- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൺവേ തെറ്റിച്ച് വന്ന കാറിൽ മൂന്നുയുവാക്കളും ഒരുപെൺകുട്ടിയും; ചോദ്യം ചെയ്തപ്പോൾ ഓടുന്ന കാറിൽ വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘം പൊലീസിന്റെ വലയിൽ
മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പൊലീസിന്റെ പിടിയിൽ. ഇന്നലെ രാവിലെ 10 മണിയോടെ സബ് ഇൻസ്പെക്ടർ രഞ്ജിത്തും സിപിഒ ഡ്രൈവർ സുധീഷും ജീപ്പിൽ പട്രോളിങ് നടത്തി വരവെ മലപ്പുറം മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചു വന്ന ആൾട്ടോ കാർ നിർത്താൻ ആവശ്യപ്പെട്ടു. കാറിൽ 3 യുവാക്കളേയും പർദ്ദധാരിയായ ഒരു പെൺകുട്ടിയേയും കാണുകയും ചെറുപ്പക്കാർ കാസർകോഡ് സ്വദേശികളാണെന്ന് പറയുകയും ചെയ്തെങ്കിലും സംശയം തോന്നി പൊലീസ് കൂടുതൽ ചോദ്യംചെയ്യുകയായിരുന്നു.
ഇവരുടെ വരവിന്റെ ഉദ്ദേശത്തെ പറ്റി പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെത്തുടർന്ന് നാലു പേരെയും വാഹന സഹിതം സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് സബ് ഇൻസ്പെക്ടർ പി.എം .രതീഷ് നടത്തിയ ചോദ്യം ചെയ്യലിൽ പേരും വിലാസവും (1)മുഹമ്മദ്നിയാസ് , 22 വയസ്, കാസർഗോഡ് (2) മുഹമ്മദ് ഷാഹിദ് ,20 വയസ് , കാസർകോഡ് ,(3) അബു താഹിർ ,വയസ് 19 ,കാസർകോഡ് എന്നിങ്ങനെ പറയുകയും നിയാസ് എന്നയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുണ്ടൂർ സ്വദേശിനിയാണ് കാറിലുണ്ടായിരുന്നതെന്നും പറഞ്ഞു.
നിയാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ പെൺകുട്ടിയൊന്നിച്ചുള്ള ഫോട്ടോകൾ കാണുകയും ചെയ്തു, തുടർന്ന് സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ സുധയുടെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചതിൽ പ്ലസ്ടുവിനു പഠിക്കുകയാണെന്നും 17 വയസാണ് പ്രായമെന്നും നിയാസുമായി ഏപ്രിൽ മാസം മുതൽ ഇൻസ്റ്റഗ്രാമിലൂടെ കോൺടാക്ട് ഉണ്ടെന്നും നിയാസ് തന്നെ പ്രണയിക്കുന്നുണ്ടെന്നും ഓൺലൈൻ ക്ലാസിനു വേണ്ടി ഉമ്മയുടെ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും അയൽവാസിയും ബന്ധുവുമായ മറ്റൊരു പെൺകുട്ടിയുടെ ഫോണിലൂടെയാണ് താൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെന്നും ഉമ്മയുടെ ഫോണിലെ വാട്സ് ആപ്പിലൂടെ നിയാസിന്റെ വീഡിയോ കോൾ അറ്റൻഡ് ചെയ്യാറുണ്ടെന്നും. 25.06.21 വെള്ളിയാഴ്ച നിയാസ് ഒരു കാറുമായി ഷാഹിദുമൊന്നിച്ച് പെൺകുട്ടിയുടെ വീട്ടിനു സമീപമെത്തി ഫോൺ വിളിച്ചറിയിച്ചതനുസരിച്ച് പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് നിയാസിനൊപ്പം കാറിൽ പോവുകയും നിയാസും കൂട്ടുകാരും ചെമ്മാട് ഒരു റൂം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച കാറുമായി വന്ന് വിളിക്കാം ഇറങ്ങിവരണം എന്നു പറഞ്ഞു.
തുടർന്ന് ഇന്നലെ രാവിലെ 9.30 മണിയോടെ നിയാസും ഷാഹിദും അബു താഹിർ എന്ന മറ്റൊരു സുഹൃത്തും കൂടി കാറിൽ വന്ന് പെൺകുട്ടിയെ വീടിനടുത്തു വന്ന് വിളിക്കുകയും ഇറങ്ങി വന്ന പെൺകുട്ടിയോട് നിയാസ് ചെമ്മാടുള്ള റൂമിലേക്കു പോകാം എന്നു പറഞ്ഞ് പെൺകുട്ടിയുമായി കാറിന്റെ പിന്നിൽ കയറി ഷാഹിദ് കാറോടിച്ചും അബു താഹിർ മുന്നിലിരുന്നും ഓടിച്ചു പോരുകയും ഇത്തവണ നിയാസ് ഓടുന്ന കാറിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കയും ചെയ്തു. അങ്ങനെ വരുന്ന വഴിയാണ് മമ്പുറത്തു വെച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിൻ പ്രകാരം മാതാവും സഹോദരനും എത്തുകയും മാതാവിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺ കുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാം പ്രതി അബൂ താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ളസ് ടു വിദ്യാർത്ഥിനിയുമായി ഇൻസ്റ്റ ഗ്രാമിലൂടെയുംമറ്റും സമ്പർക്കം പുലർത്തി വരുന്നതായും വ്യക്തമായി