- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
കൊല്ലം: 16 വയസുള്ള ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ സ്ത്രീ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയൽവാസി ബാലനെ കൂട്ടുകിടക്കാൻ വിളിക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അതിക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു.
സംഭവം ആൺകുട്ടി തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
Next Story