- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതിയെ പീഡിപ്പിച്ചത് ബെൽത്തങ്ങാടി സ്വദേശിയായ യുവാവും സഹോദരനും; ഒരാളെ പൊലീസ് പിടികൂടിയെങ്കിലും അപരൻ മുങ്ങി; കടന്നു കളഞ്ഞത് യുവതിയുടെ മാതാപിതാക്കളുടെ 1.5 ലക്ഷം രൂപയുമായി; അന്വേഷണം ഊർജിതമാക്കി കർണ്ണാടക പൊലീസ്
മംഗളൂരു: ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതിയെ ബെൽത്തങ്ങാടി സ്വദേശിയായ യുവാവും സഹോദരനും പീഡിപ്പിച്ചതായി പരാതി. കേസെടുത്ത പൊലീസ് സഹോദരന്മാരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടി താലൂക്കിലെ ഉജൈർ സ്വദേശി ഇരുപത്തിയെട്ട് വയസുകാരനായ ഷബീർ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കേസിലെ മറ്റൊരു പ്രതിയും ഷബീറിന്റെ സഹോദരനുമായ മുഹമ്മദ് റിൽവാനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഈർജിതമാക്കിയിരിക്കുകയാണ്.
പീഡനത്തിനിരയായ പത്തൊമ്പതുകാരി ബംഗളൂരുവിൽ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. താൻ ഒരു സ്റ്റാർ ഹോട്ടലിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് രണ്ട് വർഷം മുമ്പാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. ഉയർന്ന ശമ്പളം വാഗ്ദാനം നൽകി ഷബീർ യുവതിക്ക് ബ്രിഗേഡ് റോഡിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി തരപ്പെടുത്തി. പിന്നീട് ഷബീർ തന്നെ വിവാഹവാഗ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
യുവതി ജോലി ചെയ്യുന്ന ഹോട്ടലിൽ ഷബീറിന്റെ സഹോദരൻ മുഹമ്മദ് റിൽവാൻ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഷബീർ പീഡിപ്പിച്ച കാര്യം യുവതി റിൽവാനോട് വെളിപ്പെടുത്തുകയും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ റിൽവാൻ യുവതിയോട് മാപ്പ് ചോദിക്കുകയും വിവാഹവാഗ്ദാനം നൽകുകയും ചെയ്തു.
തുടർന്ന് റിൽവാനും തന്നെ പീഡിപ്പിച്ചെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. ഏഴുതവണ റിൽവാൻ പീഡിപ്പിച്ചതെന്ന് പരാതിയിലുണ്ട്. 2020 നവംബർ 20ന് റിൽവാനും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങ് നടത്തിയിരുന്നു. 2021 ജനുവരി ജനുവരി 21ന് വിവാഹം നടത്താനും തീരുമാനിച്ചു. യുവതിയുടെ മാതാപിതാക്കളിൽ നിന്ന് 1.5 ലക്ഷം രൂപയും റിൽവാൻ വാങ്ങി. എന്നാൽ പിന്നീട് റിൽവാനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്യത നിലയിലാണെന്നും ഇയാൾ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണന്നും പരാതിയിലുണ്ട്.