- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാർമസിസ്റ്റായ യുവതിയെ കണ്ടപ്പോൾ മുതൽ ഡോക്ടറുടെ ശല്യം; പത്തനംതിട്ട ആർദ്രം കോർഡിനേറ്ററായ ഡോക്ടർ സി.ജി.ശ്രീരാജ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി; നിരന്തര പീഡനം ഭീഷണി മുഴക്കി; പരാതി പറഞ്ഞാൽ ജോലി തെറിപ്പിക്കുമെന്നും അധികാരസ്വരത്തിൽ വിരട്ടൽ; സിപിഎമ്മുകാരനായ ഡോക്ടറെ രക്ഷിക്കാൻ പരാതി ഒതക്കി തീർത്ത് ഡിഎംഒ അടക്കമുള്ളവർ; മാപ്പെഴുതി കൊടുത്ത് ഡോക്ടർ തടിതപ്പിയതോടെ യുവതിയെ സ്ഥലംമാറ്റി മാനസികപീഡനവും
പത്തനംതിട്ട: ആർദ്രം കോർഡിനേറ്ററായ ഡോക്ടർ പീഡിപ്പിച്ചു എന്ന് കാട്ടി ഫാർമസിസ്റ്റ് നൽകിയ പരാതി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഒതുക്കി തീർത്തതായി ആരോപണം. പത്തനംതിട്ട ആർദ്രം കോർഡിനേറ്ററായ ഡോ.സി.ജി ശ്രീരാജ് പീഡിപ്പിച്ചു എന്ന് കാട്ടി നൽകിയ പരാതിയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഒതുക്കി തീർത്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കെപിസിസി ജനറൽ സെക്രെട്ടറി അഡ്വ. പഴകുളം മധുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരയുടെ പരാതി പൊലീസിന് കൈമാറാതെ ഡി.എം.ഒ രഹസ്യമാക്കി വച്ചു. സംഭവം ആരോഗ്യമന്ത്രി ഇടപെട്ട് ഒതുക്കി തീർത്തെന്നാണ് മധു ആരോപിക്കുന്നത്.
ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർക്കെതിരെ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഒരു ജീവനക്കാരി നൽകിയ പരാതി ക്രിമിനൽ സ്വഭാവമുള്ളതായിട്ടും ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ, ഡി.പി.എം എന്നിവർ മന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും ഇടപെടലിനെ തുടർന്ന് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിൽ ഒതുക്കിത്തീർക്കുകയായിരുന്നു. പീഡിപ്പിച്ച ഡോക്ടർ സിപിഎമ്മിന്റെ പ്രവർത്തകൻ കൂടിയാണ്. അതിനാലാണ് പ്രസ്തുത പരാതി ഒതുക്കി തീർത്തതെന്നാണ് പഴകുളം മധു ആരോപിക്കുന്നത്. ഡോ.ശ്രീരാജ് സ്ത്രീ ജീവനക്കാരിയെ ഇനിമേലിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കില്ല എന്ന് 500 രൂപ മുദ്രപത്രത്തിൽ എഴുതിക്കൊടുത്താണ് രക്ഷപ്പെട്ടത്. ഇടതുഭരണത്തിൽ ശൈലജ ടീച്ചറുടെ വകുപ്പിലും സ്ത്രീ പീഡനം ഒത്തുതീർപ്പാക്കുന്നതിന്റെ വ്യക്തമായ തെളിവാണിത്. ഒരു വനിതാ മന്ത്രി ഇങ്ങനെ സ്ത്രീ പീഡനം തേച്ചുമായ്ച്ചുകളയുന്നത് ക്രൂരമാണ്, എന്നും മധു പറയുന്നു.
അതിനാൽ മന്ത്രി ശൈലജ ടീച്ചർ സ്ത്രീ സമൂഹത്തോടും കേരള ജനതയോടും മാപ്പു പറഞ്ഞു രാജിവെച്ചു പോകണം.ആലപ്പുഴ ജില്ലയിൽ നിന്നും വരുന്ന ഇരയായ പെൺകുട്ടിയെ ഡി.എം.ഓയും എൻ.ജി.ഓ യൂണിയനും ചേർന്ന് നെല്ലിക്കമണ്ണിലേക്ക് ട്രാൻസ്ഫർ ചെയ്തു വീണ്ടും പീഡിപ്പിക്കുകയാണ്. ഈ സംഭവത്തിൽ കുറ്റവാളികളായ ആർദ്രം മിഷൻ കോർഡിനേറ്റർ ശ്രീരാജിനെ രക്ഷപെടാൻ സഹായിച്ച ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവരെ സസ്‌പെൻഡ് ചെയ്തു കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാത്ത ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
ഫാർമസിസ്റ്റായി ജോലി നോക്കുന്ന യുവതിയെ കഴിഞ്ഞ കുറച്ചു നാളായി ശ്രീരാജ് പീഡിപ്പിച്ച് വരികയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. പരാതി പറഞ്ഞാൽ ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഒടുവിൽ ഗത്യന്തരമില്ലാതെ യുവതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം എടുത്തത്. പിന്നീട് ഇത് ഒത്തു തീർപ്പാക്കാനായി നിർബന്ധിക്കുകയായിരുന്നു. അല്ലെങ്കിൽ ജോലി സംബന്ധിച്ച് പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പരാതിയിൽ നിന്നും പിന്മാറാൻ യുവതി തയ്യാറായത്. ഇതിനെ തുടർന്ന് ഡോക്ടർ 500 രൂപയുടെ മുദ്രപത്രത്തിൽ മാപ്പപേക്ഷ എഴുതി നൽകുകയായിരുന്നു.
അതേ സമയം പരാതിയിൽ നടപടി എടുക്കാതെ ഒത്തു തീർപ്പിന് തയ്യാറായത് യുവതിയുടെ ഗതികേടു കൊണ്ടാണെന്നാണ് പഴകുളം മധു മറുനാടൻ മലയാളിയോട് പറഞ്ഞത്. ജോലി സംബന്ധമായി പീഡനം നേരിടുമോ എന്ന പേടിയാണ് ഒത്തുതീർപ്പിലേക്ക് യുവതി പോകാൻ കാരണം. എൻ.ജി.ഒ അസോസിയേഷൻ അംഗങ്ങളും സിപിഎം അനുഭാവിയായ ഡോക്ടറെ സംരക്ഷിക്കാൻ വേണ്ടി മുന്നിട്ട് നിൽക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ യുവതിയെ പത്തനംതിട്ടയിലെ ഒരു പി.എച്ച്.എസ്.സിയിലേക്ക് ട്രാൻസ്ഫർ നൽകിയതിന് പിന്നിലും പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.