ ആരോപണം.

ഫ്‌ലോറിഡയിൽ നടന്ന ഒരു വിരുന്നിനിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യമാണ് മിൻഡി മക്ഗില്ലിവറി (36) പാം ബീച്ച് പോസ്റ്റിനോട് പറയുന്നു. ഞായറാഴ്ച നടന്ന സംവാദത്തിനിടെ താൻ ഇതേവരെ ഒരു സ്ത്രീയെപ്പോലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവനയുടെ പിന്നാലെയാണ് ഇവർ ആരോപണവുമായി വന്നത്. തങ്ങളെ ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ പിടിച്ചതിന്റെ വിശദാംശങ്ങളുമായി രണ്ടു വനിതകൾ രംഗത്തുവന്ന കാര്യം ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ടു ചെയ്തത്. സമാനമായ മറ്റൊരു സംഭവം റിപ്പോർട്ടു ചെയ്തത് പാം ബീച്ച് പോസ്റ്റ് ആണ്. ജനിഫർ മർഫി, പീപ്പിൾസ് മുൻ ലേഖിക നടാഷ സ്റ്റോയ്‌നോഫ് എന്നീ വനിതകളും സമാനമായ പരാതികൾ ഉന്നയിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്‌ളിന്റൻ മെനഞ്ഞ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നിരപരാധിയാണെന്നുമാണ് വാദിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. ആരോപണങ്ങൾ അസംബന്ധവും പരിഹാസ്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്. നമ്മുടെ രാജ്യത്തെ കോർപറേറ്റ് മാദ്ധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് മാദ്ധ്യമപ്രവർത്തനമല്‌ളെന്ന് വ്യക്തമായിരിക്കുന്നു. അവർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. അവരുടെ രാഷ്ട്രീയ അജണ്ട ജനങ്ങളു ടെ നന്മക്കല്ല്‌ള, ഡെമോക്രാറ്റിക് പാർട്ടിക്കും ഹിലരി ക്‌ളിന്റനും വേണ്ടിയാണെന്നും ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് ആരോപിച്ചിട്ടുണ്ട്.

അതേസമയം, 2004 ൽ നടന്ന ഒരു അഭിമുഖത്തിൽ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. ആളുകളെ വലയ്ക്കുന്ന സ്ത്രീകൾ ബെഡിൽ വളരെ ശാന്തരായിരിക്കും എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇന്റർവ്യു നടക്കുമ്പോൾ ട്രംപിന് 58 വയസായിരുന്നു. 18 വയസുള്ള നടിയുമായി കിടപ്പറ പങ്കിടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. ആണുങ്ങൾക്ക് എപ്പോഴും അല്പം തന്റേടമുള്ള സ്ത്രീകളെയാണ് കിടപ്പറയിൽ ഇഷ്ടം എന്നും അഭിമുഖത്തിൽ ട്രംപ് പറയുന്നു.

അതോടൊപ്പം തന്നെ വൈറ്റ് ഹൗസിൽ നടന്ന ഡിന്നർ പാർട്ടിയിൽ സ്ത്രീകളുടെ മാറിടത്തെക്കുറിച്ച് വൾഗറായതും ലൈംഗികത കലർന്ന രീതിയിൽ സംസാരിച്ചെന്നു മുൻ മോഡൽ പറയുന്നു. മാറിടം വലുതായാൽ, ചെറുതായാൽ എങ്ങനെ ഉപകാരപ്പെടും എന്നാണ് ട്രംപ് വിശദീകരിച്ചത്. ഇങ്ങനെ കാണുമ്പോൾ കാണുമ്പോൾ അശ്ലീലം പറയുന്നു എന്നു പറഞ്ഞു മറ്റൊരു യുവതിയും രംഗത്ത് എത്തിയിച്ചുണ്ട്.

ഇതിനോടകം തന്നെ, ഫോട്ടോഗ്രാഫറും മോഡലും എല്ലാം ട്രംപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇത് എന്തായാലും തെരെഞ്ഞെടിപ്പിൽ ട്രംപിന് കനത്തവെല്ലുവിളിതാർക്കുമെന്നത് നിസംശയമാണ്.